'പണം കിട്ടിയോ ഇല്ലയോ എന്ന് കേരളം പറയണം'; നികുതി വിഹിതത്തിന്റെ കണക്കുകൾ അക്കമിട്ട് നിരത്തി ധനമന്ത്രി
ന്യൂഡൽഹി: കേരളത്തിന് നൽകിയ നികുതി വിഹിതത്തിന്റെ കണക്ക് പാർലമെന്റിൽ അക്കമിട്ട് നിരത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍. പത്ത് വർഷം ഭരിച്ച യുപിഎ സർക്കാരിന്റെ കാലത്തേക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് അധികം നൽകിയെന്ന് നിർമല സീതാരാമൻ രാജ്യസഭയിൽ വ്യക്തമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന കേരളം കേന്ദ്ര അവഗണനയ്ക്ക് എതിരെ ഡൽഹിയിൽ സമരം നടത്തുന്നതിടെയാണ് കണക്കുകൾ പാർലമെന്റിൽ വച്ച് നിർമല സീതാരാമൻ രംഗത്ത് വന്നത്.
പുറത്തുവിട്ട കണക്കുകളെല്ലാം സുതാര്യമാണെന്നും ഇത്രയും പണം കിട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് കേരള സര്‍ക്കാരിന് തന്നെ പറയാമെന്നും ധനമന്ത്രി വ്യക്തമാക്കി. യുപിഎ ഭരണകാലത്ത് കേരളത്തിന് നൽകിയ നികുതി വിഹിതവുമായി താരതമ്യം ചെയ്‌തു കൊണ്ടായിരുന്നു നിർമല സീതാരാമന്റെ മറുപടി. 2014-24 എൻഡിഎ സർക്കാരിന്റെ കാലത്ത് 1,50,140 കോടി രൂപ രൂപ നികുതി വിഹിതമായി കേരളത്തിന് നൽകിയെന്നാണ് മന്ത്രി അറിയിച്ചത്.

എന്നാൽ 46,303 കോടി രൂപയാണ് 2004 മുതൽ 2014 വരെയുള്ള യുപിഎ ഭരണകാലത്ത് നൽകിയ നികുതി വിഹിതമെന്നും നിർമല സീതാരാമൻ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ എൻഡിഎ സർക്കാർ 1,43,117 കോടി രൂപയാണ് കേരളത്തിന് ഗ്രാൻഡായി നൽകിയത്. എന്നാൽ ഇത് യുപിഎ സർക്കാരിന്റെ കാലത്ത് 25,629 കോടി മാത്രമായിരുന്നുവെന്നും നിർമല പറഞ്ഞു. ഇതിൽ 458 ശതമാനമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
മൂലധന ചെലവിനുള്ള പ്രത്യേകധനസഹായമായി 2020-2021ൽ 82 കോടി, 2021-2022ൽ 239 കോടി,2022-2023ൽ 1903 കോടിയും അധിക കടമെടുപ്പായി 18,087 കോടി രൂപയും എൻഡിഎ സർക്കാർ അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു. കേന്ദ്ര ബജറ്റിന് പിന്നാലെ കേരളത്തിനെതിരെയായ അവഗണന ഉയർത്തിക്കാട്ടി സംസ്ഥാന ധനമന്ത്രി ഉൾപ്പെടെ രംഗത്ത് വന്നിരുന്നു.
ഇതിന് പിന്നാലെ ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ കക്ഷികളെ ഒപ്പം ചേർത്ത് കേരളം ഡൽഹിയിൽ കേന്ദ്രത്തിനെതിരെ സമരവും നടത്തുകയുണ്ടായി. അതിനിടയിലാണ് നിർമല സീതാരാമൻ കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിന് കേന്ദ്രം നൽകിയ ഫണ്ടും മറ്റ് ധനസഹായങ്ങളും വ്യക്തമാക്കുന്ന കണക്കുകൾ പാർലമെന്റിൽ വച്ചത്.
അതേസമയം, യുപിഎ സർക്കാരിന്റെ കാലത്തെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന ധവളപത്രം നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. യുപിഎ-എൻഡിഎ സർക്കാരുകളുടെ പത്ത് വര്‍ഷക്കാലത്തെ താരതമ്യം ചെയ്യുന്ന 56 പേജുള്ള ധവളപത്രമാണ് സഭയിൽ വച്ചത്. ഇത് സംബന്ധിച്ച് വിശദമായ ചർച്ച നാളെ ലോക്‌സഭയിൽ നടക്കും.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications