അതിജീവിതയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചു; രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസെടുത്തു
പത്തനംതിട്ട: പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ പോലീസ് കേസെടുത്തു. സൈബർ പോലീസാണ് കേസെടുത്തത്. സമൂഹ മാധ്യമത്തിലൂടെ അതിജീവിതയുടെ ചാറ്റ് ഉൾപ്പടെ പ്രസിദ്ധപ്പെടുത്തി അധിക്ഷേപിച്ച സംഭവത്തിലാണ് നടപടി.
പീഡനത്തിന് ശേഷമുള്ള അതിജീവിതയുടെ വാട്‌സ് ആപ്പ് ചാറ്റ് പുറത്തുവിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് കൂടിയായ ഫെനി നൈനാൻ നേരത്തെ രംഗത്തെത്തിയിരുന്നു. ചില കാര്യങ്ങൾ പറയാനുണ്ടെന്നും ഫ്ലാറ്റിൽ വെച്ച് കാണുന്നതാണ് സുരക്ഷിതമെന്നും അതിജീവിത പറയുന്ന ചാറ്റുകൾ ഉൾപ്പെടെയാണ് ഫെനി പുറത്തുവിട്ടത്.

പരാതിക്കാരിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെ രാഹുലും പരാതിക്കാരിയുമായുള്ള ചാറ്റ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിനാണ് കേസ്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പീഡന പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നൽകിയ പരാതിയിന്മേലാണ് കേസ്. മുൻപും ഫെനി നൈനാൻ സമാനമായി രാഹുലിനെ ന്യായീകരിച്ച് രംഗത്ത് വന്നിരുന്നു.
ഈ പരാതിയിലും രണ്ടാമത്തെ ബലാത്സംഗ പരാതിയിലും ഫെന്നി നൈനാന്റെ പേര് ഉൾപ്പെടെ പരാമർശിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലുമായുള്ള ബന്ധവും താൻ ഗർഭിണിയാണെന്ന വിവരവും ഫെനി നൈനാന് അറിയാമെന്നാണ് പരാതിക്കാരി നൽകിയ മൊഴിയിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് ഫെനി സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെ പങ്കുവച്ചത്.
2024-ൽ രാഹുൽ ബലാത്സംഗംചെയ്യപ്പെട്ടെന്ന് പറയുന്ന പരാതിക്കാരി, 2025 ഒക്ടോബറിൽ രാഹുലിനെ കാണാനായി അവസരം ഒരുക്കണമെന്ന് അഭ്യർഥിച്ചിരുന്നതായാണ് ഫെനിയുടെ വാദം. ഇതിനെ സാധൂകരിക്കാനാണ് ഫെനി സോഷ്യൽ മീഡിയയിൽ സ്‌ക്രീൻ ഷോട്ട് സഹിതം അതിജീവിതയുമായുള്ള ചാറ്റ് പുറത്തുവിട്ടത്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ തന്റെ പേര് പരാതിക്കാരി നൽകിയ പരാതിയിൽ പറഞ്ഞെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും തുടർന്ന് തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയാൻ മുഖ്യധാര മാധ്യമങ്ങൾ ആരും സ്പേസ് തരാതെ ഇരുന്നപ്പോൾ താൻ അത് ഫേസ്ബുക്കിലൂടെ പൊതുവിടത്ത് പറയുകയാണ് എന്നും കുറിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഫെനി പോസ്‌റ്റ് പങ്കുവച്ചത്.
കേസെടുത്തതിന് പിന്നാലെ ഇക്കാര്യത്തിൽ ഫെനി പ്രതികരിക്കുകയും ചെയ്‌തിട്ടുണ്ട്. ചാറ്റ് പുറത്തുവിട്ടതിനാണ് കേസെങ്കിൽ ആദ്യ ദിവസങ്ങളിൽ കുറെ ചാറ്റുകൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നല്ലോയെന്നാണ് ഫെനി ഫേസ്‌ബുക്കിൽ കുറിച്ചത്. കേസിനെ നിയമപരമായി തന്നെ നേരിടും. ഈ വിഷയത്തിൽ നിയമലംഘനം നടത്തിയിട്ടില്ല എന്ന ബോധ്യമുണ്ടെന്നും ഫെനി പറയുന്നു.
പ്രതികാരത്തിന്റെ ഭാഗമായി തന്നെ വേട്ടയാടാൻ പറ്റുമെന്നും പക്ഷേ എല്ലാത്തിനും മുകളിൽ കോടതിയുണ്ടെന്നും ഫെനി ചൂണ്ടിക്കാട്ടി. അവിടെ സത്യം ബോധിപ്പിക്കും. എഫ്ഐആർ ലഭിക്കുന്ന സമയത്ത് തന്നെ അതിന്റെ നിയമസാധുതയെ ചോദ്യം ചെയ്‌ത് ഹൈക്കോടതിയെ സമീപിക്കുമെന്നും ഫെനി കൂട്ടിച്ചേർത്തു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications