കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കി ഗവര്‍ണര്‍
തിരുവനന്തപുരം: കാലിക്കറ്റ്, സംസ്‌കൃതം സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ പുറത്താക്കി ഗവര്‍ണര്‍. ഇവരുടെ നിയമനത്തില്‍ യുജിസി യോഗ്യത ഇല്ലാത്തതിന്റെ പേരിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയത്. കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ എംക ജയരാജ്, സംസ്‌കൃത വിസി ഡോ എംവി നാരായണന്‍ എന്നിവരാണ് പുറത്തായത്.
ഗവര്‍ണറുടെ നടപടി ഹിയറിംഗിന് ശേഷമാണ്. സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി ഉണ്ടായിരുന്നതാണ് കാലിക്കറ്റ് വിസിക്ക് തിരിച്ചടിയായത്. സംസ്‌കൃത വിസിക്ക് തിരിച്ചടിയായത് ഒരാള്‍ മാത്രം സെര്‍ച്ച് കമ്മിറ്റിയില്‍ വന്നതാണ്. ഇവര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ഈ വിഷയം ഹൈക്കോടതി പരിഗണിച്ചപ്പോള്‍ ഗവര്‍ണര്‍ വിസിമാരുമായി ഹിയറിംഗ് നടത്തണമെന്നും, കാരണം തേടണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ രണ്ട് വിസിമാരുമായി ഹിയറിംഗ് നടത്തിയിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ നിയമോപദേശവും തേടിയ ശേഷമാണ് നടപടിയെടുത്തത്. ഓപ്പണ്‍ സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ കാര്യത്തില്‍ ഗവര്‍ണര്‍ യുജിസിയുടെ അഭിപ്രായം തേടി.
യുജിസി ചട്ടങ്ങള്‍ നിയമനത്തില്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ചാണ് വിദഗ്‌ദോപദേശം തേടിയത്. അതേസമയം ഓപ്പണ്‍ സര്‍വകലാശാല വിസി രാജിക്കത്ത് നല്‍കിയെങ്കിലും ഗവര്‍ണര്‍ അത് സ്വീകരിച്ചിട്ടില്ല. അതേസമയം ഹൈക്കോടതി നിര്‍ദേശം അനുസരി്ച് പത്ത് ദിവസത്തേക്ക് അടിയന്തര നടപടിയുണ്ടാവില്ല. ഗവര്‍ണറുടെ നടപടിക്കെതിരെ വിസിമാര്‍ക്ക് കോടതിയെ ഇതിനുള്ളില്‍ സമീപിക്കാം.












Click it and Unblock the Notifications