Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം; 5 അംഗങ്ങളെ തടഞ്ഞ് എസ്എഫ്ഐ, ഇടപെട്ട് പോലീസ്

കോഴിക്കോട്: കാലിക്കറ്റ്‌ സർവകലാശാല സെനറ്റ് യോഗത്തിനെത്തിയ 5 അംഗങ്ങളെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. ബിജെപി അനുകൂലികളാണെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐ ഇവരെ തടഞ്ഞത്. ഇവരെ ഗേറ്റിനകത്തേക്ക് കയറ്റി വിടാൻ പോലും എസ്എഫ്ഐ പ്രവർത്തകർ അനുവദിച്ചില്ല. എന്നാൽ യോ​ഗത്തിൽ പങ്കെടുക്കാൻ എത്തിയ യുഡിഎഫ് പ്രതിനിധികളായ സെനറ്റ് മെമ്പർമാരെ പ്രതിഷേധക്കാർ കടത്തി വിട്ടു.

കാലിക്കറ്റ്‌ സർവകലാശാല സെനറ്റ് ഹാളിന് പുറത്ത് എസ്എഫ്ഐ പ്രവർത്തകർ സംഘടിക്കുകയായിരുന്നു. സെലക്‌ട്‌ ഹാളിന്റെ കവാടത്തിൽ എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരിന്ന് പ്രതിഷേധിക്കുകയായിരുന്നു. തടഞ്ഞ അംഗങ്ങൾ അകത്തേക്ക് കയറാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും എസ്എഫ്ഐ പ്രവർത്തകർ അതിന് അനുവദിച്ചില്ല.

sfikerala

പത്തേമുക്കാലോടെ സെനറ്റ് യോഗം അവസാനിക്കുകയും ചെയ്‌തു. സെനറ്റ് യോഗം കഴിഞ്ഞെത്തിയ എസ്എഫ്ഐ നേതാക്കളും പോലീസുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് പോലീസ് എസ്എഫ്ഐ നേതാക്കളെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കുകയായിരുന്നു. നേരത്ത സെനറ്റ് അം​ഗങ്ങളെ പേര് ചോദിച്ച് അകത്തേക്ക് കടത്തിവിടാൻ തുടങ്ങിയതോടെയാണ് പോലീസ് ഇടപെട്ടത്.

പ്രവീൺകുമാർ, മനോജ് സി, ഹരീഷ്. എവി, ബാലൻ പൂതേരി, അഫ്‌സൽ ഗുരുക്കൾ, അശ്വിൻ എന്നിവരെയാണ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ എസ്എഫ്ഐ പ്രവർത്തകർ പുറത്തുനിർത്തിയത്. സംഘപരിവാർ നോമിനികളെന്ന് ആരോപിച്ചായിരുനു ഇവരെ പ്രതിഷേധക്കാർ തടഞ്ഞത്.

ഗവർണർ നാമനിർദ്ദേശം ചെയ്‌ത 9 സംഘപരിവാർ അംഗങ്ങളെ തടയുമെന്ന് എസ്എഫ്ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. കേരളത്തിലെ പൊതുജനങ്ങളുടെ വികാരം എസ്എഫ്ഐ ഏറ്റെടുക്കുകയാണ്. ഇത് വരെയും ഒരു സംഘപരിവാർ അനുകൂലിയും കേരളത്തിലെ സർവകലാശാലയിലെ സെനറ്റിൽ എത്തിയിട്ടില്ലെന്നും എസ്എഫ്ഐ പറഞ്ഞിരുന്നു.

ഗവർണർ നാമനിർദ്ദേശം ചെയ്‌ത 18 അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിൽ ഒൻപത് പേര്‍ സംഘപരിവാർ അനുകൂലികൾ ആണെന്നാണ് എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടത് സംഘടനകളുടെ ആരോപണം. ഇതോടെയാണ് യോഗം നടക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായി എസ്എഫ്ഐ എത്തിയത്.

അതേസമയം, ഗവർണർ-സർക്കാർ പോര് മുറുകുന്നതിനിടെയാണ് കേരളത്തിലെ ഏറ്റവും വലിയൊരു സർവകലാശാലയിൽ ചാൻസലർ കൂടിയായ ഗവർണർ നാമനിർദേശം ചെയ്‌ത അംഗങ്ങളെ തടഞ്ഞുകൊണ്ട് ഇടതു സംഘടനയുടെ ശക്തമായ പ്രക്ഷോഭം നടക്കുന്നത്.

കഴിഞ്ഞ ദിവസം സർവകലാശാല ക്യാമ്പസിൽ ഗവർണർക്കെതിരെ വൻ പ്രതിഷേധ പരിപാടി തന്നെ എസ്എഫ്ഐ സംഘടിപ്പിച്ചിരുന്നു. ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചു കൊണ്ടുള്ള ബാനറുകൾ ഉൾപ്പെടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയുമുണ്ടായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+