വൈദ്യുത ഉത്പാദന രംഗത്ത് സംസ്ഥാനത്ത് കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തും- മന്ത്രി എം.എം മണി
വൈദ്യുത ഉത്പാദന രംഗത്ത് സംസ്ഥാനത്ത് കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തും- മന്ത്രി എം.എം മണി
പേരാമ്പ്ര : പെരുവണ്ണാമൂഴി ചെറുകിട വൈദ്യുത പദ്ധതി നടപ്പാക്കുന്നതോടെ വൈദ്യുത ഉത്പാദന രംഗത്ത് സംസ്ഥാനത്ത് കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തുമെന്നും കഴിഞ്ഞ സര്‍ക്കാര്‍ നിര്ത്തിവെച്ചതടക്കം 24 ഓളം പദ്ധതികളുടെ നിര്‍മാണം ഈ സര്‍ക്കാര്‍ പുനരാംരഭിച്ചുവെന്നും മന്ത്രി എംഎം മണി പറഞ്ഞു. പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുമായിരുന്ന ആതിരപ്പിള്ളി പദ്ധതി സമവായമില്ലാതെ നടപ്പാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജലവൈദ്യുത പദ്ധതിയാണ് ചെലവ് കുറവെങ്കിലും ഉള്ള സാധ്യതകളെല്ലാം ഉപയോഗിച്ചു കഴിഞ്ഞു. കോടികള്‍ നല്‍കിയാണ് ആവശ്യമുള്ള വൈദ്യുതി സര്‍ക്കാര്‍ വാങ്ങുന്നത്. ഊര്‍ജ്ജമില്ലാതെ മുന്നോട്ട് പോകാനാവില്ലെന്നും എല്ലാവരും സമ്മതം മൂളിയാല്‍ ആതിരപ്പിള്ളി പദ്ധതി നടപ്പാക്കാമെന്നും മന്ത്രി പറഞ്ഞു.
വീരേന്ദ്രകുമാർ എംപി സ്ഥാനം രാജിവെയ്ക്കും! ജെഡിയു കേരളഘടകം പാർട്ടി വിടുന്നു, ഇനി പഴയ എസ്ജെഡി...വൈദ്യുത ഉത്പാദനത്തിന് സോളാര്‍ അടക്കം ചെറുതും വലുതുമായ എല്ലാ മാര്‍ഗ്ഗവും പരിഗണിക്കും. ഇടുക്കി, പാലക്കാട് ജില്ലകളില്‍ തമിഴ്നാട് അതിര്‍ത്തി പ്രദേശത്ത് കാറ്റില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാനുള്ള സാധ്യത ഉപയോഗപ്പെടുത്തും. സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയിട്ടും സര്‍ക്കാറിന്റെ കാലയളവില്‍ പവര്‍കട്ടില്ലാത്ത വൈദ്യുത വിതരണം നടത്താനാണ് ലക്ഷ്യം. കമ്മി വന്നാല്‍ വാങ്ങും.

മന്ത്രി ടി.പി.രാമകൃഷ്ണന് അധ്യക്ഷനായി. കെ.എസ്.ഇ.ബി ഡയറക്ടര്‍ എസ്.രാജീവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി.സതി, പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ പഞ്ചായത്തംഗങ്ങളായ സുജാത മനക്കല്,എ.കെ.ബാലന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിതേഷ് മുതുകാട്, ഷൈല ജെയിംസ്, പഞ്ചായത്തംഗം പ്രേമന് നടുക്കണ്ടി, എന്‍.പി.ബാബു, രാജന് മരുതേരി, വി.വി.കുഞ്ഞിക്കണ്ണന്, പത്മനാഭന് കടിയങ്ങാട്, ബേബി കാപ്പുകാട്ടില്‍, കെ.സജീവന്, ഒ.ടി.ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എസ്.ഇ.ബി ഡയറക്ടര്‍ എന്‍.വേണുഗോപാല്‍ സ്വാഗതവും ചീഫ് എഞ്ചിനിയര്‍ ബി.ഈശ്വര നായിക് നന്ദിയും പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications