കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുക്കൂ‍ര്‍ വധം; സിപിഎം നേതാക്കള്‍ക്കെതിരെ പിടിമുറുക്കി സിബിഐ; ക്രിമിനല്‍ ഗൂഡാലോചന അന്വേഷിക്കുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതാക്കള്‍ക്കെതിരേയുള്ള് കേസില്‍ സിബിഐ പിടിമുറുക്കുന്നു. ഫസല്‍ വധക്കേസില്‍ കാരായിമാര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോയ സിബിഐ പ്രമാദമായ അരിയില്‍ ശുക്കൂര്‍ വധക്കേസിലും അന്വേഷണം നേതാക്കന്‍മാരിലേക്ക് നീട്ടാന്‍ ഒരുങ്ങുന്നു.

ഷുക്കൂര്‍ വധക്കേസിലെ ക്രിമിനല്‍ ഗൂഢാലോചനയും കേരള പോലീസിന്റെ അന്വേഷണത്തിലെ വീഴ്ച്ചയും അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് സിബിഐ. സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2012 ഫെബ്രുവരി 20

2012 ഫെബ്രുവരി 20

2012 ഫെബ്രുവരി 20 നാണ് പട്ടുവം അരിയിലിലെ മുസ്ലിലീഗ് പ്രവര്‍ത്തകനായ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സിപിഎം നേതാക്കളായ പി ജയരാജന്റേയും ടിവി രാജേഷിന്റേയും വാഹനം അക്രമിക്കപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഷൂക്കൂര്‍ വധിക്കപ്പെടുന്നത്.

സിപിഎം പ്രവര്‍ത്തകര്‍

സിപിഎം പ്രവര്‍ത്തകര്‍

സിപിഐഎം ശക്തികേന്ദ്രമായ ചെറുകുന്ന് കീഴറയില്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. കേസ് അന്വേഷണത്തില്‍ പോലിസിന് വീഴ്ച്ച പറ്റിയെന്ന് നേരത്തേ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പോലീസ് മേധാവിയായിരുന്ന ടിപി സെന്‍കുമാര്‍ അന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

ഉന്നതതല ഗൂഢാലോച

ഉന്നതതല ഗൂഢാലോച

കേസ് സിബിഐ ഏറ്റെടുത്തതോടെ ഉന്നതതല ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കേസിലെ ക്രിമിനല്‍ ഗൂഡാലോചനയെ കുറിച്ച് അന്വേഷിച്ചല്ല എന്ന് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയും ആരോപിച്ചിരുന്നു.

ആത്തിക്ക

ആത്തിക്ക

സിപിഎം നേതാക്കളായ രാജേഷിനും എതിരെ ശക്തമായ അന്വേഷണമോ ഇരുവരും കേസില്‍ ഉള്‍പ്പെട്ടതിന് വേണ്ടത്ര തെളിവുകള്‍ സ്വീകരിക്കാനോ കേസ് ആദ്യം അന്വേഷിച്ച് കേരള പോലീസ് ശേഖരിച്ചില്ല എന്നും ആത്തിക്ക പരാതിപ്പെട്ടിരുന്നു.

പി ജയരാജന്‍

പി ജയരാജന്‍

കേസിലെ എല്ലാ പ്രതികളും ഒരേ സംഘടനയില്‍പ്പെട്ടവാരാണ്. പി ജയരാജനും ടിവി രാജേഷ് എംഎല്‍എയും നേതൃത്വം നല്‍കുന്ന രാഷ്ട്രീയപാര്‍ട്ടിയിലെ അംഗങ്ങളാണ് പ്രതികളെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും സിബിഐ അന്വേഷണം തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സിബിഐ

സിബിഐ

ഷുക്കൂര്‍ വധക്കേസിലെ തുടര്‍ അന്വേഷണ ഉത്തരവിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കെ പ്രകാശന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ സമര്‍പ്പിച്ച അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് കൊലപാതകത്തി്‌ന പിന്നിലെ ക്രിമിനല്‍ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കുന്നതായി സിബിഐ അറിയിച്ചിരിക്കുന്നത്.

സുപ്രീംകോടതിയില്‍

സുപ്രീംകോടതിയില്‍

കൊലപാതകത്തിന്റെ ആസൂത്രകരെന്ന് ആരോപണം ഉയര്‍ന്നിരുന്ന ജയരാജനും രാജേഷിനും എതിരായ കേസന്വേഷണം ദുര്‍ബലപ്പെടുത്തിയോ എന്നതിനേക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നടപടികള്‍

നടപടികള്‍

ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുകള്‍ ശേഖരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അന്വേഷണത്തില്‍ ഒഴിവാക്കപ്പെട്ടതോ പരിഗണിക്കപ്പെടാതെയോ പോയ ഏതെങ്കിലും കേരല പോലീസിന്റെ പക്കല്‍ ഉണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയില്‍ ഉണ്ടെന്ന് സിബിഐ സമര്‍പ്പിച്ച തല്‍സ്ഥിതി റി്‌പ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പീഡിപ്പിക്കുന്നു

പീഡിപ്പിക്കുന്നു

കേസില്‍ ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി സിബിഐയോട് നിര്‍ദ്ദേശിച്ചു. അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചു. അന്വേഷണത്തിന്റെ പേരില്‍ സിബിഐ തന്നെ പീഡിപ്പിക്കുന്നതായും പി ജയരാജനും കോടതിയെ അറിയിച്ചു.

English summary
Cbi invesigation ariyil shukoor murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X