Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബഫർ സോൺ; യുഡിഎഫ് 'വിഴിഞ്ഞം മോഡൽ' അക്രമത്തിന് മലയോര ജനതയെ നയിക്കുന്നു'; എംവി ജയരാജൻ

കൊച്ചി: ബഫർ സോൺ വിഷയത്തിൽ യുഡിഎഫ് നടത്തിവരുന്ന സർക്കാർ വിരുദ്ധ പ്രചാരവേല ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും 'വിഴിഞ്ഞം മോഡൽ' അക്രമസമരത്തിലേക്ക് മലയോരജനതയെ നയിക്കുന്നതുമാണെന്ന് എംവി ജയരാജൻ. സുപ്രീംകോടതി വിധി മറികടക്കാൻ ഒരു സമഗ്രനിയം കൊണ്ടുവരണമെന്ന കേരള നിയമസഭ ഐകകണേ്ഠ്യന പാസ്സാക്കിയ പ്രമേയം പരിഗണിക്കണമെന്ന് ഇപ്പോൾ സമരത്തിനിറങ്ങിപ്പുറപ്പെട്ട യുഡിഎഫ് എന്തുകൊണ്ട് കേന്ദ്രത്തിനോട് ആവശ്യപ്പെടുന്നില്ലെന്നും എംവി ജയരാജൻ ചോദിച്ചു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഉപഗ്രഹസർവ്വേയും അതിലെ തെറ്റുകൾ തിരുത്താൻ ഫീൽഡ് സർവ്വേയും ഒന്നും വേണ്ടിവരില്ലായിരുന്നുവല്ലോയെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

2334-1661415877.jpg -Prope

ബഫർസോൺ - സത്യമെന്ത്? ബഫർസോൺ വിഷയത്തിൽ സർക്കാറിനും പാർട്ടിക്കുമെതിരെ മലയോരമേഖലയിൽ യു ഡി എഫ് നടത്തിക്കൊണ്ടിരിക്കുന്ന അപവാദപ്രചരണങ്ങൾ തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കുന്നു. വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ഉൾപ്പെടുന്ന സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ പരിസ്ഥിതിലോല മേഖലയാക്കണമെന്ന ഉത്തരവിറക്കിയത് സുപ്രീംകോടതിയാണ്. അല്ലാതെ സംസ്ഥാന സർക്കാറല്ല.

ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ടായിരിക്കണം പരിസ്ഥിതി ലോലമേഖല നിർണ്ണയിക്കേണ്ടതെന്ന അഭിപ്രായമാണ് എൽ ഡി എഫിന് ആദ്യം മുതലേ ഉണ്ടായിരുന്നത്. ആ നിലപാടിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയെ സമീപിക്കുകയും കേന്ദ്രസർക്കാറിനെ ഇക്കാര്യങ്ങൾ ധരിപ്പിക്കുകയുമാണ് എൽ ഡി എഫ് സർക്കാർ ചെയ്തത്. സുപ്രീംകോടതിയാവട്ടെ, ഉപഗ്രഹ സർവ്വേ നടത്തി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. അങ്ങനെയാണ് കേരള സ്‌റ്റേറ്റ് റിമോട്ട് സെൻസിങ്ങ് & എൻവയൺമെന്റ് സെന്ററിനെ ഉപഗ്രഹസഹായത്തോടെ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത്. ഇത് സംബന്ധിച്ച് പലയിടങ്ങളിൽ നിന്നും പരാതി ഉയർന്നുവന്നു. ജനവാസ കേന്ദ്രങ്ങളും വീടുകളും സ്ഥാപനങ്ങളും സർവ്വേ നടത്തിയപ്പോൾ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് പരാതി. ഉടൻ തന്നെ സർക്കാർ കർഷക താല്പര്യം പരിഗണിച്ച് ഇത് പ്രാഥമിക റിപ്പോർട്ടാണെന്ന് വ്യക്തമാക്കുകയുണ്ടായി. ഇതുസംബന്ധിച്ച് വിശദമായ ഒരു പരിശോധന നടത്താൻ റിട്ടയേഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഒരു വിദഗ്ദ്ധസമിതിയെ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കുകയും ചെയ്തു.

സുപ്രീംകോടതിയിൽ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ ഇത്തരത്തിൽ തീരുമാനിച്ചത്. നിലവിലുള്ള നിർമ്മിതികൾ മാത്രമല്ല, ഭാവിയിൽ ഉണ്ടാവാനിടയുള്ള നിർമ്മികളെയും കൃഷിയെയും ഒരുതരത്തിലും ബാധിക്കാൻ പാടില്ലെന്നതാണ് എൽഡിഎഫ് സർക്കാറിന്റെ നിലപാട്. ഇങ്ങനെയൊരു തീരുമാനം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കൈക്കൊണ്ടിട്ടുമില്ല. അതിനെ തുടർന്ന് ബഫർ പ്രദേശത്തെ ജനങ്ങൾക്ക് പരാതി നൽകാൻ ഡിസംബർ 23 വരെ സമയം നൽകി. എല്ലാം സുതാര്യമായി നടക്കണമെന്നതിനാൽ കരട് ഉപഗ്രഹ സർവ്വേ റിപ്പോർട്ട് തദ്ദേശ സ്ഥാപനങ്ങൾ വഴി പ്രസിദ്ധീകരിക്കാൻ ഹെൽപ് ഡെസ്‌ക് ആരംഭിക്കാനും ഫീൽഡ് സർവ്വേ നടത്താനും തീരുമാനിച്ചു. എവിടെയാണ് സർക്കാർ ജനങ്ങൾക്കെതിരായത്? കാര്യങ്ങൾ ശരിയായ വിധത്തിൽ സുപ്രീംകോടതിയിൽ എത്തിക്കാൻ മുൻ ന്യായാധിപന്റെ നേതൃത്വത്തിൽ വിദഗ്ദ്ധസമിതിയെ നിയോഗിച്ചതും തങ്ങളുടെ വീടുകളും കൃഷിഭൂമിയും ഒഴിവാക്കപ്പെട്ടിട്ടില്ലെങ്കിൽ അത് സംബന്ധിച്ച് പരാതി നൽകാൻ ജനങ്ങൾക്ക് അവസരം നൽകിയതും ജനപക്ഷത്ത് നിന്നുള്ള തീരുമാനങ്ങളായിരുന്നു.

സുപ്രീംകോടതി വിധി മറികടക്കാൻ ഒരു സമഗ്രനിയം കൊണ്ടുവരണമെന്ന കേരള നിയമസഭ ഐകകണേ്ഠ്യന പാസ്സാക്കിയ പ്രമേയം പരിഗണിക്കണമെന്ന് ഇപ്പോൾ സമരത്തിനിറങ്ങിപ്പുറപ്പെട്ട യുഡിഎഫ് എന്തുകൊണ്ട് കേന്ദ്രത്തിനോട് ആവശ്യപ്പെടുന്നില്ല? അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഉപഗ്രഹസർവ്വേയും അതിലെ തെറ്റുകൾ തിരുത്താൻ ഫീൽഡ് സർവ്വേയും ഒന്നും വേണ്ടിവരില്ലായിരുന്നുവല്ലോ. ഇപ്പോൾ യു ഡി എഫ് നടത്തിവരുന്ന സർക്കാർ വിരുദ്ധ പ്രചാരവേല ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും 'വിഴിഞ്ഞം മോഡൽ' അക്രമസമരത്തിലേക്ക് മലയോരജനതയെ നയിക്കുന്നതുമാണ്. വിഴിഞ്ഞം അക്രമസമരം അവസാനിപ്പിച്ചത് സഭാനേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ്. സമരസമിതിയുമായി ആദ്യഘട്ടത്തിൽ തന്നെ സർക്കാർ ചർച്ചയിലൂടെ ഉണ്ടാക്കിയ ഒത്തുതീർത്ത് വ്യവസ്ഥ തന്നെയാണ് അവസാനമുണ്ടാക്കിയതും.

വിഴിഞ്ഞം തുറമുഖപ്രവൃത്തികൾ നിർത്തിവെക്കണമെന്നതൊഴിച്ചുള്ള, മത്സ്യത്തൊഴിലാളി ക്ഷേമം ലക്ഷ്യമാക്കിയുള്ള എല്ലാ കാര്യങ്ങളും ആദ്യം തന്നെ സർക്കാർ തീരുമാനിച്ചിരുന്നു. എൽ ഡി എഫ് സർക്കാർ കോർപ്പറേറ്റുകൾക്കൊപ്പമല്ല, തീരദേശ ജനതയ്‌ക്കൊപ്പമാണ് അണിനിരന്നത്. മലയോര മേഖലയെ ബാധിക്കുന്ന ബഫർസോൺ വിഷയത്തിൽ എൽ ഡി എഫ് സർക്കാർ മലയോരജനതയ്‌ക്കൊപ്പമാണ്. ജനങ്ങളിൽ ആശങ്കയുണ്ടാക്കി കലാപം വളർത്തിക്കൊണ്ടുവരാനുള്ള വലതുപക്ഷ മാധ്യമങ്ങളുടെയും യു ഡി എഫിന്റെയും നീക്കത്തിൽ കുടുങ്ങിപ്പോകാതെ ഡിസംബർ 23നകം അധികൃതർക്ക് പരാതി നൽകി, ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതിലോല മേഖലകളിൽ നിന്നും ഒഴിവാക്കിയെടുക്കാനുള്ള പ്രവർത്തനങ്ങളിൽ എൽഡിഎഫുമായി സഹകരിക്കണം.

ബഫർസോൺ മേഖലയിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടക്കുന്ന ഗൃഹസന്ദർശന പരിപാടികൾ വിജയിപ്പിക്കണം. കണ്ണൂർ ജില്ലയിൽ കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം എന്നീ ഗ്രാമപഞ്ചായത്തുകളിൽ സർക്കാറിന്റെ പ്രഖ്യാപനമനുസരിച്ചുള്ള ഫീൽഡ് സർവ്വേയും ഹെൽപ് ഡെസ്‌കും പരാതി നൽകാനുള്ള പ്രവർത്തനങ്ങളും വിജയിപ്പിക്കുവാൻ മുഴുവൻ നാട്ടുകാരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+