ബഫർ സോണ്‍ ജോസിന്റെ യുഡിഎഫ് മടക്കത്തിന് കളം ഒരുക്കുമോ? ആന്റണി രാജുവിന് മുന്നിലും പ്രതിസന്ധി
കോട്ടയം: വിവിധ വിഷയങ്ങളില്‍ കത്തോലിക്ക സഭ സഭ സർക്കാറിനെതിരെ സ്വീകരിക്കുന്ന നിലപാടുകളില്‍ വെട്ടിലായി എല്‍ ഡി എഫ് ഘടകക്ഷികളായ കേരള കോണ്‍ഗ്രസും ജനാധിപത്യ കേരള കോണ്‍ഗ്രസും. ആദ്യം ബഫർ സോണ്‍ വിഷയത്തിലും ഇപ്പോള്‍ വിഴിഞ്ഞം വിഷയത്തിലും സർക്കാറിനെതിരെ രൂക്ഷമായ വിമർശനമാണ് സഭ സ്വീകരിക്കുന്നത്.
ബഫർ സോണിനേക്കാള്‍ വിഴിഞ്ഞം വിഷയത്തിലാണ് സഭ സർക്കാറിനെതിരെ ശക്തമായി രംഗത്ത് എത്തിയിരിക്കുന്നത്. ബഫർസോണില്‍ സുപ്രീംകോടതിയില്‍ സംസ്ഥാന സർക്കാർ ഹർജി നല്‍കിയിട്ടുണ്ടെങ്കിലും ഏറെ വൈകി പോയെന്ന വികാരമാണ് സഭയ്ക്കുള്ളത്.

സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ തുടർ നടപടികള്‍ സ്വീകരിക്കുന്നത് വനം വകുപ്പിനെ ചുമതലയേല്‍പ്പിച്ച സംസ്ഥാന സർക്കാർ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് കെ സി ബി സി പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയില്‍ കർഷക പക്ഷത്ത് നിന്നുകൊണ്ട് വാദിക്കാന്‍ സംസ്ഥാന സർക്കാറിന് സാധിക്കുന്നില്ലെന്നും കസ്തൂരിരംഗന്‍ വിഷയത്തിലും ഇത് തന്നെയായിരുന്നു രീതിയെന്നും തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയും വിമർശിച്ചു.
വിശ്വാസം വരുന്നില്ലേ.. ഇത് നമ്മുടെ മീരാജാസ്മിന്‍ തന്നെയാണ്: വൈറലായി താരത്തിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട്

കേരള കോണ്‍ഗ്രസ് എമ്മിന്റെ അടിസ്ഥാന വോട്ട് എന്ന് പറയുന്നത് കത്തോലിക്ക വോട്ടുകളാണ്. ബഫർ സോണ്‍ വിഷയത്തില്‍ സർക്കാറിനെതിരെ ഇവർ സ്വീകരിക്കുന്ന നിലപാടാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത്. ബിഷപ്പുമാരും വൈദികരും തന്നെ മലയോര മേഖലയില്‍ കർഷകരെ അണിനിരത്താന്‍ മുന്‍ നിരയിലുണ്ട്. ഇതിനിടയിലാണ് കേരള കോണ്‍ഗ്രസ് യു ഡി എഫിലേക്ക് മടങ്ങുമെന്ന തരത്തിലുള്ള അഭ്യൂഹവും ശക്തമായത്.

കോണ്‍ഗ്രസ് തന്നെ നേരിട്ട്, പേര് പറഞ്ഞില്ലെങ്കിലും കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് തിരികെ വിളിക്കുകയും ചെയ്തു. ഇതിനിടെയാണ് സി പി എമ്മിലെ ഉന്നതനായ ഒരു മന്ത്രി ജോസ് കെ മാണിയുടെ സന്ദർശിച്ച് ദീർഘ നേരം ചർച്ച നടത്തുകയും ചെയ്തു. മുന്നണി ബന്ധത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ഇതെന്നാണ് സൂചന.

ലത്തീന്‍ സഭ ഒന്നടക്കം വിഴിഞ്ഞം വിഷയത്തില്‍ സർക്കാറിനെതിരെ രംഗത്ത് വന്നതാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്. പാർട്ടിയുടെ സ്വാധീന മേഖല എന്ന് പറയുന്നത് ലത്തീന്‍ സഭയ്ക്ക് സ്വാധീനമുള്ള കടലോര മേഖലയാണ്. സമരത്തിന് കെ സി ബി സിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, വിഴിഞ്ഞം സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. സമരം മുൻകൂട്ടി തയ്യാറാക്കിയതാണ്. സമരം ചെയ്യുന്നത് വിഴിഞ്ഞം സ്വദേശികള്‍ അല്ലന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. പദ്ധതി നടപ്പാക്കേണ്ട എന്ന സമീപനം അംഗീകരിക്കില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യറാണ്. ആരുടെയും വീടും തൊഴിലും നഷ്ടമാകില്ല. പദ്ധതിക്കെതിരായ നിലപാട് വികസന വിരുദ്ധമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications