തിരുവനന്തപുരം: കേരളത്തിൽ ബസ് ചാർജ് വര്‍ദ്ധിപ്പിക്കാൻ സാധ്യതയെന്ന് സൂചന നല്കി പിണറായി വിജയൻ.ഇന്ധന വില വർധനവ് കേരളത്തിലെ മോട്ടോർ വാഹന വ്യവസായത്തെ പ്രതികൂലമായി ബാധിച്ചുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ബസ് ചാർജ് വർദ്ധനവിനെ ചൊല്ലിയുള്ള പണിമുടക്കുകൾ ഒഴിവാക്കണമെങ്കിൽ ബസ് ചാർജ് വർധിപ്പിക്കണമെന്ന വാഹനയുടമകളുടെ ആവശ്യം പരിഗണിക്കേണ്ടി വരുമെന്നും പിണറായി നിയമമസഭയിൽ പറഞ്ഞു.
ചാർജ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകൾ ബുധനാഴ്ച്ച മുതൽ അനിശ്ചിത കാല പണിമുടക്കു നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു,മുഖ്യമന്ത്രിയുമായി ബസുടമകൾ നടത്തിയ ചർച്ചയിൽ രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പഠിച്ച് നടപടി സ്വീകരിക്കാമെന്ന ഉറപ്പിനെ തുടർന്നാണ് പണിമുടക്ക് മാറ്റിവച്ചത്.മിനിമം ചാർജ് പത്ത് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം