പാര്‍വതിക്കെതിരെ വീണ്ടും മമ്മൂട്ടി ആരാധകര്‍.... പുതിയ ചിത്രത്തെ പരാജയപ്പെടുത്താന്‍ ആഹ്വാനം
കൊച്ചി: മമ്മൂട്ടി ഫാന്‍സിന് ഇപ്പോഴും നടി പാര്‍വതിയോടുള്ള ദേഷ്യം തീര്‍ന്നിട്ടില്ല. കസബയെയും മമ്മൂക്കയെയും കുറ്റംപ്പറഞ്ഞ പാറുവിന്റെ സിനിമകളെ പരാജയപ്പെടുത്തുക എന്നാണ് ഇവരുടെ ആഹ്വാനം. ദിലീപിന്റെ പ്രശ്‌നം വന്നതോടെ ഇത് ഇരട്ടിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറങ്ങിയ മൈ സ്റ്റോറിക്കെതിരെ വ്യാപകമായ പ്രചാരണങ്ങളും ഇവര്‍ അഴിച്ചുവിട്ടിരുന്നു. അശ്ലീല സിനിമയാണെന്നായിരുന്നു പ്രചാരണം. ഇപ്പോഴിതാ പാര്‍വതിയുടെ പുതിയ ചിത്രം കൂടെയ്‌ക്കെതിരെ കടുത്ത ഡിസ്‌ലൈക്ക് ക്യാമ്പയിനിങാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
പാര്‍വതിയുടെ ചിത്രം പരാജയപ്പെടുത്തുന്നത് ആഹ്വാനം ചെയ്ത് കൊണ്ടുള്ള വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശം നടി മാലാ പാര്‍വതി പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ബോധപൂര്‍വം സിനിമയെ തകര്‍ക്കുക എന്നാണ് ഇവര്‍ ലക്ഷ്യമിടുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. അഞ്ജി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെയിലെ പുതിയ ഗാനത്തിനെതിരെയാണ് ഇക്കൂട്ടരുടെ പുതിയ ആക്രമണം.

കൂടെയിലെ പുതിയ ഗാനം
പൃഥ്വിരാജും പാര്‍വതിയും പ്രധാനവേഷത്തിലെത്തുന്ന കൂടെ എന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തുവന്നതിന് പിന്നാലെയാണ് വെട്ടുകിളി ഗ്രൂപ്പിന്റെ ആക്രമണം ശക്തായത്. യുട്യൂബില്‍ ഡിസ്‌ലൈക്ക് ക്യാമ്പയിനിങാണ് നടന്നുകൊണ്ടിരിക്കുന്നത്. പാര്‍വതിയുടെ ഒരു ചിത്രവും വിജയിപ്പിക്കരുതെന്നും ഗാനത്തിലനടക്കം ഡിസ്‌ലൈക്ക് രേഖപ്പെടുത്തണമെന്നാണ് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. ഇതിനായി വാട്‌സ് ആപ്പ് ഗ്രൂപ്പും ഇവര്‍ക്കുണ്ട്. നേരത്തെ മൈ സ്റ്റോറിക്കെതിരെ ഇത്തരം ഡിസ്‌ലൈക്ക് ക്യാമ്പയിനിങുണ്ടായിരുന്നു.

മാലാ പാര്‍വതിയുടെ പോസ്റ്റ്
മാലാ പാര്‍വതിയുടെ മമ്മൂട്ടി ഫാന്‍സിന്റെ നേതൃത്വത്തിലാണ് ഇത്തരം വൃത്തിക്കേടുകള്‍ നടക്കുന്നതെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്. വിഷയത്തില്‍ മമ്മൂട്ടി ഇടപെടണമെന്ന് കാണിച്ചാണ് മാലാ പാര്‍വതി രംഗത്തെത്തിയത്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ കൂടെയിലെ ഗാനത്തിനെതിരെ നടന്ന ആഹ്വാനത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പുതിയൊരു ഹാഷ്ടാഗിനും ഇവര്‍ ശ്രമം നടത്തിയിട്ടുണ്ട്.

പ്രിയ മമ്മൂക്ക.....
പ്രിയ മമ്മൂക്ക ഇത് താങ്കളുടെ പേരിലാണ് നടക്കുന്നത് എന്നായിരുന്നു മാലാ പാര്‍വതിയുടെ പോസ്റ്റില്‍ പറയുന്നത്. പാര്‍വതി ഒരു അസാമാന്യ നടിയാണ്. അവരെ ഉപദ്രവിക്കരുത്. ഇത് ഒരു കൊച്ചു സ്ഥലമാണ്. പരസ്പരം സ്‌നേഹമായി നമുക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കണം. ഇവിടെ ഒരു # തുടങ്ങുന്നു. #standwithparvathi. ഇത് ഞാന്‍ അറിയുന്ന മമ്മൂക്ക ഏറ്റെടുക്കും എന്ന് കരുതുന്നു. പ്രിയപ്പെട്ട കൂട്ടുകാരെ പാര്‍വതിക്കൊപ്പം നില്‍ക്കണമെന്നും മാലാ പാര്‍വതി ആവശ്യപ്പെട്ടു.

വെട്ടുകിളികളുടെ ദേഷ്യം
മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധത ചൂണ്ടാക്കാട്ടിയതോടെയാണ് പാര്‍വതിക്കെതിരെ ഇത്തരം ക്യാമ്പയിനിങ് ഉണ്ടാകാന്‍ തുടങ്ങിയത്. മമ്മൂട്ടി വിരുദ്ധതയാണ് ഇവര്‍ എന്ന് വരെ വിശേഷണം ഉണ്ടായി. മമ്മൂട്ടി ഈ ക്യാമ്പയിനിനെ തള്ളി പറഞ്ഞിട്ടും ഇവര്‍ ആക്രമണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. 3500 ഓളം ലൈക്കുകള്‍ മാത്രമാണ് കൂടെയിലെ പുതിയ ഗാനത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ ആരാധകര്‍ വളരെ മോശം കമന്റുകളും ചെയ്തിട്ടുണ്ട്. അതേസമയം ഫാന്‍സിനെതിരെ പാര്‍വതി പരസ്യമായ പോരിന് പോയതും കേസ് നല്‍കിയതും ഇവരംെ ചൊടിപ്പിച്ചിട്ടുണ്ട്.

മൈ സ്റ്റോറിക്കെതിരെയും....
അടുത്ത ദിവസം റിലീസ് ചെയ്ത മൈ സ്‌റ്റോറി എന്ന പാര്‍വതി ചിത്രത്തിനെതിരെയും മോശം പ്രചാരണമാണ് ഇവര്‍ നടത്തിയത്. ആദ്യ ദിനം തന്നെ നിരവധി എ സീനുകളുള്ള ചിത്രമാണ് മൈ സ്റ്റോറി എന്ന് മെന്‍ ഇന്‍ സിനിമ കളക്ടീവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സംവിധായിക പൃഥ്വിരാജിനെയും പാര്‍വതിയെയും മോശം പറഞ്ഞു എന്ന തരത്തിലുള്ള പ്രചാരണവും ആരാധക സംഘം നടത്തി. എന്നാല്‍ മൈ സ്റ്റോറിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണമാണെന്നും ഫാന്‍സിന്റെ പേരില്‍ മറ്റാരൊക്കെയോ ആണ് ഈ ആക്രമണങ്ങള്‍ നടത്തുന്നതെന്നും റോഷ്‌നി ദിനകര്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications