കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ആണ്‍കുട്ടികള്‍ക്കെതിരെ പെണ്‍കുട്ടികളുടെ കത്ത്, ചീഫ് ജസ്റ്റിസിന്

Google Oneindia Malayalam News

കോഴിക്കോട്: കഴിഞ്ഞ കുറേ നാളുകളായി കാലിക്കറ്റ് സര്‍വ്വകലാശാല വലിയ വിവാദങ്ങളിലായിരുന്നു. വൈസ് ചാന്‍സലര്‍ നിയമനവും വൈസ് ചാന്‍സലറുടെ ഭരണ പരിഷ്‌കാരങ്ങളും ഒക്കെ ആയിരുന്നു വിഷയങ്ങള്‍.

എന്നാലിപ്പോള്‍ കാമ്പസ്സില്‍ നിന്ന് ഉയരുന്നത് മറ്റൊരു വിവാദമാണ്. ആണ്‍കുട്ടികളുടെ ശല്യം കാരണം പെണ്‍കുട്ടികള്‍ക്ക് സമാധാനമായി പഠിയ്ക്കാനാകുന്നില്ലെന്നാണ് പരാതി. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥിനികള്‍ കത്തയച്ചു.

Calicut University

പെണ്‍കുട്ടികളെ ആണ്‍കുട്ടികളും സമൂഹ വിരുദ്ധരും ഉപദ്രവിയ്ക്കുന്നു എന്നാണ് പരാതി. സര്‍വ്വകലാശാല അധികൃതര്‍ക്ക് പലവട്ടം പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. 444 വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്നാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചിരിയ്ക്കുന്നത്.

ലൈംഗികച്ചുവയുള്ള പെരുമാറ്റം കാരണം കാമ്പസ്സില്‍ സൈ്വര്യമായി പഠിയ്ക്കാനാകുന്നില്ല. ചില പ്രത്യേക വകുപ്പുകളിലേയും സെന്ററുകളിലേയും വിദ്യാര്‍ത്ഥികളാണ് ഇതിന് പിന്നിലെന്ന് പറയുന്നു. പുറത്ത് നിന്നുള്ള സാമൂഹ വിരുദ്ധരുടെ ശല്യവും ഉണ്ട്.

ചീത്ത വിളിയ്ക്കുക, ശാരീരികമായി ആക്രമിയ്ക്കുക, അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുക, അശ്ലീല ആംഗ്യങ്ങള്‍ കാണിയ്ക്കുക, പെണ്‍കുട്ടികളുടെ മുന്നില്‍ വച്ച് വസ്ത്രം ഉരിയിക തുടങ്ങിയ പ്രശ്‌നങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിയ്ക്കുന്നത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പുറമേ സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ഇടപെടണം എന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിയ്ക്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നു.

English summary
Calicut University Girl Students write letter to High Court Chief Justice on Harassment inside the campus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X