പങ്കാളിയുടെ അതിക്രമങ്ങൾ കുറയുന്നു; നല്ല കുടുംബ ജീവിതത്തിന്റെ സൂചനയോ?; സര്‍വേ റിപ്പോര്‍ട്ട് പറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹിക ലൈംഗിക പീഡനങ്ങൾ കുറയുന്നതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഉടനീളം വിവാഹിതരായ സ്ത്രീകൾ അവരുടെ പങ്കാളിയിൽ നിന്നും ശാരീരികവും ലൈംഗികവുമായ നേരിട്ടു. ഞെട്ടിപ്പിക്കുന്ന വാർത്തക്കൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.
ഇതിന് പിന്നാലെയാണ് ഇത്തരം സാഹചര്യങ്ങളിൽ കാര്യമായ കുറവ് കേരളത്തിൽ വന്നതായി റിപ്പോർട്ടുകൾ വന്നത്. 2019 - 2020 വർഷത്തിലെ കുടുംബാരോഗ്യ സർവേ പ്രകാരമാണ് ഈ വിവരം.
കേന്ദ്ര സർക്കാരിന്റെ അഞ്ചാമത്തെ കുടുംബാരോഗ്യ സർവേ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. എന്നാൽ, നാലാം കുടുംബാരോഗ്യ സർവേ 2015 - 16 കാലഘട്ടത്തിലെ പുറത്തുവിട്ടിരുന്നു.

ഇതിൽ 14. 3 ശതമാനം സ്ത്രീകളാണ് പങ്കാളിയിൽ നിന്ന് ശാരീരികവും ലൈംഗികവുമായ പീഡനം നേരിട്ടത്. എന്നാൽ, 2019 - 20 ലെ റിപ്പോർട്ട് പ്രകാരം ഇത്തരം സംഭവങ്ങളിൽ 5% കുറവ് വന്നതായി വ്യക്തമാക്കുന്നു. 18 നും 49 നും ഇടയിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾ ലൈംഗികവും ശാരീരികവുമായ ആയി 9.9 % പീഡനങ്ങൾക്ക് ഇരയാകുന്നു എന്നാണ് അഞ്ചാം കുടുംബാരോഗ്യ സർവേയിലൂടെ വെളിപ്പെടുത്തുന്നത്.
ഈ രാശിക്കാർ പ്രിയപ്പെട്ടവരെ വഞ്ചിക്കും;ചതിക്കും;സ്വാര്‍ത്ഥരാണ്; നിങ്ങൾ സൂക്ഷിക്കണം:3 രാശിക്കാർ ആര്?

ഇതിൽ 18 നും 49 നും ഇടയിൽ പ്രായമുള്ള 0.5 ശതമാനം സ്ത്രീകൾ ഗർഭിണിയായിരിക്കുന്ന കാലയളവിൽ ശാരീരിക പീഡനങ്ങൾക്ക് വിധേയരായി എന്നും റിപ്പോർട്ടർ വ്യക്തമാക്കുന്നു. 2015 - 16 വർഷങ്ങളിൽ പുറത്തുവന്ന റിപ്പോർട്ടിൽ 14.3 ശതമാനം സ്ത്രീകൾ ശാരീരികമായും ലൈംഗികമായി പീഡിപ്പിക്കപ്പെടുമ്പോൾ ഗർഭ കാലയളവിലെ പീഡനങ്ങൾ 1.2 ശതമാനമാണ്. കുടുംബാരോഗ്യ സർവേയുടെ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി 2019- 2020 കാലഘട്ടത്തിൽ 18 വയസ്സിൽ ലൈംഗിക ഇരകളാക്കപ്പെട്ടത് 1.6 ശതമാനം പേർ. എന്നാൽ, നാലാം കുടുംബാരോഗ്യ സർവേ റിപ്പോർട്ട് പ്രകാരം ഇത് 5.0 ആണ്.

കേരളത്തിലെ ഓരോ ജനതയ്ക്കും ഭരണകൂടത്തിനും അഭിമാനിക്കാൻ ഉതകുന്ന രീതിയിലെ റിപ്പോർട്ടുകളാണ് കേന്ദ്ര സർക്കാരിന്റെ അഞ്ചാം കുടുംബാരോഗ്യ സർവേയിൽ വെളിപ്പെടുത്തുന്നത്. 2015 - 16 കാലഘട്ടത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 2019 - 20 കാലഘട്ടം സംസ്ഥാനത്തെ കുടുംബ ജീവിതത്തിൽ ഉണ്ടാകുന്ന മെച്ചപ്പെട്ട അവസ്ഥയെ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമേ പുറത്തുവന്ന റിപ്പോർട്ടിൽ കേരളത്തിലെ ലഹരി ഉപയോഗത്തെ കുറിച്ചും സൂചിപ്പിക്കുന്നുണ്ട്.
ആ ഭംഗി കണ്ണിൽ തിളങ്ങുന്നു; അഴകിന്റെ റാണി: അനു സിത്താരയുടെ ഫോട്ടോസ് വൈറൽ

സംസ്ഥാനത്ത് 15 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ ലഹരി ഉപയോഗം ഉയർന്നു എന്നും കണക്കുകൾ വെളിപ്പെടുത്തുന്നു. വനിതകളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നവരാണ്. 15 വയസ്സിന് മുകളിൽ പ്രായമുള്ള 2.2 വനിതകൾ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നു. അതേസമയം, 16.9 ശതമാനം പുരുഷന്മാരുടെ കണക്കുകളും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന് പുറമേ 0.2 0.2 ശതമാനം വനിതകളും 19.9 ശതമാനം പുരുഷന്‍മാരും മദ്യം ഉപയോഗിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

15 കാരിയെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
മാന്നാർ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. പാണ്ടനാട് വെസ്റ്റ് വെട്ടിപ്പുഴയിൽ സതീശന്റെ മകൻ അനന്തു (22)ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പെൺകുട്ടിയെ പരീക്ഷക്ക് സ്കൂളിൽ കൊണ്ട് വിടാം എന്ന് കാരണം പറഞ്ഞ് ബൈക്കിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

തിരുവല്ലയിലെ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് പീഡനത്തിന് ഇരയായത്. പ്രതി ഇൻസ്റ്റാഗ്രാം വഴി പെണകുട്ടിയുമായി ചങ്ങാത്തത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ഫോൺ നമ്പർ ചോദിച്ചു വാങ്ങുകയായിരുന്നു. പെൺകുട്ടിക്ക് ഉണ്ടായ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടു പോയതിന് പിന്നാലെയാണ് പീഡന വിവരം പുറം ലോകം അറിഞ്ഞത്.