Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒന്നിനും തെളിവില്ല', സോളാര്‍ പീഡനക്കേസില്‍ കെസി വേണുഗോപാലിനും ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന്‍ അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിന്നാലെ കെസി വേണുഗോപാലിനും ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കെസി വേണുഗോപാല്‍ കേന്ദ്ര മന്ത്രിസ്ഥാനത്തിരിക്കെ പീഡനത്തിന് ഇരയാക്കി എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍ ഈ പരാതി വ്യാജമാണ് എന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു.

2012 മെസ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. അന്ന് മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് കെസി വേണുഗോപാല്‍ തന്നെ പീഡിപ്പിച്ചത് എന്നും പരാതിക്കാരി പറയുന്നു. മാത്രമല്ല വേണുഗോപാലിന് എതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നും അവ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞിരുന്നു. പരാതിക്കാരിയില്‍ നിന്നും സിബിഐ മൂന്ന് തവണ മൊഴി രേഖപ്പെടുത്തി.

kc venugopal

പീഡന ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ കെസി വേണുഗോപാല്‍ ഇത് നിഷേധിച്ചിരുന്നു. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാല്‍ അന്വേഷണം എങ്ങും എത്താതിരിക്കെയാണ് പീഡനക്കേസ് സിബിഐയുടെ കയ്യിലേക്ക് എത്തുന്നത്. കെസി വേണുഗോപാലിനെ കൂടാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എപി അനില്‍ കുമാര്‍, നിലവില്‍ ബിജെപി നേതാവായ എപി അബ്ദുളളക്കുട്ടി എന്നിവര്‍ക്കെതിരെയാണ് സിബിഐ പീഡനക്കേസെടുത്തിരുന്നത്.

ഇക്കൂട്ടത്തില്‍ ഹൈബി ഈഡനും എപി അനില്‍കുമാറിനും അടൂര്‍ പ്രകാശിനും ഇതിനകം സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് 2012ല്‍ എപി അനില്‍ കുമാര്‍ പീഡനത്തിന് ഇരയാക്കി എന്നായിരുന്നു ആരോപണം. മാത്രമല്ല സോളാര്‍ പദ്ധതിക്ക് വേണ്ടി 7 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും ആരോപിച്ചിരുന്നു. ഇവ വ്യാജമാണെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. പരാതിക്കാരി ആരോപിച്ച സമയം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ അല്ല ഗസ്റ്റ് ഹൗസിലായിരുന്നു അനില്‍ കുമാര്‍ താമസിച്ചിരുന്നത് എന്ന് കണ്ടെത്തി.

ഹൈബി ഈഡന് എതിരായ പരാതി സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം നടത്തി എന്നുളളതായിരുന്നു. എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിക്കാരി ആരോപിച്ചത്. മന്ത്രിയായിരിക്കെ പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് അടൂര്‍ പ്രകാശിന് എതിരെ ഉന്നയിച്ച പരാതി. കൂടാതെ ബെംഗളൂരുവിലേക്ക് വരാന്‍ വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിനൊന്നും തെളിവില്ലെന്നാണ് സിബിഐ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+