കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീ പീഡനത്തില്‍ സഭ ബിഷപ്പിനെ സംരക്ഷിക്കും.... സഭാ ചട്ടങ്ങളും പാരമ്പര്യവും നിര്‍ണായകം!!

Google Oneindia Malayalam News

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇനിയുള്ള അദ്ദേഹത്തിന്റെ നീക്കങ്ങള്‍ എങ്ങനെയാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കത്തോലിക്കാ സഭയുടെ നടപടികളും എന്താവുമെന്നാണ് ഇനി കണ്ടറിയാനുള്ളത്. അതേസമയം ബിഷപ്പിന്റെ കസ്റ്റഡി സംബന്ധിച്ച കാര്യങ്ങള്‍ സഭ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് മനസ്സിലാവുന്നത്. എന്നാല്‍ അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും ഉണ്ടാവില്ലെന്ന് തന്നെയാണ് സൂചനകള്‍.

പൂര്‍വാധികം ശക്തിയോടെ കേസും ശിക്ഷയും കഴിഞ്ഞ അദ്ദേഹം സഭയിലേക്ക് തിരിച്ചെത്തുമെന്നും സൂചനയുണ്ട്. അതേസമയം ബിഷപ്പ് കേസിന്റെ കാര്യത്തില്‍ വളരെയധികം അസ്വസ്ഥനായിരുന്നുവെന്നും കസ്റ്റഡിയിലെടുത്തതോടെ അദ്ദേഹം ഭക്ഷണം പോലും കഴിക്കുന്നത് കുറച്ചെന്നുമാണ് സഭയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. രൂപതയില്‍ അദ്ദേഹം ഇറ്റാലിയന്‍ അടക്കമുള്ള ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്. അതേസമയം റോമില്‍ നിന്ന് ശീലിച്ച പല ഭക്ഷണങ്ങളും കിട്ടാതായതും അദ്ദേഹത്തെ നിരാശയിലേക്ക് നയിച്ചിട്ടുണ്ട്.

ബിഷപ്പ് പട്ടം നഷ്ടമാകില്ല

ബിഷപ്പ് പട്ടം നഷ്ടമാകില്ല

കന്യാസ്ത്രീയെ പീഡിപ്പിച്ച ഗുരുതരമായ കേസാണ് ബിഷപ്പിനെതിരെ ഉള്ളത്. എന്നാല്‍ ഈ കേസില്‍ അകത്തായാലും ബിഷപ്പ് പട്ടം അദ്ദേഹത്തില്‍ നിന്ന് എടുത്ത കളയാനാകില്ലെന്നാണ് റിപ്പോര്‍ട്ട്. കത്തോലിക്കാ സഭാ ചട്ടങ്ങളും പാരമ്പര്യവും അനുസരിച്ച് പൗരോഹിത്യമോ മെത്രാന്‍ പട്ടമോ നഷ്ടമാകുന്നില്ലെന്നും അതിനാല്‍ തന്നെ പേരിനൊപ്പം ബിഷപ്പ് എന്നു ചേര്‍ക്കുന്നതും വിലക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അതുകൊണ്ട് കൂടിയാവും ബിഷപ്പിന് കേസില്‍ ഇത്രയും അത്മവിശ്വാസമുള്ളതെന്നാണ് സൂചന.

മറ്റെന്ത് നടപടിയാവും ഉണ്ടാവുക

മറ്റെന്ത് നടപടിയാവും ഉണ്ടാവുക

പീഡന കുറ്റത്തിന് അറസ്റ്റിലായതിനാല്‍ സഭാപരമായ ചുമതലകളില്‍ നിന്നും രൂപതകളുടെ അജപാന, ഭരണച്ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സാധിക്കുമെന്നും, ജലന്ധര്‍ രൂപതയുടെ ചുമതലകള്‍ ബിഷപ്പ് ഫ്രാങ്കോ ഒഴിഞ്ഞെങ്കിലും കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടാല്‍ തിരിച്ചുവരവിനുള്ള സാധ്യയും ശക്തമാണ്. അതേസമയം ഇനി മലയാളി ബിഷപ്പിനെ വേണ്ടെന്ന് പഞ്ചാബിലെ ക്രിസ്ത്യന്‍ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്രാങ്കോ ബിഷപ്പായി ജലന്ധറില്‍ തിരിച്ചുവരുന്നതിനോട് യോജിപ്പില്ലെന്നും ഇവര്‍ പറയുന്നുണ്ട്.

 സിസ്റ്റര്‍ക്കെതിരെ നടപടി

സിസ്റ്റര്‍ക്കെതിരെ നടപടി

ബിഷപ്പിനെ സംരക്ഷിക്കുന്ന അതേ സഭ തന്നെ കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുത്തിരിക്കുകയാണ്. സഭയ്ക്കുള്ളില്‍ ബിഷപ്പിനും മറ്റുള്ളവര്‍ക്കും രണ്ട് നീതിയാണെന്ന് ഇതിലൂടെ വ്യക്തമാണ്. സഭയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിമര്‍ശിച്ചുവെന്നതിനാണ് നടപടി. ഇവരെ ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വേദപാഠം പഠിപ്പിക്കല്‍, വിശുദ്ധ കുര്‍ബാന നല്‍കല്‍, എന്നിവയില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ വിലക്കിയിട്ടുണ്ട്.

കാരണം അറിയില്ല....

കാരണം അറിയില്ല....

എന്ത് കാരണത്താലാണ് നടപടിയെടുത്തതെന്ന് അറിയില്ലെന്ന് സിസ്റ്റര്‍ ലൂസി പറയുന്നു. സഭ തന്നെ താന്‍ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കണം. മദര്‍ സൂപ്പീരിയറാണ് ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് അറിയിച്ചതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരെയടക്കം നടപടി വരുന്നുവെന്ന സൂചനാണ് ഇത് നല്‍കുന്നത്. ബിഷപ്പിനെതിരെ ഒരു വാക്കുപോലും സഭ പറയില്ല. അതേസമയം കന്യാസ്ത്രീകളെ തള്ളിപ്പറയുകയും ചെയ്യും.

ബിഷപ്പിന്റെ സുഖജീവിതം ഇങ്ങനെ

ബിഷപ്പിന്റെ സുഖജീവിതം ഇങ്ങനെ

ജലന്ധര്‍ രൂപതയില്‍ സുഖജീവിതമായിരുന്നു ബിഷപ്പ് നയിച്ചിരുന്നത്. വിദേശ മദ്യവും ഇറ്റാലിയന്‍ ഭക്ഷണവുമായിരുന്നു അദ്ദേഹത്തിന് ഏറ്റവും പ്രിയം. ഉപരിപഠനത്തിനായി ഏറെ കാലം ഇറ്റലിയിലും വത്തിക്കാനിലുമായി ചിലവഴിച്ച ഫ്രാങ്കോ ഇറ്റാലിയന്‍ ഭക്ഷണത്തിന്റെ രുചീ ശീലിച്ചുപോന്നിരുന്നു. ഇറച്ചി ഏറെ ചേര്‍ത്ത ഇറ്റാലിയന്‍ ഭക്ഷണത്തിന്റെ രുചി സഹപ്രവര്‍ത്തക്കൊപ്പം ബിഷപ്പ് പങ്കുവെക്കാറുണ്ടായിരുന്നു. വത്തിക്കാനില്‍ പഠിക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്ന പല മലയാളി വൈദികരുടെ താമസ സ്ഥലത്തെത്തി ഒരുമിച്ച് ഭക്ഷണം തയ്യാറാക്കി കഴിക്കാറുമുണ്ടായിരുന്നു.

 ജലന്ധറില്‍ ഇതൊന്നും കിട്ടില്ല

ജലന്ധറില്‍ ഇതൊന്നും കിട്ടില്ല

ജലന്ധറില്‍ ഇറ്റാലിയന്‍ ഭക്ഷണം അധികമൊന്നും കിട്ടാറില്ല. പക്ഷേ ബിഷപ്പ് ഭക്ഷണ പ്രിയനാണെന്ന് അവിടെയുള്ളവര്‍ സൂചിപ്പിക്കുന്നു. പഞ്ചാബി, കേരളീയ ഭക്ഷണം അദ്ദേഹത്തിന് തയ്യാറാക്കി നല്‍കാന്‍ പ്രത്യേകം പാചകക്കാരുമുണ്ടായിരുന്നു. ഇതിന് പുറമേ പ്രത്യേക വിദേശ മദ്യവും അദ്ദേത്തിനായി എത്തിച്ച് നല്‍കാറുണ്ടായിരുന്നു. അതേസമയം കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസ് നടപടി ശക്തമായതോടെ പലരോടും താന്‍ അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ഭയവും അദ്ദേഹം പങ്കുവെച്ചിരുന്നു.

ജയിലില്‍ ലഘുഭക്ഷണം

ജയിലില്‍ ലഘുഭക്ഷണം

കസ്റ്റഡിയില്‍ രാജകീയ ജീവിതമല്ല ബിഷപ്പിന്റേതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറ്റാലിയന്‍ ഭക്ഷണത്തിന് പകരം ദോശയും ഉപ്പുമാവും പഴവുമൊക്കെയാണ് അദ്ദേഹത്തിന് പോലീസ് നല്‍കിയത്. അദ്ദേഹം തുടക്കത്തില്‍ ഭക്ഷണം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ഉച്ചയ്ക്ക് ചോറ് നല്‍കിയെങ്കിലും ഇതും നിരസിച്ചു. ഒടുവില്‍ ബിസ്‌കറ്റും പഴവും വെള്ളവും കുടിച്ചാണ് വിശപ്പകറ്റിയതെന്ന് പോലീസ് പറയുന്നു. രാത്രി പോലീസ് ക്യാന്റീനില്‍ നിന്ന് കൊണ്ടുവന്ന ചോറും മീന്‍ കറിയുമാണ് കഴിച്ചത്.

 ജലന്ധറില്‍ ആഘോഷം

ജലന്ധറില്‍ ആഘോഷം

ബിഷപ്പിനെ കാണാന്‍ സ്ഥിരമായി എത്തിയിരുന്ന രാഷ്ട്രീയക്കാരും ബിസിനസുകാരുമാണ് അദ്ദേഹത്തിന്റെ വീഴ്ച്ചയില്‍ ആഘോഷിക്കുന്നത്. ചില രാഷ്ട്രീയ കക്ഷികളില്‍ പ്രവര്‍ത്തകരായ ക്രിസ്ത്യാനികള്‍ പടക്കം പൊട്ടിക്കുകയും ലഡ്ഡുവിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം ഫ്രാങ്കോയെ ചോദ്യം ചെയ്യാന്‍ പോലീസിന് കോടതി വിട്ടുനല്‍കിയിരിക്കുന്ന 48 മണിക്കൂറില്‍ അനുവദിച്ച് കൊടുക്കുന്ന ചെറിയ ഇടവേളകളിലാണ് അദ്ദേഹത്തിന് ഭക്ഷണം നല്‍കുന്നത്. എന്നാല്‍ അദ്ദേഹത്തെ പുറത്തിറക്കാനുള്ള എല്ലാ സഹായവും കത്തോലിക്കാ സഭയില്‍ നിന്ന് ഉണ്ടാവുമെന്നാണ് സൂചന.

റാഫേലില്‍ മോദി സര്‍ക്കാര്‍ കള്ളം പറയുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍... എല്ലാത്തിനും തെളിവുണ്ട്!!റാഫേലില്‍ മോദി സര്‍ക്കാര്‍ കള്ളം പറയുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍... എല്ലാത്തിനും തെളിവുണ്ട്!!

ബിജെപിക്കെതിരെ സ്പീക്കര്‍ക്ക് പരാതിയുമായി കോണ്‍ഗ്രസ്... ഒപ്പം ജെഡിഎസ്സും... തിരിച്ചടിച്ച് ബിജെപി!ബിജെപിക്കെതിരെ സ്പീക്കര്‍ക്ക് പരാതിയുമായി കോണ്‍ഗ്രസ്... ഒപ്പം ജെഡിഎസ്സും... തിരിച്ചടിച്ച് ബിജെപി!

English summary
catholic church never take action against bishop franco
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X