Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭയപ്പെടുത്തി ഓടിച്ചു; ഹെലിക്യാമില്‍ കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; വ്‌ലോഗര്‍ക്കെതിരെ കേസ്

കൊല്ലം: വനത്തിനുള്ളിൽ അതിക്രമിച്ച് കയറി കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തിയ വ്‌ലോഗർക്കെതിരെ കേസ്. റിസർവ് വനത്തിനുള്ളിൽ അതിക്രമിച്ച് കയറിയാണ് വ്‌ലോഗര്‍ അമല അനു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. ഇതിന് പിന്നാലെ വനം വകുപ്പ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

കൊല്ലം അമ്പഴത്തറ റിസര്‍വ് വനത്തിലാണ് വ്‌ലോഗര്‍ അമല അനു അതിക്രമിച്ച് കയറിയത്. ശേഷം വനത്തിനുള്ളിലെ വ്‌ലോഗ് ഷൂട്ട് ചെയ്തിരുന്നു. ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ അമല അനു പകർത്തി.

K

നിലവിൽ കാട്ടിൽ അതിക്രമിച്ച് കയറിയതിനും, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തി എന്നിങ്ങനെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് വ്‌ലോഗര്‍ക്കെതിരെ കേസ്. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോ പരിശോധിച്ചതിന് പിന്നാലെയാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ കേസെടുത്തത്.

രാവിലെ നടക്കാൻ ഇറങ്ങി; ആദ്യം വിരട്ടിയോടിച്ചു; ഒടുവിൽ ആന ചവിട്ടിക്കൊന്നു

പാലക്കാട് : ധോണിയിൽ ഇന്നലെ രാവിലെ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കുന്നു. പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. പയറ്റാംകുന്ന് സ്വദേശി ശിവരാമൻ മരണപ്പെട്ടു. എട്ടോളം വരുന്ന ആളുകൾക്കൊപ്പം ആണ് ശിവരാമൻ രാവിലെ നടക്കാനിറങ്ങിയത്.

ഇക്കൂട്ടത്തിലെ രണ്ടുപേരെ ആന വിരട്ടയോട്ടിക്കുകയായിരുന്നു ആദ്യം. പിന്നാലെ, പിറകിൽ നിന്നും വന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിച്ചു. സംഭവം കണ്ടു നിന്ന ദൃക്സാക്ഷികളാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. മരണപ്പെട്ട ശിവരാമന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇതിൽ അഞ്ച് ലക്ഷം രൂപ ഉടൻ നൽകുമെന്ന് മലമ്പുഴ എം എൽ എ പ്രഭാകരൻ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+