Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിലും മലയാളിക്ക് തന്നെ ബംപർ ലോട്ടറി: ജോബിന്‍ ജോയി സ്വന്തമാക്കിയത് മൂന്ന് കോടിയിലേറെ

ഇന്ത്യയില്‍ മറ്റ് ചില സംസ്ഥാനങ്ങളിലും ലോട്ടറി ടിക്കറ്റ് വില്‍പ്പനയ്ക്ക് അനുമതിയുണ്ടെങ്കിലും സർക്കാർ തന്നെ ലോട്ടറി നടത്തുന്ന ഏക സംസ്ഥാനമാണ് കേരളം. ഏറെ വിശ്വാസ്യതയുള്ളതിനാല്‍ തന്നെ വലിയ വില്‍പ്പനയും സംസ്ഥാനത്ത് ലോട്ടറിക്കുണ്ട്. പല മലയാളികളേയും സംബന്ധിച്ച് ലോട്ടറി ടിക്കറ്റ് എടുക്കുന്നത് ഇന്ന് ഒരു ദിനചര്യപോലെയായി മാറിക്കഴിഞ്ഞ കാര്യമാണ്.

കേരളത്തില്‍ നിന്ന് മാത്രമല്ല, വിദേശത്ത് പോയാലും മലയാളികള്‍ ലോട്ടറി എടുക്കുന്നതില്‍ പിന്നോട്ട് പോവാറില്ല. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് അബുദാബി ബിഗ് ടിക്കറ്റ്. നിരവധി മലയാളികളാണ് 40 കോടിയിലേറെ രൂപയുടെ ഒന്നാം സമ്മാനത്തിനും മറ്റും അർഹത നേടിയിരിക്കുന്നത്. ഇപ്പോഴിതാ കനേഡിയില്‍ നിന്നും സമാനമായ ഒരു വാർത്തയാണ് വിവരം വരുന്നത്.

മലയാളികള്‍ ഉള്‍പ്പടെ ധാരാളം ഇന്ത്യക്കാർ

മലയാളികള്‍ ഉള്‍പ്പടെ ധാരാളം ഇന്ത്യക്കാർ താമസിക്കുന്ന ഒരു രാജ്യമാണ് കാനഡ. ലോട്ടറി ടിക്കറ്റുകള്‍ക്കും ജാക് പോട്ടുകള്‍ക്കും ഏറെ പ്രശസ്തവുമാണ് ഈ അമേരിക്കന്‍ രാജ്യം. ഇവിടെ നടന്ന ഒരു ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പിലാണ് ജിബിന്‍ ജോയി എന്ന വ്യക്തി ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. ഇന്ത്യന്‍ വംശജനായ ഇദ്ദേഹം മലയാളിയാണെന്നാണ് സൂചന.

ഒന്റാറിയോയിലാണ് ജോബിന്‍ ജോയി താമസിക്കുന്നത്

ഒന്റാറിയോയിലാണ് ജോബിന്‍ ജോയി താമസിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ വരെ ഏതൊരു കുടിയേറ്റക്കാരനേയും പോലെ വലുതല്ലെങ്കിലും ചില പ്രതിസന്ധികളിലൂടെ മുന്നോട്ട് പോവുന്ന വ്യക്തിയായിരുന്നു ജോബിന്‍. എന്നാല്‍ ഒക്ടോബറിലെ ഒരു സുപ്രഭാതത്തില്‍ തനിക്ക് വന്ന ഒരു മെയില്‍ തന്റെ ജീവിതം മാറ്റിമറിച്ചുവെന്നാണ് ജോബിന്‍ തന്നെ വ്യക്തമാക്കുന്നത്.

താന്‍ എടുത്ത ലോട്ടറി ടിക്കറ്റ് ഫലം വരുന്ന

താന്‍ എടുത്ത ലോട്ടറി ടിക്കറ്റ് ഫലം വരുന്ന ദിവമാസിയിരുന്നതിനാല്‍ രാവിലെ തന്നെ ജോബിന്‍ മെയില്‍ പരിശോധിക്കുകയായിരുന്നു. നിങ്ങളുടെ നമ്പറിന് ഒന്നാം സമ്മനം ലഭിച്ചിരിക്കുന്നുവെന്ന മെയില്‍ കണ്ടപ്പോള്‍ ആദ്യം വിശ്വാസം തോന്നിയില്ലെങ്കിലും പിന്നീട് ലോട്ടറി വകുപ്പിലടക്കം ബന്ധപ്പെട്ട് വിജയം ഉറപ്പിക്കുകയായിരുന്നു.

Hair care: ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പിന്നെ മുടിയെ തലക്ക് തങ്ങാനാവില്ല: അതുപോലെ വളരും

ഒന്നാം സമ്മാനം നേടിയെന്ന വാർത്ത

ഒന്നാം സമ്മാനം നേടിയെന്ന വാർത്ത എനിക്ക് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. ഉടന്‍ തന്നെ ബന്ധുക്കളേയും മറ്റും വിളിച്ച് സന്തോഷം പങ്കുവെച്ചു. "അത് രാവിലെ 7 മണി ആയിരുന്നു, അതിനാൽ അവൾക്ക് ട്രിപ്പിൾ ചെക്ക് ചെയ്യേണ്ടിവന്നു - അവൾ വളരെ ആവേശത്തിലായിരുന്നു," ജോയ് ഓർമ്മിച്ചു. 500,000 ഡോളർ വിലമതിക്കുന്ന മാക്‌സ് മില്യൺ സമ്മാനം ജിബിന്‍ ജോയി നേടിയതില്‍ കുടുംബം ഒന്നടക്കം വലിയ ആവേശത്തിലുമാണ്.

തന്റെ അര മില്യൺ ഡോളറിന്റെ ചെക്ക്

തന്റെ അര മില്യൺ ഡോളറിന്റെ ചെക്ക് എടുക്കാൻ ടൊറന്റോയിലെ OLG പ്രൈസ് സെന്ററിൽ കുടുംബ സമേതമാണ് ജോബിന്‍ എത്തിയത്. തന്റെ ലോണുകള്‍ അടയ്ക്കാൻ പണം ഉപയോഗിക്കുമെന്ന് പറഞ്ഞ അദ്ദേഹം മകളുടെ ഭാവി സുരക്ഷിതമാക്കാന്‍ വലിയൊരു വിഹിതം മാറ്റിവെക്കുമെന്നും കുറച്ച് യാത്രകള്‍ നടത്തുമെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം മറ്റൊരു ഇന്ത്യക്കാരിക്കും

കഴിഞ്ഞ ദിവസം മറ്റൊരു ഇന്ത്യക്കാരിക്കും കാനഡിയില്‍ ലോട്ടറി അടിച്ചിരുന്നു. ശീലാവതി സെന്തിവേല്‍ എന്ന 47കാരിക്കാണ് ലക്ഷങ്ങളുടെ ലോട്ടറി അടിച്ചിരിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ ശീലാവതി കാനഡയിലെ ഒന്താരിയോയിലെ ബ്രാംപ്ടണ്‍ നിവാസിയാണ്. 25 വര്‍ഷമായി സ്ഥിരമായി താന്‍ ലോട്ടറിയെടുക്കാറുണ്ടെന്ന് ശീലാവതി പറയുന്നു. പതിവ് പോലെ ഇത്തവണയും ടിക്കറ്റെടുക്കുകയായിരുന്നു.

നവംബര്‍ 16ന് നറുക്കെടുത്ത ടിക്കറ്റിലാണ്

നവംബര്‍ 16ന് നറുക്കെടുത്ത ടിക്കറ്റിലാണ് അവര്‍ക്ക് സമ്മാനം അടിച്ചത്. 32 ലക്ഷം രൂപയില്‍ അധികമാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്. ഈ പണം കൊണ്ട് നാട്ടിലുള്ള കുടുംബത്തെ സഹായിക്കാനാണ് പ്ലാനെന്നും ശീലാവതി വ്യക്തമാക്കി. ബ്രാംപ്ടണിലെ നോര്‍ത്ത് പാര്‍ക്ക് ഡ്രൈവിലുള്ള സോബീസില്‍ നിന്നാണ് സമ്മാനം അടിച്ച ടിക്കറ്റുകള്‍ ശീലാവതി സെന്തിവേല്‍ വാങ്ങിയിരിന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+