Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തിലെ മുന്നേറ്റം ബിജെപിയെ ചെങ്ങന്നൂരില്‍ സഹായിക്കുമോ.. ഉപതിരഞ്ഞെടുപ്പിലെ സാധ്യതകള്‍!

ചെങ്ങന്നൂരില്‍ ബിജെപിയുടെ സാധ്യതകള്‍

Recommended Video

cmsvideo
    ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് BJPക്കൊപ്പം? | Oneindia Malayalam

    തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. പാര്‍ട്ടികളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രചാരണവുമായി അരങ്ങ് തകര്‍ക്കുകയാണ്. സിപിഎമ്മും കോണ്‍ഗ്രസും ജയമുറപ്പിച്ച രീതിയിലാണ് പ്രചാരണം നടത്തുന്നത്. എന്നാല്‍ എല്ലാ കണ്ണുകളും ഇത്തവണ ബിജെപിയിലേക്കാണ്. സംസ്ഥാനത്ത് ഇതുവരെ കാര്യമായ വേരോട്ടമുണ്ടാക്കാന്‍ സാധിക്കാതിരുന്ന ബിജെപി ഇത്തവണ അദ്ഭുതങ്ങള്‍ കാണിക്കുമോയെന്ന് എല്ലാവരും ഉറ്റുനോക്കുന്നു. എല്‍ഡിഎഫിനും യുഡിഎഫിനും ഇല്ലാത്ത തരത്തില്‍ കൂടുതല്‍ ജനകീയനായ സ്ഥാനാര്‍ത്ഥിയും ചെങ്ങന്നൂരില്‍ അവര്‍ക്കുണ്ട്. കര്‍ണാടകത്തില്‍ നൂറിലധികം സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായതിന്റെ ആവേശവും അവര്‍ക്കുണ്ട്.

    അവിടെ കുതിരക്കവടം നടത്താതെ അധികാരത്തില്‍ നിന്ന് വിട്ടുനിന്നത് ചെങ്ങന്നൂരില്‍ ഗുണകരമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ശ്രീധരന്‍പിള്ളയിലൂടെ ബിജെപി കാത്തിരിക്കുന്ന വിജയം നേടുമെന്ന് തന്നെയാണ് അവര്‍ കരുതുന്നത്. എന്തൊക്കെയാണ് ചെങ്ങന്നൂരില്‍ ബിജെപിയുടെ സാധ്യതകള്‍. കര്‍ണാടകം കേരളത്തില്‍ നിര്‍ണായകമാവുമോ. ഒരുപാട് ചോദ്യങ്ങള്‍ക്ക് ചെങ്ങന്നൂരില്‍ ഉത്തരം ലഭിക്കേണ്ടതുണ്ട്.

    കര്‍ണാടക സ്വാധീനിക്കുമോ?

    കര്‍ണാടക സ്വാധീനിക്കുമോ?

    കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ അവരേക്കാള്‍ കൂടുതല്‍ ശ്രദ്ധിച്ചത് മലയാളികളാണ്. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായതും തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാവാതെ പോയതും യെദ്യൂരപ്പ രാജിവെച്ചതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പങ്കുവെച്ചതും മലയാളികളെയാണ്. അതുകൊണ്ട് കര്‍ണാടകയില്‍ രണ്ട് തരത്തില്‍ ബിജെപിയെ സ്വാധീനിക്കാം. ബിജെപി വിരുദ്ധ വോട്ടുകള്‍ ഇവിടത്തെ ഫലത്തിന്റെ പേരില്‍ ഭിന്നിച്ച് പോവാനിടയുണ്ട്. രണ്ടാമത്തെ കാര്യം ബിജെപി അവഗണിക്കാനാവാത്ത ശക്തിയാണെന്ന് മലയാളികള്‍ മനസിലാക്കിയിട്ടുണ്ട് എന്നതാണ്. അതോടൊപ്പം സര്‍ക്കാരിനെ ബാധിക്കാത്തതിനാല്‍ സിപിഎമ്മും കോണ്‍ഗ്രസും ഈ തിരഞ്ഞെടുപ്പിനെ കാര്യമായി കാണുന്നില്ല. ഇവിടെയാണ് ബിജെപി ശക്തമായ മുന്നേറ്റം നടത്തി കരുത്ത് തെളിയിക്കാന്‍ ഒരുങ്ങുന്നത്.

    ജാതി വോട്ടുകള്‍ നിര്‍ണായകമല്ല

    ജാതി വോട്ടുകള്‍ നിര്‍ണായകമല്ല

    ജാതിവോട്ടുകള്‍ ചെങ്ങന്നൂരിനെ സംബന്ധിച്ച് നിര്‍ണായകമാകുമോ എന്ന് സംശയമാണ്. ജാതി തിരിച്ച് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല എന്ന് പറയുമെങ്കിലും ഇതിനെ അടിസ്ഥാനമാക്കിയാണ് മിക്ക പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്. ഇത് വോട്ടര്‍മാര്‍ക്കും അറിയാം. ചെങ്ങന്നൂരില്‍ ഹിന്ദുവോട്ടര്‍മാര്‍ കൂടുതലുണ്ടെങ്കിലും വോട്ടിംഗ് ഇതിനെ അപേക്ഷിച്ചല്ല നടക്കുന്നത്. സ്ഥാനാര്‍ത്ഥി എത്രത്തോളം സ്വീകാര്യനാണ് എന്നാണ് കേരളത്തില്‍ നിര്‍ണായകം. ഇത് ബിജെപിക്ക് സാധ്യത വര്‍ധിപ്പിക്കുന്നു. ശ്രീധരന്‍പിള്ളയ്ക്ക് എല്ലാ മതങ്ങള്‍ക്കിടയിലും സ്വാധീനമുള്ളത് ബിജെപിക്ക് നേട്ടുണ്ടാക്കി കൊടുക്കാനും സാധ്യതയുമുണ്ട്.

    ബിഡിജെഎസ് കൂടെനില്‍ക്കുമോ?

    ബിഡിജെഎസ് കൂടെനില്‍ക്കുമോ?

    ബിജെപിയുടെ ഏറ്റവും വലിയ ശാപം കേരള മണ്ണില്‍ സഖ്യകക്ഷികള്‍ ഇല്ലെന്നതാണ്. ഉണ്ടായിരുന്നത് ബിഡിജെഎസാണ്. അവരിപ്പോള്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപിയോട് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ കര്‍ണാടക ഫലം അവരെയും സ്വാധീനിച്ചതായി കരുതണം. എന്‍ഡിഎയ്ക്ക് തന്നെയായിരിക്കും തങ്ങളുടെ പിന്തുണയെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബിജെപിക്ക് ആത്മവിശ്വാസമേകുന്നുണ്ട്. ഇടതിനും വലതിനും ഒപ്പം നിന്നാല്‍ കാര്യമായ നേട്ടമുണ്ടാകില്ലെന്ന് അവര്‍ മനസിലാക്കിയിട്ടുണ്ടാവാനാണ് സാധ്യത. പക്ഷേ എന്‍എസ്എസിനെയും സുകുമാരന്‍ നായരെയും ഇതുവരെ ഒപ്പം കൂട്ടാനായിട്ടില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ നിസ്സംശയം ബിജെപിക്ക് ജയിക്കുമെന്ന് പറയാനാവുമായിരുന്നു. നേരത്തെ കേരളാ കോണ്‍ഗ്രസിനെയും കെഎം മാണിയെയും എന്‍ഡിഎയുടെ ഭാഗമാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നെങ്കിലും നടന്നിട്ടില്ല.

    രണ്ട് സാധ്യതകള്‍

    രണ്ട് സാധ്യതകള്‍

    കര്‍ണാടകത്തിലെ ഫലങ്ങള്‍ തുടര്‍ന്നുണ്ടായ കാര്യങ്ങളില്‍ കേരളത്തില്‍ രണ്ട് തരത്തില്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ബിജെപി ഒറ്റകക്ഷിയായതും സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതും വോട്ടര്‍മാര്‍ പരിഹാസത്തോടെയാണ് എടുക്കുന്നതെങ്കില്‍ ചെങ്ങന്നൂരില്‍ ബിജെപിയുടെ പൊടി പോലുമുണ്ടാവില്ല. ഇനി കുതിരക്കച്ചവടത്തിന് നില്‍ക്കാതെ മാന്യമായി പടിയിറങ്ങിയ യെദ്യൂരപ്പ പാര്‍ട്ടിയുടെ മാനം കാത്തെന്നും സത്യസന്ധമായ നീക്കങ്ങളെയാണ് ബിജെപി പിന്തുണയ്ക്കുന്നതെന്നുമുള്ള പ്രതീതി ഉണ്ടാക്കിയാല്‍ അത് ഒരുപക്ഷേ മികച്ചൊരു പോരാട്ടത്തിന് ബിജെപിയെ സഹായിക്കും. എന്തിനേറെ പറയുന്നു ഒരു അട്ടിമറി വിജയം തന്നെ പ്രതീക്ഷിക്കാവുന്നതാണ്.

    മിഷന്‍ കേരള

    മിഷന്‍ കേരള

    കര്‍ണാടകത്തിലെ പോലെ ബിജെപി കേരളത്തിലും ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മിഷന്‍ കര്‍ണാടക ഇവിടെയെത്തുമ്പോള്‍ മിഷന്‍ കേരളയായിട്ടുണ്ട്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറയുന്നത് പോലെ കേരളത്തില്‍ ഭരണം പിടിക്കുമെന്നാണ് കുമ്മനം പറയുന്നത്. നിരവധി നേതാക്കള്‍ക്ക് ദേശീയ തലത്തിലേക്ക് ഉയര്‍ത്തിയതും ഇത് മുന്നില്‍ കണ്ടിട്ടാണ്. അമിത് ഷായുടെ തന്ത്രങ്ങള്‍ പ്രകാരമാണ് ബിജെപി ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നും സൂചനയുണ്ട്. കേരളത്തില്‍ ബിജെപി വലിയൊരു മുന്നേറ്റം നടത്തുമോ എന്നത് പോലും ചെങ്ങന്നൂരിലെ ഫലത്തെ ആശ്രയിച്ചിരിക്കും. ജയിച്ചില്ലെങ്കില്‍ കേരളത്തിലെ നേതൃനിര തന്നെ ചോദ്യം ചെയ്യപ്പെടുമെന്നതും നേതാക്കള്‍ ഗൗരവത്തോടെ കാണുന്നുണ്ട്.

    വോട്ടുനില മാറിവരുന്നു

    വോട്ടുനില മാറിവരുന്നു

    ബിജെപിയെ സംബന്ധിച്ച് ചെങ്ങന്നൂരില്‍ വോട്ട് കൂടിവരുന്നു എന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തുള്ള പിസി വിഷ്ണുനാഥുമായി വെറും രണ്ടായിരം വോട്ടിന്റെ വ്യത്യാസം മാത്രമാണ് ബിജെപിക്കുള്ളത്. ഇത് ഏത് നിമിഷവും മറികടക്കാവുന്നതാണ്. അതോടൊപ്പം ശ്രീധരന്‍പിള്ള എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായി ഉയര്‍ന്നിട്ടുമുണ്ട്. ബിജെപിയില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാത്ത നേതാവെന്ന പേരും അദ്ദേഹത്തിനുണ്ട്. ഇതിന് പുറമേ ശോഭനാ ജോര്‍ജിന്റെ സാന്നിധ്യം ചിലപ്പോള്‍ എല്‍ഡിഎഫിന് അനുകൂലമായും അതല്ലെങ്കില്‍ യുഡിഎഫിന് അനുകൂലമായും വോട്ടുകള്‍ മറിക്കാന്‍ ഇടയാക്കും. നേരത്തെ ഇവിടെ യുഡിഎഫ് വിമതസ്ഥാനാര്‍ത്ഥിയായി ശോഭനാ ജോര്‍ജ് മത്സരിച്ചപ്പോള്‍ യുഡിഎഫിന്റെ വോട്ടുകള്‍ ഭിന്നിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+