സുരേന്ദ്രന് പിന്നാലെ രാധാകൃഷ്ണനേയും പൂട്ടാന്‍ പോലീസ്; കലാപ ശ്രമമുള്‍പ്പടെ ചുമത്തി കേസ് എടുത്തു
കെ സുരേന്ദ്രന് പിന്നാലെ എഎന്‍ രാധാകൃഷ്ണനേയും പൂട്ടാന്‍ ലക്ഷ്യമിട്ട് പോലീസ്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയതിനാണ് രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ കേസ് എടുത്തത്. ശനിയാഴ്ച്ച രാവിലെയാണ് യതീഷ് ചന്ദ്രക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.
മാര്‍ച്ചിന് നേതൃത്വം നല്‍കിയ ബിജെപി നേതാവ് എന്‍ രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറി നാഗേഷ് എന്നിവര്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ക്കെതിരേയാണ് കേസ് എടുത്തിട്ടുള്ളത്. സംഘം ചേരല്‍, കലാപ ശ്രമം, പൊതുഗതാഗതം തടസ്സപ്പെടുത്തല്‍ എന്നിവയാണ് ഇവര്‍ക്കുമേല്‍ ചുമത്തിയ കുറ്റങ്ങള്‍.

കമ്മീഷ്ണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഒഫീസിനു സമീപത്ത് വെച്ച് പോലീസ് തടഞ്ഞു. എ എന്‍ രാധാകൃഷ്ണനായിരുന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. സിറ്റി പോലീസ് കമ്മീഷ്ണറെ അപമാനിക്കുന്ന വിധത്തിലുള്ള പ്രസംഗമായിരുന്നു രാധാകൃഷ്ണന്‍ നടത്തിയതെന്നാണ് പോലീസ് വിശദീകരണം












Click it and Unblock the Notifications