കൊവിഡ് വാക്സിൻ മൂന്നാം ഡോസ് നൽകാനാവില്ല, കണ്ണൂർ സ്വദേശിയുടെ ഹർജിയിൽ കേന്ദ്ര സർക്കാർ മറുപടി
കൊച്ചി: കൊവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് സ്വീകരിക്കുന്നതിന് അനുവാദം നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരള ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കണ്ണൂര്‍ സ്വദേശിയായ ഗിരികുമാര്‍ ആണ് മൂന്നാം ഡോസ് വാക്‌സിന്‍ എടുക്കുന്നതിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് മാത്രമാണ് രാജ്യത്ത് അനുമതി ഉളളത്.
മൂന്നാം ഡോസ് വാക്‌സിന്‍ എടുക്കുന്നതിന് സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. രാജ്യത്ത് നിലവില്‍ ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കൊവാക്‌സിന്‍, ആസ്ട്രസെനിക്കയുടെ കൊവിഷീല്‍ഡ്, റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക് എന്നിവയ്ക്കാണ് ഉപയോഗത്തിനുളള അനുമതിയുളളത്. ഇതില്‍ ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനായ കൊവാക്‌സിന് പല ലോകരാജ്യങ്ങളും ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
ഒരുമിച്ച് മമ്മൂട്ടിയും പാര്‍വ്വതിയും, ചുള്ളനായി മമ്മൂക്ക, വൈറല്‍ ചിത്രങ്ങള്‍

കൊവാക്‌സിന് സൗദി അറേബ്യയില്‍ അംഗീകാരം ഇല്ലാത്ത പശ്ചാത്തലത്തില്‍ ആണ് മൂന്നാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗിരികുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഗിരികുമാര്‍ കൊവാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിരുന്നതാണ്. സൗദി കൊവാക്‌സിന് അംഗീകാരം നല്‍കാത്തത് കൊണ്ട് തന്നെ ഗിരികുമാറിന് സൗദിയിലേക്ക് പോകാന്‍ നിയമതടസ്സമുണ്ട്. അതുകൊണ്ടാണ് ഗിരികുമാര്‍ കോടതിയുടെ സഹായം തേടിയത്. കൊവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് എടുക്കുന്ന കാര്യത്തില്‍ പരീക്ഷണങ്ങള്‍ നടക്കുന്നതേ ഉളളൂ എന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി ഈ ഘട്ടത്തില്‍ നല്‍കാന്‍ സാധിക്കില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കിയത്.
അംഗീകാരത്തിനായി കൊവാക്‌സിന്‍ ലോകാരോഗ്യ സംഘടനയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കൊവാക്‌സിന് അംഗീകാരം നല്‍കുന്നതില്‍ ലോകാരോഗ്യ സംഘടന തീരുമാനം വ്യക്തമാക്കിയിട്ടില്ല. കൊവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് സ്വീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളും ഇതിനകം തന്നെ ബൂസ്റ്റര്‍ ഷോട്ട് എന്ന് വിളിക്കുന്ന മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തുടങ്ങിയിട്ടുമുണ്ട്. കാരണം ജനിതക മാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് പോലുളള കൊവിഡ് വകഭേദങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് പല രാജ്യങ്ങളും മൂന്നാം ഡോസ് കൂടി നല്‍കുന്നതിലേക്ക് കടന്നിരിക്കുന്നത്.
അതിനിടെ രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം 55.47 കോടി പിന്നിട്ടു.. 55,47,30,609 പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയിരിക്കുന്നത്.
രാജ്യത്തെ പ്രായപൂർത്തിയായവരിൽ 46 ശതമാനം പേർക്കും ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു. കൂടാതെ, രാജ്യത്ത് പ്രായപൂർത്തിയായവരിൽ 13 ശതമാനം പേരും രണ്ട് ഡോസുകൾ സ്വീകരിച്ചു. 88.13 ലക്ഷത്തിലേറെ ഡോസുകൾ ആണ് രാജ്യത്ത് വിതരണം ചെയ്തിരിക്കുന്നത്. ഇന്നലെ നടന്ന ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് കീഴിൽ രാജ്യത്ത് വിതരണം ചെയ്തത് 88,13,919 ലക്ഷം വാക്സിൻ ഡോസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 25,166 പേർക്കാണ്. 154 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക് ആണിത്. നിലവിൽ ചികിത്സയിലുള്ളവർ 3,69,846 ആണ്. രാജ്യത്താകമാനം ഇതുവരെ 3,14,48,754 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,830 പേർ രോഗമുക്തി നേടി.












Click it and Unblock the Notifications