ബസുടമകളുടെ ചര്‍ച്ചയില്‍ തമ്മിലടി, ഒരു വിഭാഗം തള്ളിക്കയറി ഒന്നും മിണ്ടാതെ ഗതാഗത മന്ത്രി
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ ബസ് സമരങ്ങള്‍ നടത്തുന്നത് പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനമാണെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു
കോഴിക്കോട്: സ്വകാര്യ ബസുടകള്‍ രണ്ടുദിവസമായി തുടരുന്ന ബസ് സമരം ഒത്തുതീര്‍പ്പാക്കാനായി വിൡച്ച ചര്‍ച്ചയില്‍ തമ്മിലടി. സമരം ചെയ്യുന്ന സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധികള്‍ തമ്മിലുള്ള തര്‍ക്കാണ് കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്. കോഴിക്കോട് ഗസ്റ്റ് ഗൗസില്‍ നടന്ന ചര്‍ച്ചയില്‍ ഒരു വിഭാഗം സംഘടനാ പ്രവര്‍ത്തകര്‍ തള്ളിക്കയറിയത് പ്രശ്നം വഷളാക്കി.

അതേസമയം പ്രശ്നം നടന്നിട്ടും ഗതാഗത മന്ത്രി എകെ ശശീന്ദ്രന് ഒന്നും മിണ്ടാതിരുന്നത് ഞെട്ടിച്ചു. അതേസമയം മുഴുവന്‍ സംഘടനകളെയും യോഗത്തില്‍ പങ്കെടുത്തില്ലെന്ന് ചില നേതാക്കള്‍ ആരോപിച്ചു. ഇക്കാരണം കൊണ്ടാണ് ഒരു വിഭാഗം യോഗത്തിലേക്ക് ഇടിച്ചുകയറിയത്. ഇപ്പോള്‍ നടക്കുന്ന സമരം നിയവിരുദ്ധമാണെന്ന് മന്ത്രിക്കറിയാമായിരുന്നിട്ടും സമരക്കാര്‍ക്ക് അനുകൂലമായ നടപടിയെടുക്കുന്നുവെന്ന് ആക്ഷേപമുണ്ട്.

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ ബസ് സമരങ്ങള്‍ നടത്തുന്നത് പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനമാണെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ സമരം പിന്‍വലിക്കണമെങ്കില്‍ വിദ്യാര്‍ഥികളുടെ കണ്സെഷന് വര്ധിക്കിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. അതേസമയം സാധാരണഗതിയില്‍ ബസുടമകള്‍ സമരത്തിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടായാല്‍ ഒരുമാസം മുമ്പ് നോട്ടീസ് നല്‍കണമെന്ന് നിയമമുണ്ട്. ഇത് സ്വകാര്യ ബസുടമകള്‍ തെറ്റിച്ചെന്നും ആരോപണമുണ്ട്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications