Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് മഹാമാരിക്കാലത്തും വിളനാശത്തിലുമെല്ലാം കർഷകർക്ക് സഹായമായത് കേന്ദ്രം: വി മുരളീധരന്‍

ദില്ലി: കോവിഡ് മഹാമാരിക്കാലത്തും വിളനാശത്തിലുമെല്ലാം കര്‍ഷകന്‍ പട്ടിണിയാവാതിരിക്കാന്‍ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി ഏറെ ഗുണം ചെയ്തുവെന്ന് വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്‍. വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആശയവിനിമയത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഊന്നലാണ് ഈ എട്ടുവര്‍ഷത്തില്‍ നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ഏകദേശം 11 കോടി ചെറുകിട കര്‍ഷക്കായി 1.45 ലക്ഷം കോടി രൂപ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിപദ്ധതിക്ക് കീഴില്‍ നല്‍കിയിരിക്കുന്നു. കാര്‍ഷിക ബജറ്റ് പലമടങ്ങ് വര്‍ധിച്ചു. കാര്‍ഷിക വായ്പയും രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു. കൃഷിയെ ആധുനികവും കാര്യക്ഷമവുമാക്കുന്നതിന് നൂതന ആശയങ്ങള്‍ ഓരോ വര്‍ഷവും ഗവണ്മെന്റ് മുന്നോട്ട് വയ്ക്കുന്നു. കര്‍ഷിക മേഖലയില്‍ വിപ്ലവകരാമായ മാറ്റം ഉണ്ടാക്കുന്ന മുന്നേറ്റമാണ് ദ്രവരൂപത്തിലുള്ള നാനോ യൂറിയ നിര്‍മ്മാണം വ്യാവസായികമായി ഉത്പാദിപ്പിക്കാന്‍ തുടക്കം കുറിച്ചതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

vmuraleedharan

കോവിഡ് കാലത്ത് 80 കോടി ജനങ്ങള്‍ക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായെത്തി ക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിനായി. വെല്ലുവിളികളെ അവസരങ്ങളായി കാണുന്നതാണ് പ്രധാനമന്ത്രിയുടെ ശൈലി. മഹാമാരി തീര്‍ത്ത ഒറ്റപ്പെടുത്ത ലില്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന വലിയ ആശയം ഉടലെടുക്കുന്നത് അങ്ങനെയാണ്. അര്‍പ്പണമനോഭാവവും സേവനസന്നദ്ധതയും കഠിനാധ്വാന വും നിസ്വാര്‍ഥമായ രാജ്യസ്നേഹവുമാണ് നരേന്ദ്രമോദി എന്ന നേതാവിന്റെ ശക്തിശിലകള്‍. സാമ്പത്തികപുരോഗതി, ഒപ്പം എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമം. ഈ രണ്ട് കാര്യങ്ങളിലൂന്നിയാണ് കേന്ദ്ര ഗവണ്മെന്റിന്റെ പ്രവര്‍ത്തനം. ഗവേഷണം ജനക്ഷേമത്തിന് ആക്കി മാറ്റി.

വന്‍ ലുക്കായല്ലോ.. പൊളി തന്നെ: വൈറലായി നമിത പ്രമോദിന്റെ പുതിയ ചിത്രങ്ങള്‍

ഗവേഷക സ്ഥാപനങ്ങള്‍ ജനതാത്പര്യവും ജനങ്ങളുടെ ആവശ്യങ്ങളും നിറവേറ്റുന്നവ യാക്കി മാറ്റി. ശുചിത്വഭാരത് മിഷന്‍ ശൗചാലയം നിര്‍മ്മിക്കുന്നത് എന്ന തരത്തിലാണ് എല്ലാവരും കാണുന്നത്. എന്നാല്‍ അടുത്തകാലത്ത് നടത്തിയ പഠനത്തത്തില്‍ വ്യക്തമായത് പദ്ദതി നടപ്പിലാകക്കിയ ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഉള്ള അതിക്രമങ്ങള്‍ 22 ശതമാനം കുറഞ്ഞു എന്നാണ് ബലാസംഗം, മാനഭംഗകേസുകളില്‍ 14 ശതമാനവും കുറവു വന്നു എന്നതാണ്.

ഇന്ത്യയുടെ വിദേശനയം സമഗ്രമായി അഴിച്ചുപണിത എട്ടുവര്‍ഷങ്ങളാണ് പൂര്‍ത്തിയാകുന്നത്. ദേശീയതാല്‍പര്യം മാത്രമായി വിദേശനയത്തിന്റെ കാതല്‍. ആരോടും അങ്ങോട്ടു പോയി പ്രശ്നമുണ്ടാക്കാന്‍ നമ്മള്‍ പോവില്ല. പക്ഷേ ഇങ്ങോട്ട് വന്നാല്‍ കര്‍ശനമായ മറുപടി. ഇതാണ് അതിര്‍ത്തിയില്‍ നമ്മുടെ നയം. ഇന്ത്യയെന്ന രാജ്യത്തെയും അതിന്റെ പ്രധാനമന്ത്രിയെയും ലോകം ആദരവോടെ നോക്കിക്കാണുന്നത് നമ്മുടെ നയം മൂലമാണ്. ഒമ്പതാം വര്‍ഷത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് പ്രധാനമന്ത്രി നമ്മെ നയിക്കുകയാണ്. വിമര്‍ശകരും സ്ഥാപിത താല്‍പര്യക്കാരും എത്ര ഇകഴ്ത്താന്‍ ശ്രമിച്ചാലും ഈ രാജ്യത്തെ ജനങ്ങള്‍ക്ക് നരേന്ദ്രമോദിയിലും അദ്ദേഹത്തിന്റെ സര്‍ക്കാരിലുമുള്ള വിശ്വാസം ചോര്‍ന്നു പോവുകയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

മോദി ഗവണ്മെന്റിന്റെ കഴിഞ്ഞ എട്ടു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിവരിക്കുന്ന കൈപുസ്തകത്തിന്റെ പ്രകാശനവും കേന്ദ്ര സഹമന്ത്രി നിര്‍വ്വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+