Get Updates
Get notified of breaking news, exclusive insights, and must-see stories!

'125 വര്‍ഷം പഴക്കമുളള ഡാമിന് എന്ത് ന്യായീകരണം?' മുല്ലപ്പെരിയാർ ഡാം പൊളിച്ചു കളയണമെന്ന് പൃഥ്വിരാജും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയാണ്. 137 അടിയിലേക്ക് ജലനിരപ്പ് എത്തവേ ആദ്യത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു കഴിഞ്ഞു. ഇതോടെ ജനങ്ങൾക്കിടയിൽ ആശങ്കയും ശക്തമാകുന്നു. സോഷ്യൽ മീഡിയയിൽ #savekerala, #decommissionmullaperiyardam എന്നീ ഹാഷ്ടാഗുകൾ വൈറലാണ്.

സിനിമാ താരങ്ങൾ അടക്കമുളളവർ ക്യാംപെയ്ൻ ഏറ്റെടുത്ത് രംഗത്ത് വന്നു കഴിഞ്ഞു. പൃഥ്വിരാജ്, ഹരീഷ് പേരടി, ആന്റണി വർഗീസ് അടക്കമുളളവരാണ് മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ സർക്കാർ ഒരു തീരുമാനമെടുക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്.

'സ്വയം സ്നേഹിക്കാൻ മറക്കരുത്', നിറചിരിയോടെ മഞ്ജു വാര്യർ, ഏറ്റെടുത്ത് ആരാധകർ,- ചിത്രങ്ങൾ

മുല്ലപ്പെരിയാർ ഡാം

രാവിലത്തെ കണക്ക് പ്രകാരം 136.85 അടിയാണ് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്. ഇത് 138 അടിയിലേക്ക് എത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് ലഭിക്കും. 142 അടിയിലേക്ക് വെള്ളം എത്തിയാല്‍ മൂന്നാമത്തേയും അവസാനത്തെയും മുന്നറിയിപ്പ് തമിഴ്‌നാട് കേരളത്തിന് നല്‍കും. മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരിക്കുന്നത്.

സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മുല്ലപ്പെരിയാർ ഡാം

ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴിലുളള ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്ഥയെ കുറിച്ച് സൂചന നല്‍കുന്നുണ്ട്. ജനങ്ങള്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും സോഷ്യല്‍ മീഡിയയില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ വന്‍ ക്യാംപെയ്ന്‍ ആണ് നടന്ന് കൊണ്ടിരിക്കുന്നത്. സിനിമാ താരങ്ങള്‍ അടക്കം മുല്ലപ്പെരിയാര്‍ ക്യാംപെയ്ന്‍ ഏറ്റെടുത്തതോടെ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാവുകയാണ്.

മുല്ലപ്പെരിയാർ ഡാം

നടന്‍ പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: ''വസ്തുതകളും കണ്ടെത്തലുകളും എന്ത് തന്നെ ആയിരുന്നാലും 125 വര്‍ഷം പഴക്കമുളള ഒരു അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നുളളത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളെല്ലാം മാറ്റി വെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. ഭരണകൂടത്തെ വിശ്വാസത്തിലെടുക്കാനേ നമുക്ക് സാധിക്കൂ. അവര്‍ ശരിയായ തീരുമാനമെടുക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം''. #DecommissionMullaperiyaarDam

മുല്ലപ്പെരിയാർ ഡാം

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനുളള പ്രാഥമിക നടപടികൾ ആരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 2019 നവംബറിൽ പറഞ്ഞിരുന്നു. ഈ വാർത്തഫേസ്ബുക്കിൽ പങ്കുവെച്ച് കൊണ്ടാണ് നടൻ ഹരീഷ് പേരടി മുല്ലപ്പെരിയാർ വിഷയത്തിലെ പ്രതികരണം നടത്തിയിരിക്കുന്നത്. പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നും നിർമ്മാണം തമിഴ്നാടിനെ ഏൽപ്പിക്കണം എന്നുമാണ് ഹരീഷ് പേരടി ആവശ്യപ്പെടുന്നത്.

മുല്ലപ്പെരിയാർ ഡാം

ഹരീഷ് പേരടിയുടെ പ്രതികരണത്തിന്റെ പൂർണരൂപം ഇങ്ങനെ: '' 2019-ൽ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്... പക്ഷെ നിർമ്മാണ ചുമതല തമിഴ്നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്... പാലരിവട്ടം പാലത്തിന്റെയും കോഴിക്കോട് KSRTC ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ light-ൽ രാഷ്ടിയ വിത്യാസമില്ലാതെ പറയുകയാണ്...തമിഴ്നാട് ആവുമ്പോൾ അവർ നല്ല ഡാം ഉണ്ടാക്കും കേരളത്തിലെ ജനങ്ങൾക്ക് സമാധാനമായി കിടന്നുറങ്ങാം...അല്ലെങ്കിൽ ഡാമിൽ വെള്ളത്തിന് നിരോധനം ഏർപ്പെടുത്തേണ്ടി വരും...''

Recommended Video

cmsvideo
    ജലനിരപ്പ് 137 അടിയിലേക്ക്.. മുല്ലപ്പെരിയാറിൽ ആദ്യ അപകട മുന്നറിയിപ്പ്..ജാഗ്രത
    മുല്ലപ്പെരിയാർ ഡാം

    സംവിധായകനും നടനുമായ ജൂഡ് ആന്റണിയുടെ പ്രതികരണം ഇങ്ങനെ: '' ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണം . ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകൾ സഹിതം പ്രതിപ്പട്ടികയിൽ വരുന്ന ഒരു മാസ്സ് മരണ മൊഴി . 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാൻ ഒരു കോടതിക്കും സാധിക്കില്ല'' . #savekerala, #decommissionmullaperiyardam എന്നീ ഹാഷ്ടാഗുകളും ജൂഡ് പങ്കുവെച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+