കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രബജറ്റ്: റെയില്‍വേ ഇടനാഴികള്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതി! യാത്രാസമയം പകുതിയാകും!!

Google Oneindia Malayalam News

ദില്ലി: എന്‍ഡിഎ സര്‍ക്കാരിന്റെ പുതിയ ധനകാര്യ ബജറ്റില്‍ റെയില്‍വേയ്ക്ക് നിര്‍ണായക പദ്ധതികള്‍ ഉണ്ടാകുമെന്ന് സൂചന. അവശേഷിക്കുന്ന നാല് റെയില്‍വേ ഇടനാഴികള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ അടുത്ത ധനകാര്യ ബജറ്റില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഫെബ്രുവരി ഒന്നിന് എന്‍ഡിഎ സര്‍ക്കാര്‍ അടുത്ത ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് റെയില്‍വേ അധികൃതര്‍ പദ്ധതിയ്ക്കായി തുക വകയിരുത്തുമെന്ന സൂചനകള്‍ നല്‍കുന്നത്.

ദില്ലി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ നാല് മെട്രോ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോള്‍ഡ‍ന്‍ ക്വാട്രിലാറ്ററല്‍ ഹൈസ്പീഡ് ട്രെയിന്‍ നെറ്റ് വര്‍ക്കിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് റെയില്‍വേ അധികര്‍ മുന്നോട്ടുവച്ചിട്ടുള്ളത്. കഴിഞ്ഞ ബജറ്റില്‍ 11,189 കോടി ചെലവ് വരുന്ന ക്വാട്രിലാറ്ററല്‍ നെറ്റ് വര്‍ക്കിന്റെ രണ്ട് ഇടനാഴികളുടെ നിര്‍മാണത്തിനായി തുക വകയിരുത്തിയിരുന്നു.കഴിഞ്ഞ ധനകാര്യ ബജറ്റില്‍ 6,875 കോടി രുപയായിരുന്നു ഇതിനായി വകയിരുത്തിയത്.

 കഴിഞ്ഞ ബജറ്റില്‍ വകയിരുത്തി

കഴിഞ്ഞ ബജറ്റില്‍ വകയിരുത്തി

ഗോള്‍ഡന്‍ ക്വാട്രിലാറ്ററല്‍ നെറ്റ് വര്‍ക്കിന്റെ രണ്ട് ഇടനാഴികള്‍ ദില്ലി- മുംബൈ, ദില്ലി- ഹൗറാ എന്നിങ്ങനെയാണ്. 11,189 കോടി ചെലവ് വരുന്ന ക്വാട്രിലാറ്ററല്‍ നെറ്റ് വര്‍ക്കിന്റെ രണ്ട് ഇടനാഴികളുടെ നിര്‍മാണത്തിനായി കഴിഞ്ഞ ധനകാര്യ ബജറ്റില്‍ 6,875 ബജറ്റില്‍ വകയിരുത്തിയിരുന്നു.

 നാല് ഇടനാഴികള്‍

നാല് ഇടനാഴികള്‍


നാല് റെയില്‍വേ ഇടനാഴികളാണ് ഇനി പൂര്‍ത്തിയാവാനുള്ളത്. ദില്ലി- ചെന്നൈ, ചെന്നൈ- ഹൗറ, ചെന്നെ-മുംബൈ, ഹൗറ- മുംബൈ എന്നിവയാണ് ഹൈസ്പീഡ് റെയില്‍വേ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിക്കാനുള്ളത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടുന്ന ട്രെയിനുകളായിരിക്കം ഈ ഇടനാഴി വഴി സര്‍വീസ് നടത്തുക.

75ാം വാര്‍ഷികത്തില്‍

75ാം വാര്‍ഷികത്തില്‍

അവശേഷിക്കുന്ന റെയില്‍വേ ഇടനാഴികളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് 40,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിവരം. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ ഹൈസ്പീഡ് ക്വാട്രിലാറ്ററല്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാണ് നീക്കം.

യാത്രാസമയം പകുതിയാവും

യാത്രാസമയം പകുതിയാവും

ഈ റെയില്‍വേ ഇടനാഴികള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ മെട്രോ നഗരങ്ങളിലേയ്ക്കുള്ള ട്രെയിന്‍ യാത്രാ സമയം 50 ശതമാനം കുറയും. നിലവില്‍ കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേയ്ക്കുള്ള യാത്രാസമയം 26 മുതല്‍ 40 മണിക്കൂര്‍ വരെയാണ്. ദുരന്തോ എക്സ്പ്രസ് കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലെത്താന്‍ 26 മണിക്കൂര്‍ സമയമാണ് എടുക്കുന്നത്. ജ്ഞാനേശ്വരി എക്സ്പ്രസ് ലോകമാന്യ തിലക് ടെര്‍മിനസിലെത്താന്‍ 30 മണിക്കൂര്‍ സമയമാണ് എടുക്കുന്നത്.

English summary
The budget is likely to approve the four remaining corridors that will complete the railways’ ambitious ‘golden quadrilateral’, connecting the four metros — Delhi, Mumbai, Chennai and Kolkata — through a high-speed network, officials said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X