• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാക്കിസ്ഥാനില്‍ ഹിന്ദു ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി...

  • By Vishnu

കറാച്ചി: പാക്കിസ്ഥാനില്‍ ഹിന്ദു ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി. കറാച്ചി ഗാര്‍ഡന്‍ ഈസ്റ്റിലെ താമസക്കാരനായ പിരീതം ലഖ്‌വാനിയെയാണ് (56)അദ്ദേഹത്തിന്റെ ആശുപത്രിക്ക് മുന്നില്‍ വെച്ച് അക്രമികള്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ വര്‍ഗീയതയാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാനായി ഇറങ്ങിയപ്പോഴാണ് അക്രമി വെടിയുതിര്‍ത്തതെന്ന് പിരീതം ലഖ്‌വാനിയുടെ മകന്‍ രാകേഷ് കുമാര്‍ പറഞ്ഞതായി ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അച്ഛന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ആരോ വിളിച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടെന്ന് അറിയിച്ചതെന്നും രാകേഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷമായി കറാച്ചിയില്‍ ആശുപത്രി നടത്തി വരുകയായിരുന്നു പിരീതം ലഖ്‌വാനി. ഇത് വരെ അദ്ദേഹത്തിന് നേരെ എന്തെങ്കിലും തരത്തില്‍ ഭീഷണിയുണ്ടായിരുന്നതായി അറിയില്ല. ശത്രുക്കളുമുണ്ടായിരുന്നില്ലെന്ന് മകന്‍ പോലീസിനോട് പറഞ്ഞു.

നിരവധി ആളുകള്‍ താമസിക്കുന്നിടത്താണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്ത് വൈദ്യുതി ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അക്രമികളെ ആരും കണ്ടിട്ടില്ലെന്നാണ് വിവരം. ആരും അക്രമിയെ കണ്ടതായി മൊഴി നല്‍കിയിട്ടില്ല. ഒരാളാണോ ഒന്നില്‍ കൂടുതല്‍ ആളുകളാണോ വെടിവച്ചതെന്ന് പോലീസ് അന്വേഷിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More: വിമാനം നിയന്ത്രണം വിട്ട് നടുറോഡില്‍ പറന്നിറങ്ങി!!! വീഡിയോ...

എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ വര്‍ഗ്ഗീയതയാണെന്ന് മുത്തഹിദ മൂവ്‌മെന്റ് മൈനോറിറ്റി ലെജിസ്ലേറ്റര്‍ സഞ്ജയ് പെര്‍വാണി ആരോപിച്ചു. കൊലപാതകം നടത്തിയായളുടെ ലക്ഷ്യം വര്‍ഗ്ഗീയ വിദ്വേഷമാണ്. മോഷമോ മറ്റോ ആയിരുന്നില്ല കൊലപാതകിയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

ഒരാഴ്ചമുമ്പ് സംശയാസ്പദമായ സാഹചര്യത്തില്‍ 32 കാരനായ ഒരു ഹിന്ദു ഡോക്ടറുടെ മൃതദേഹം കറാച്ചിയിലെ ഒരു ആശുപത്രിയിലെ ഐസിയു യൂണറ്റില്‍ നിന്ന് കണ്ടെത്തിയിരുന്നു. അതിനുമുമ്പ് അബ്ബാസ് ടൗമിന് സമീപത്ത് ഒരു ഹിന്ദു കുടുംബത്തിലെ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു. ഈ കൊലപാതകങ്ങള്‍ക്ക് പിന്നിലെല്ലാം വര്‍ഗ്ഗീയവും മതപരവുമായ കാരണങ്ങളുണ്ടെന്നാണ്‌ ആക്ഷേപം.

Read More: ഹോപ് പ്ലാന്‍റേഷന്‍ ഭൂമിയിടപാട് ; ഉമ്മന്‍ചാണ്ടിക്കും അടൂര്‍പ്രകാശിനുമെതിരെ അന്വേഷണം

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം oim@oneindia.co.in

English summary
A Hindu doctor has been fatally shot outside his clinic in Pakistan's port city of Karachi, in what is being described as a "religiously motivated murder"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more