വീരേന്ദ്രകുമാർ എംപി സ്ഥാനം രാജിവെയ്ക്കും! പക്ഷേ, ഇടത്തോട്ട് ചായില്ല, എസ്ജെഡി പുനരുജ്ജീവിപ്പിക്കും...

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: എംപി വീരേന്ദ്രകുമാർ എംപി രാജ്യസഭാംഗത്വം രാജിവെയ്ക്കും.  ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എൻഡിഎയിൽ ചേരാൻ തീരുമാനിച്ചതോടെയാണ് എംപി വീരേന്ദ്രകുമാർ എംപി സ്ഥാനം രാജിവെയ്ക്കുന്നത്.

വീണ്ടും കണ്ണന്താനം! സ്വന്തം കാറോടിച്ച് ഓഫീസിലെത്തി, അകത്തേക്ക് വിടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ...

ഭർത്താവിനെ കാണുമെന്ന് ഹാദിയ; കൂട്ടുകാരികൾ ചതിച്ചതെന്ന് അമ്മ, ഷെഫിൻ ഒരു തീവ്രവാദി....

പഴയ സോഷ്യലിസ്റ്റ് ജനതാദൾ(എസ്ജെഡി) പുനരുജ്ജീവിപ്പിക്കാനാണ് വീരേന്ദ്രകുമാറിന്റെ തീരുമാനം. എന്നാൽ ജെഡിയു കേരള ഘടകം ജെഡിഎസുമായി ലയിക്കുന്നുവെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. നിലവിൽ താനും തന്റെ പാർട്ടിയും യുഡിഎഫിന്റെ ഭാഗമാണ്. എൽഡിഎഫുമായും ജെഡിഎസുമായും ഇതുസംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

mpveerendrakumar

എൽഡിഎഫിലേക്ക് പോകാൻ വ്യക്തിപരമായി താൽപ്പര്യമുണ്ടോ എന്നോ ചോദ്യത്തിന്, അത് തന്റെ വ്യക്തിപരമായ തീരുമാനമല്ലെന്നും, പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മറുപടി നൽകി. ഡിസംബർ 15നകം എംപി വീരേന്ദ്രകുമാർ എംപി സ്ഥാനം രാജിവെയ്ക്കും. യുഡിഎഫോ എൽഡിഎഫോ എന്ന കാര്യങ്ങളൊക്കെ അതിനുശേഷമേ തീരുമാനിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എൻഡിഎയിൽ ലയിക്കാൻ തീരുമാനിച്ചതോടെയാണ്  കേരളഘടകം പ്രതിരോധത്തിലായത്. അതേസമയം, ജെഡിഎസുമായി ലയിച്ച് എൽഡിഎഫിലേക്ക് പോകണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. എന്നാൽ യുഡിഎഫിൽ തുടരണമെന്ന് വാദിക്കുന്നവരും പാർട്ടിയിലുണ്ട്. ഇതോടെ ജെഡിയു കേരളഘടകത്തിൽ അഭിപ്രായഭിന്നത രൂക്ഷമായിരിക്കുകയാണ്. 

English summary
mp veerendrakumar mp will resign soon.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്