പയ്യോളിയില്‍ അര്‍ധരാത്രി പെണ്‍കുട്ടിയെ ഇറക്കാതെ പോയ മിന്നല്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസ്; എംഡിയുടെ ഉത്തരവ് പ്രചരിപ്പിച്ച് ജീവനക്കാര്‍
പയ്യോളി: അര്‍ധരാത്രി തനിച്ചു യാത്ര ചെയ്ത വിദ്യാര്‍ഥിനിയെ പൊലീസ് കൈകാണിച്ചിട്ടും പയ്യോളിയില്‍ ഇറക്കാതെ പോയ കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. ഡ്രൈവര്‍ മൂവാറ്റുപുഴ സ്വദേശി നൗഷാദ്, കണ്ടക്റ്റര്‍ അജേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പൊലീസ് കൈകാണിച്ചിട്ട് ബസ് നിര്‍ത്താതിനാണ് കേസ്. പയ്യോളിയിലും മൂരാട്ടും പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താത്തതിനെ തുടര്‍ന്ന് ചോമ്പാലില്‍ പൊലീസ് വാഹനം കുറുകെയിട്ടായിരുന്നു ബസ് നിര്‍ത്തിയത്. പയ്യോളിയില്‍ പെണ്‍കുട്ടിയെ കാത്തുനിന്ന പിതാവ് പള്ളിക്കര കെ.സി അബ്ദുല്‍ അസീസാണ് ഇതുസംബന്ധിച്ച് പൊലീസ് വിവരമറിയിച്ചത്.
കേന്ദ്രബജറ്റ്: റെയില്‍വേ ഇടനാഴികള്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതി! യാത്രാസമയം പകുതിയാകും!!
അതേസമയം, മിന്നല്‍ ബസുകള്‍ രാത്രികാലങ്ങളില്‍പ്പോലും അനുവദിച്ച സ്ഥലങ്ങളില്‍ മാത്രമേ നിര്‍ത്തണ്ടതുള്ളൂ എന്ന കെഎസ്ആര്‍ടിസി എംഡിയുടെ ഉത്തരവ് ജീവനക്കാര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈ ഏഴിനുള്ളതാണ് ഉത്തരവ്. അതാതു സ്ഥലങ്ങളിലല്ലാതെ മറ്റെവിടെയും മിന്നല്‍ ബസുകള്‍ നിര്‍ത്തേണ്ടതില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഈ ഉത്തരവനുസരിച്ച് പയ്യോളിയില്‍ സ്‌റ്റോപ്പില്ലാത്തതിനാല്‍ ജീവനക്കാര്‍ ബസ് നിര്‍ത്തേണ്ടതില്ല. എന്നിട്ടും ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവ് നടപ്പാക്കിയ ജീവനക്കാരെ കെഎസ്ആര്‍ടിസി അധികൃതര്‍ സംരക്ഷിക്കാത്തത് ശരിയല്ലെന്നാണ് ഒരുകൂട്ടം ജീവനക്കാരുടെ അഭിപ്രായം.

എന്നാല്‍, നിയമങ്ങള്‍ക്കും മേലെയാണ് മനുഷ്യത്വം എന്നാണ് ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസി അധികൃതരുടെ നിലപാട്. പയ്യോളിയില്‍ സ്‌റ്റോപ്പില്ലെന്ന് കുട്ടിക്ക് അറിയില്ലായിരുന്നു. കോട്ടയത്തുനിന്ന് കോഴിക്കോടുവരെ എത്തിയ കുട്ടി ബസ് കാസര്‍ഗോഡേക്ക് ആണ് എന്ന് അറിഞ്ഞതോടെയാണ് അതില്‍ത്തന്നെ ഇരുന്നത്. ബസ് പുറപ്പെട്ടപ്പോള്‍ മാത്രമാണ് പയ്യോളിയില്‍ സ്‌റ്റോപ്പില്ല എന്നറിയുന്നത്. എന്നിരിക്കെ പയ്യോളിയില്‍ കുട്ടിയെ ഇറക്കാമായിരുന്നു. അതുമാത്രമല്ല പയ്യോളിയിലും മൂരാട്ടും പൊലീസ് കൈകാണിച്ചിട്ടും ഇറക്കാതിരുന്നത് ഗുരുതരമായ പിഴവായും ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications