സീരിയലുകള്‍ക്ക് സെന്‍സറിംഗ് കൊണ്ടുവരാന്‍ നീക്കം, തുറന്ന് പറഞ്ഞ് മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: സീരിയലുകള്‍ക്ക് കേരളത്തില്‍ സെന്‍സറിംഗ് കൊണ്ടുവരുന്നത് ഗൗരവമായി തന്നെ പരിഗണിക്കുന്ന വിഷയമാണെന്ന് മന്ത്രി സജി ചെറിയാന്. സീരിയിലുകളുടെ ഉള്ളടക്കങ്ങളിലെ പ്രശ്നങ്ങളെ കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. സ്ത്രീകളും കുട്ടികളും അടക്കം കാണുന്നവയാണ് സീരിയല്‍. ഇതില്‍ അശാസ്ത്രീയവും അന്ധവിശ്വാസപരവുമായ പുരോഗമന വിരുദ്ധവുമായ ഒരുപാട് കാര്യങ്ങള്‍ വരുന്നതുണ്ട്. അവയെ നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്. മറ്റ് പ്രസിദ്ധീകരണങ്ങള്‍ പോലെയാണ് ഇവയും. അതിനായി സാംസ്കാരിക മേഖലയില്‍ നയം രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പുരോഗതിക്ക് പുതിയ മുഖം നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സജി ചെറിയാന് വ്യക്തമാക്കി. അതേസമയം ഫിഷറീസ് വകുപ്പ് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രളയത്തില്‍ ചെങ്ങന്നൂരിന്റെ രക്ഷയ്ക്കായി ഒരുപാട് മത്സ്യത്തൊഴിലാളികള്‍ വന്നിരുന്നു. തീരദേശ സംരക്ഷണത്തിനായി വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും തീരസുരക്ഷ കൈകാര്യം ചെയ്യുന്ന കാര്യങ്ങള്‍ പഠിക്കും. അതിനനുസരിച്ച് കാര്യങ്ങള്‍ നടപ്പാക്കും. പല നിര്‍ദേശങ്ങളും ഇതിനോടകം വന്നിട്ടുണ്ട്. അതില്‍ ചെലവുകുറഞ്ഞ, എന്നാല്‍ ഏറ്റവും മികച്ച കാര്യങ്ങള്‍ തന്നെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കേരളത്തില്‍ കരിമണല്‍ ഖനനത്തിന് കേരള തീരത്ത് ആര്‍ക്കും അനുവാദം കെടുത്തിട്ടില്ല. തോട്ടപ്പള്ളി സ്പില്‍വേ പൊഴിമുറിക്കലുമായി ബന്ധപ്പെട്ട മണ്ണ് ചവറയിലെ കെഎംആര്എല്ലിലേക്ക് കൊണ്ടുപോയെന്നതായിരുന്നു പ്രശ്നം. തീരദേശ സംരക്ഷണത്തിനായി ഒരുപാട് പഠനങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ ശാസ്ത്രീയമായി നടപ്പാക്കിയ പോരായ്മയുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. താനൊരിക്കലും ഓഫീസിലിരുന്ന് തത്വം പറയാന്‍ വന്നതല്ല. തീരദേശത്ത് പോയി പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കി പരിഹരിക്കുമെന്നും സജി ചെറിയാന് പറഞ്ഞു.
കോറോണ രക്ഷക് ബോധവത്ക്കരണവുമായി ദില്ലി പോലീസ്- ചിത്രങ്ങള്‍
കേന്ദ്ര സര്‍ക്കാരിന്റെ പല നിലപാടുകളും കേരളത്തിന്റെ അധികാരം കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങളാണ്. കേന്ദ്രത്തിന്റെ അധികാര പരിധിയിലാണ് കടല്‍. കേരളത്തിലെ തീരദേശ മേഖലയില്‍ ഇന്നത്തെ അവസ്ഥ മനസ്സിലാക്കി കേന്ദ്രത്തിന്റെ പിന്തുണയോടെ സംരക്ഷണം ഉറപ്പാക്കാനാണ് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം കടലാക്രമണത്തില്‍ വീടുകള്‍ അടക്കം നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര സഹായം എത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം നിരന്തരം വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്ത് ചിലയിടത്ത് പുലിമുട്ട് ഉണ്ടെങ്കിലേ തീരം സംരക്ഷിക്കാനാവൂ, എത്ര പുലിമുട്ട് വേണെന്ന കാര്യം ആലോചിച്ച് തീരുമാനമിക്കുമെന്നും സജി ചെറിയാന് വ്യക്തമാക്കി.
വെക്കേഷൻ മൂഡിൽ കരിഷ്മ തന്ന; ഗ്ലാമറസ് ചിത്രങ്ങൾ കാണാം
Recommended Video
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications