ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; അച്ഛനും മകനും രക്ഷപ്പെട്ടു!!!
ഏലൂര്‍: ഓടിക്കൊണ്ടിരിക്കെ പുതിയതായി വാങ്ങിയ കാറില്‍ നിന്ന് പുകയുയര്‍ന്നു. അച്ഛനും മകനും കാര്‍ നിര്‍ത്തി ഓടിയിറങ്ങിയതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു. വല്ലാര്‍പാടം കണ്ടയ്‌നര്‍ റോഡിലാണ് അപകടം നടന്നത്.
ഏലൂര്‍ കുറ്റിക്കാട്ടുകര പാലസ് വീട്ടില്‍ നൗഷാദും, മകന്‍ അമല്‍ നൗഷാദും സഞ്ചിരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഒന്നരമാസം മുന്‍പ് വാങ്ങിയ കാര്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെ നിന്ന് കത്തുകയായിരുന്നു. അപകടം മണത്ത് ഓടിയിറങ്ങിയതിനാല്‍ അച്ഛനും മകനും ജീവന്‍ തിരിച്ച് കിട്ടി.

ശനിയാഴ്ച രാവിലെയാണ് സംഭവം. ഒന്‍പതാം ക്ലാസുകാരനായ മകനെ സ്‌കൂളില്‍ കൊണ്ടുപോകവുന്ന വഴിക്കാണ് കാര്‍ കത്തിയത്. കാറിന്റെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട് നൗഷാദ് വാഹനം റോഡ് സൈഡില്‍ ഒതുക്കി. മകന്‍ വേഗം പുറത്തിറങ്ങിയെങ്കിലും നൗഷാദ് കാറിനുള്ളില്‍ കുടുങ്ങി.
ഡോര്‍ തുറന്ന് പുറത്തിറങ്ങിയപ്പോഴേക്കും കാറിനുള്ളിലേക്ക് തീ കത്തിപ്പടര്‍ന്നിരുന്നുവെന്ന് നൗഷാദ് പറയുന്നു. ഫാക്ടില്‍ നിന്നെത്തിയ അഗ്നിശമന സേനയാണ് തീ കെടുത്തിയത്. എന്നാല്‍ അപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തി നശിച്ചിരുന്നു. അപകടത്തെതുടര്‍ന്ന് വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
Read More: പാക്കിസ്ഥാനില്‍ ഹിന്ദു ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications