Get Updates
Get notified of breaking news, exclusive insights, and must-see stories!

2030 ല്‍ 30 എംഎല്‍എമാര്‍; കേരള കോണ്‍ഗ്രസ് എമ്മും കേഡര്‍ പാര്‍ട്ടിയാകുമെന്ന് ജോസ് കെ മാണി

കൊല്ലം: കേരള കോണ്‍ഗ്രസ് എമ്മും കേഡര്‍ സ്വഭാവത്തിലേക്ക് മാറുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. 2030 ഓടെ 30 എം എല്‍ എമാരുമായി കേരള കോണ്‍ഗ്രസ് എം നിയമസഭയില്‍ എത്തും എന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് എം കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയുടെ സംഘടന സംസ്ഥാന തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേഡര്‍ സ്വഭാവത്തിലേക്ക് മാറും എന്നും ജോസ് കെ മാണി വ്യക്തമാക്കി. ദേശീയത നിലനിര്‍ത്താന്‍ പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ച അനിവാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ പാര്‍ട്ടിയുടെ ഭരണഘടന ഭേദഗതി ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ആഗസ്റ്റില്‍ തീരുമാനമെടുത്തിരുന്നു.

1

അതേസമയം കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സ്റ്റീഫന്‍ ജോര്‍ജ്, ബെന്നി കക്കാട്, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, ജോസ് മത്തായി, സ്റ്റിയറിങ് കമ്മിറ്റി അംഗം ഉഷാലയം ശിവരാജന്‍, എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളേയും ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ തെരഞ്ഞെടുത്തിട്ടുണ്ട്.

2

പ്രസിഡന്റായി വഴുതാനത്ത് ബാലചന്ദ്രനെ തെരഞ്ഞെടുത്തു. ആദിക്കാട് മനോജ്, ജോണ്‍ പി. കരിക്കം എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സജി ജോണ്‍ കുറ്റിയില്‍, എ. ഇക്ബാല്‍ കുട്ടി, ഇഞ്ചക്കാട് രാജന്‍, വാളത്തുംഗല്‍ വിനോദ്, അജു മാത്യു പണിക്കര്‍, അബ്ദുല്‍ സലാം അല്‍ഹാന, എസ് എം ഷരീഫ്, ജസ്റ്റിന്‍ രാജു, വേളമാനൂര്‍ ശശി എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും ജോസ് ഏറത്തിനെ ട്രഷററായും തെരഞ്ഞെടുത്തു.

3

കൂടുതല്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈനായി സ്വീകരിക്കാവുന്ന സാധാരണ അംഗത്വം, കൂടുതല്‍ കേഡര്‍മാരെ കണ്ടെത്തുന്നതിനായി സജീവ അംഗത്വം എന്നീ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ട് കേരള കോണ്‍ഗ്രസ് എം ഭരണഘടന ഭേദഗതി വരുത്തിയിട്ടുണ്ട്.

4

കാലാകാലങ്ങളായി യു ഡി എഫിലായിരുന്ന കേരള കോണ്‍ഗ്രസ് എം 2020 ലാണ് എല്‍ ഡി എഫിലേക്ക് ചേര്‍ന്നത്. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് എം വിജയിച്ചത്. ഒരു മന്ത്രി സ്ഥാനം എല്‍ ഡി എഫ് സര്‍ക്കാരില്‍ കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ചിരുന്നു. അതേസമയം കേരള കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ പാലായില്‍ ജോസ് കെ മാണി പരാജയപ്പെട്ടത് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

സിംഗപ്പൂര്‍ വിശേഷങ്ങള്‍ കഴിഞ്ഞില്ല അല്ലേ; ഗ്ലാമറസ് ഫോട്ടോകളുമായി വീണ്ടും അഹാന

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+