സോളാര്‍ പീഡനക്കേസ്: കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിനെ സോളാര്‍ പീഡനക്കേസില്‍ സിബിഐ ചോദ്യം ചെയ്തു. കഴിഞ്ഞ ആഴ്ച്ച ദില്ലിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ പരാതിക്കാരിയെ 2012ല്‍ അന്നത്തെ മന്ത്രി എപി അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് കെസി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.

ടൂറിസം പദ്ധതിക്ക് സഹായം തേടിയാണ് അനില്‍ കുമാറിനെ കാണാനെത്തിയതെന്ന് പരാതിക്കാരി പറയുന്നു. വേണുഗോപാലിന് എതിരെയുള്ള ഡിജിറ്റല്‍ തെളിവുകളും പരാതിക്കാരി സിബിഐ കൈമാറിയിരുന്നു.
കേസില്‍ നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ ക്രൈംബ്രാഞ്ചില്‍ നിന്ന് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചിട്ട് ഏതാണ്ട് എട്ട് മാസത്തോളമായി.
ആദ്യം ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത് തിരുവനന്തപുരത്ത് വെച്ചായിരുന്നു. എന്നാല്‍ പിന്നീട് ഇത് ദില്ലിയിലേക്ക് മാറ്റുകയായിരുന്നു. ഇതിന് ശേഷമാണ് ചോദ്യം ചെയ്യല്‍ നടന്നത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐ സംഘം കേരള ഹൗസ് ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു. ആറ് കേസുകളാണ് സോളാര്‍ പീഡനക്കേസില്‍ സിബിഐ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഹൈബി ഈഡന് എംപിക്കെതിരായ കേസ് സിബിഐ തെളിവുകളില്ലാത്തതിനാല്‍ എഴുതി തള്ളിയിരുന്നു.
ലവ് ഇന്‍ ബാഴ്സലോണ, വിക്കിക്കൊപ്പം നയന്‍താരയുടെ റൊമാന്റിക് സെല്‍ഫി, പുതിയ ചിത്രങ്ങള്‍ വൈറല്‍
സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയിലും അതിഥി മന്ദിരങ്ങളിലും വിളിച്ചുവരുത്തി നേതാക്കള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കേസ് സിബിഐക്ക് വിട്ടത്. പരാതിയില്‍ മൂന്ന് തവണ കെസി വേണുഗോപാലിനെ ചോദ്യം ചെയ്തിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications