Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാമസിംഹന്റെ സിനിമ വെട്ടിനിരത്തി, മാപ്പിള ലഹള മാത്രം ഉണ്ടാകില്ല', രാമസിംഹൻ നിസ്സഹായനെന്ന് ടിജി മോഹൻദാസ്

രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെ എന്ന സിനിമ പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകളിലുണ്ട്. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ.

അതേസമയം സിനിമയിലെ ചില നിര്‍ണായക ഭാഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് വെട്ടിനിരത്തിയെന്നും സിനിമയില്‍ മാപ്പിള ലഹള മാത്രം ഉണ്ടാകില്ലെന്നും ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസ് പറയുന്നു.

1

ടിജി മോഹൻദാസിന്റെ കുറിപ്പ്: ' മാപ്പിള ലഹള ആധാരമാക്കി രാമസിംഹൻ (അലി അക്ബർ) സംവിധാനം ചെയ്ത പുഴ മുതൽ പുഴ വരെ എന്ന സിനിമയിൽ കേന്ദ്ര സെൻസർ ബോർഡ് ചില വെട്ടിനിരത്തലുകൾ നിർദ്ദേശിച്ചു. രാമസിംഹൻ വേദനയോടെ അത് അംഗീകരിച്ചു. ചിത്രം റീജിയണൽ സെൻസർ ബോർഡ് കണ്ടു. വീണ്ടും മാറ്റങ്ങൾ വേണമത്രേ! നാളെ മുംബൈയിൽ വീണ്ടും ഒരു കമ്മിറ്റി ചിത്രം കാണും. രാമസിംഹന് വീണ്ടും ഒരു ലക്ഷം രൂപ ചെലവ്! ഒടുവിൽ സിനിമയിൽ മാപ്പിള ലഹള മാത്രം ഉണ്ടാവില്ല. പുഴയുണ്ടാവും - വറ്റിയ പുഴ!

2

ഒഎൻവി എഴുതിയത് പോലെ:

വറ്റിയ പുഴ, ചുറ്റും

വരണ്ട കേദാരങ്ങൾ

തപ്തമാം മോഹങ്ങളെ

ചൂഴുന്ന നിശ്വാസങ്ങൾ!

ഓർമ്മയുണ്ടോ കശ്മീർ ഫയൽസിലെ കുപ്രസിദ്ധ വാക്കുകൾ?:

ഗവൺമെന്റ് ഉൻകീ ഹോഗീ

ലേകിൻ സിസ്റ്റം ഹമാരാ ഹൈനാ??

3

പൊതുജനങ്ങളുടെ പണം പിരിച്ചാണ് രാമസിംഹൻ സിനിമ നിർമ്മിച്ചത്.. അവർ സിനിമ മോശമായതിന് രാമസിംഹനെ പഴിക്കും! കാര്യമറിയാതെ ശകാരിക്കും. ചിലർ പണം തിരിച്ചു വേണം എന്ന് ആവശ്യപ്പെടും! നിർണായക സീനുകൾ കട്ട് ചെയ്തു മാറ്റിയാൽ സിനിമയ്ക്ക് ജീവനുണ്ടാവില്ല.. സെൻസർ ബോർഡിനെ അനുസരിക്കാതെ സിനിമ ഇറക്കാനുമാവില്ല!

DAMNED IF YOU DO

DAMNED IF YOU DON'T !!

4

നിസ്സഹായനായി രാമസിംഹൻ നിൽക്കുന്നു - മുംബൈയിലെ തെരുവിൽ.. കത്തുന്ന വെയിലിൽ!

കുറ്റിത്താടി വളർന്നുള്ളോൻ

കാറ്റത്ത് മുടി പാറുവോൻ

മെയ്യിൽ പൊടിയണിഞ്ഞുള്ളോൻ

കണ്ണിൽ വെട്ടം ചുരത്തുവോൻ!

5

രാഹസിംഹനെ വിമർശിച്ചും പിന്തുണച്ചും കൊണ്ട് നിരവധി പേർ കമന്റ് ബോക്സിൽ പ്രതികരിച്ചിട്ടുണ്ട്: ചില കമന്റുകൾ ഇങ്ങനെ

* ഈ രാമസിംഹനോട് ഞാനിത് നേരത്തെ പറഞ്ഞതാണ്.. അത് തന്നെ സംഭവിക്കുമെന്ന് സിനിമാരംഗത്തുള്ള അദ്ദേഹത്തിനറിയാമായിരുന്നു. അറിഞ്ഞു കൊണ്ട് സമാജത്തെ പറ്റിക്കുകയായിരുന്നു. അദ്ദേഹത്തിനു ലാഭം കിട്ടിക്കഴിഞ്ഞു. സെൻസർ ബോർഡ് സമ്മതിക്കില്ല എന്നും, വ്യാപകമായി പണം വാങ്ങിയതിലൂടെ വേറെ കേസും വരുമെന്ന് ഞാൻ പറഞ്ഞതാ.. ചുമന്നോ ഇനിയും.. നാറ്റം സഹിക്കാമെങ്കിൽ.

6

* എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? സെൻസർ ബോർഡിനെ തിരുത്താൻ ആർക്കും കഴിയില്ലേ ? അലി അക്ബർ ഒഴുക്കിയ വിയർപ്പിന് വിലയില്ലേ ? ആരും സഹായിക്കാനുമില്ലേ? എന്തൊരു കഷ്ടമാണി അവസ്ഥ

* ചരിത്ര സത്യത്തെ വികലമാക്കി നാടിനെ വെടക്കാക്കി തനിക്കാക്കുന്ന ഫാസിസ്റ്റ് ശക്തികൾക്ക് അവസരം നല്കാതിരിക്കലാണ് ഉചിതമായ തീരുമാനം.

* രാമ സിമന്റെ ഒരുലക്ഷം എന്ന് എഴുതി കണ്ടു. അത് തിരുത്തണം. സംഘികളുടെ ഒരുലക്ഷം

'കീർത്തിയല്ലേ ഇത് അമ്പമ്പോ'.കണ്ണു തള്ളി കല്യാണി പ്രിയദർശൻ..കണ്ടമാനം കമന്റ്സ്..വൈറൽ ഫോട്ടോകൾ'

Recommended Video

cmsvideo
    പ്രതിക്കും അവകാശങ്ങൾ ഉണ്ട്: അഡ്വ. ബിഎ ആളൂർ | *Crime
    7

    * സെൻസർ ബോർഡിനോട് അതൃപ്തിയുണ്ട്. നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ ഇത്തരം സിനിമകൾ ഇറങ്ങിയാലേ രാമസിംഹൻ ഉദ്ദേശിച്ചത് എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലാകു. ജനങ്ങൾ വിലയിരുത്തട്ടെ.ചരിത്രം വളച്ചൊടിക്കുന്നതോ, കുത്തിതിരിപ്പ് ഉണ്ടാക്കുന്നതോ ഒക്കെ യാണ് സിനിമ എങ്കിൽ പ്രേക്ഷകർ തന്നെ സിനിമ തള്ളി കളയും, അതിന് യാതൊരു സംശയവുമില്ല.അതിന് രാമസിംഹന് ഒരവസരം നൽകുകയാണ് വേണ്ടത്..

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+