Get Updates
Get notified of breaking news, exclusive insights, and must-see stories!

സില്‍വര്‍ ലൈന്‍; പ്രതിഷേധിച്ചാല്‍ കേസെടുത്ത് അകത്താക്കും, 88 പേര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഇതുവരെ നാല് ജില്ലകള്‍കളിലായി 88 പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തത് . കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നത്. അതേസമയം, പ്രതിഷേധങ്ങള്‍ക്കിടെ ഒരു മാസം കൊണ്ട് 21 വില്ലേജുകളിലെ കല്ലിടല്‍ കെ റെയില്‍ കോര്‍പ്പറേഷന്‍ പൂര്‍ത്തിയാക്കി .

പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന് മുന്നോടിയായി ഭൂമിയില്‍ അതിര് കല്ല് ഇടുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. ചില സ്ഥലങ്ങളിലെ അതിര് കല്ലുകള്‍ നാട്ടുകാര്‍ പിഴുതുമാറ്റി. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ആകെ 47 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോര്‍പ്പറേഷന്‍ ഓഫീസ്, കാട്ടിലപ്പീടിക, വടകര എന്നിവിടങ്ങളില്‍ സമരം ചെയ്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് .

kerala

കോഴിക്കോട് മൂടാടി പഞ്ചായത്തില്‍ കല്ലിടുന്നത് തടഞ്ഞ നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് . കണ്ണൂരില്‍ ആറ് മാസം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് പത്ത് പേര്‍ക്കെതിരെ കേസെടുത്തത്. ആലപ്പുഴയിലെ നൂറനാട് പടനിലത്ത് 20 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊല്ലം ചാത്തന്നൂരില്‍ 11 പേരെ കരുതല്‍ തടങ്കലില്‍ വച്ചു .

അതേസമയം, കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം . സില്‍വര്‍ ലൈന്‍ പദ്ധതി പരിസ്ഥിതി ആഘാതം സൃഷ്ടിക്കുമെന്നും പദ്ധതി ഉപേക്ഷിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അതീവ പരിസ്ഥിതി ലോലമായ കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്തിന്റെ നെഞ്ചുപിളര്‍ന്നുകൊണ്ട്, കേരളത്തെ രണ്ടായി മുറിച്ചുള്ള ഈ പദ്ധതി വമ്പിച്ച പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുമെന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നത് .

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യം നമ്മുടെ മുമ്പിലുണ്ട്. ആഗോളതാപനം കൊണ്ട് കേരളത്തില്‍ മഴവര്‍ദ്ധിക്കുമെന്നതില്‍ സംശയിക്കാനില്ല. പ്രളയവും പേമാരിയും കൊടുങ്കാറ്റും വര്‍ദ്ധിക്കാനുള്ള സാധ്യതയും ശാസ്ത്രലോകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഈ മുന്നറിയിപ്പൊന്നും ബാധകമല്ലെന്ന നിലയിലുള്ള ഭ്രാന്തമായ നീക്കം നമ്മെ നാശത്തിലേക്കേ കൊണ്ടുപോവുകയുള്ളൂ . തണ്ണീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളും കണ്ടല്‍ക്കാടുകളും നശിപ്പിച്ചുകൊണ്ടുള്ള സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഈ വസ്തുതകളൊക്കെ ജാഗ്രതയോടെ വിലയിരുത്തണമെന്നാണ് നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത് .

Recommended Video

cmsvideo
    ബിപിൻ റാവത്തിന് അനുശോചനം അറിയിച്ച സന്ദീപ് ജി ക്ക് പൊങ്കാല

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+