• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'തീവ്രവ്യാപനം മറ: മിതമായ വിലക്ക് ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്നതില്‍ നിന്ന് കേന്ദ്രം തലയൂരുന്നു'

കോഴിക്കോട്: തീവ്ര വ്യാപനത്തെ അവസരമാക്കി മിതമായ വിലക്ക് ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറരുതെന്ന് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍. പൊതു, സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തിൽ പരമാവധി വേഗത്തിൽ വാക്‌സിൻ ലഭ്യമാക്കുമെന്നാണ് കേന്ദ്രം അവകാശപ്പെട്ടത് വാക്‌സിൻ ഉൽപ്പാദകർ പ്രതിമാസ ഉൽപ്പാദനത്തിന്റെ പകുതി കേന്ദ്രത്തിന് കൈമാറണം. ബാക്കി ഡോസുകൾ സംസ്ഥാന സർക്കാരുകൾക്കും പൊതുവിപണിക്കും. അങ്ങനെ കൈമാറുന്ന വാക്സിന്റെ വില മെയ്‌ ഒന്നിനുമുമ്പ്‌ നിശ്ചയിക്കണം. ആ തുകയ്‌ക്ക്‌ സംസ്ഥാനങ്ങൾക്കും സ്വകാര്യആശുപത്രികൾക്കും സംഭരിക്കാം. ഫലത്തിൽ മിതവിലക്ക് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ഉത്തരവാദിത്തിൽ നിന്ന് കേന്ദ്രം തലയൂരുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഐപിഎല്‍: ചെന്നൈ-രാജസ്ഥാന്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കാണാം

തീവ്ര വ്യാപനത്തെ അവസരമാക്കി മിതമായ വിലക്ക് ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്നും സർക്കാർ പിന്മാറരുത് ....

അതിതീവ്രവ്യാപനം ; ചികിത്സയില്‍ 20 ലക്ഷത്തോളം പേർ

കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടും, രാജ്യത്ത് കോവിഡ്‌ അതിതീവ്രവ്യാപനം തുടർച്ചയായ രണ്ടാംദിവസവും രോ​ഗികള്‍ രണ്ടരലക്ഷത്തിന്‌ മുകളിൽ. ഞായറാഴ്ച അര്‍ധരാത്രിവരെയുള്ള 24 മണിക്കൂറിൽ രോ​ഗികള്‍2,73,810, മരണം 1,619.അതിതീവ്രരോ​ഗവ്യാപന പശ്‌ചാത്തലത്തിൽ രാജ്യത്തിന്‌ അടുത്ത മൂന്നാഴ്‌ച വളരെ നിർണായകമാണെന്ന്‌ സെന്റർ ഫോർ സെല്ലുലാർ ആൻഡ്‌ മോളിക്കുലാർ ബയോളജി (സിഎസ്‌ഐആർ--സിസിഎംബി) ഡയറക്ടർ ഡോ. രാകേഷ്‌മിശ്ര പ്രതികരിച്ചു.

ബാധിതർ ഒന്നരക്കോടി

രാജ്യത്ത്‌ ഇതുവരെ കൊവിഡ്‌ ബാധിച്ചവരുടെ എണ്ണം 1.5 കോടി കടന്നു. ആകെ മരണം 1.78 ലക്ഷം. ചികിത്സയിലുള്ളത് 20 ലക്ഷത്തോളം പേര്‍.

ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ അടുത്ത ആഴ്‌ച നടത്താനിരുന്ന ഇന്ത്യാസന്ദർശനം മാറ്റി. പ്രധാനമന്ത്രി ഡോക്ടർമാരുമായും പ്രമുഖ മരുന്നുകമ്പനികളുടെ പ്രതിനിധികളുമായും യോഗം ചേർന്നു.

വാക്‌സിനെടുത്തത്‌ 12.38 കോടി പേർ

രാജ്യത്ത് ഇതുവരെ 12.38 കോടി പേർ വാക്‌സിൻകുത്തിവയ്‌പെടുത്തു. ഇതിൽ ബഹുഭൂരിപക്ഷവും ആദ്യഡോസ്‌ മാത്രമാണ്‌ എടുത്തത്‌. ഞായറാഴ്ച 12.30 ലക്ഷം ഡോസ്‌ മാത്രമാണ്‌ നൽകിയത്‌.18 വയസ്സിനു‌ മുകളിലുള്ളവർക്ക്‌ വാക്‌സിൻ നൽകുന്നതിനു‌ സമാന്തരമായി ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും 45 വയസ്സിനു‌ മുകളിലുള്ളവർക്കും വാക്‌സിൻ നൽകുന്നത്‌ തുടരണമെന്ന്‌ പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗം തീരുമാനിച്ചു.

വാക്‌സിൻ ഉൽപ്പാദകരിൽ നിന്ന്‌ കേന്ദ്രസർക്കാരിന്‌ ലഭിക്കുന്ന വാക്‌സിൻ മാനദണ്ഡപ്രകാരം സംസ്ഥാനങ്ങൾക്ക്‌ നൽകും. കൂടുതൽ രോഗവ്യാപനമുള്ള സംസ്ഥാനങ്ങൾക്ക്‌ മുൻഗണന. രണ്ടാംഡോസ്‌ നൽകുന്നതിന് ആദ്യപരിഗണന നൽകണം.

പ്രിയ വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

18 കഴിഞ്ഞവര്‍ക്ക് വാക്സിന്‍ ഒന്നുമുതൽ

cmsvideo
  Vaccine for all above 18 starting from may 1 | Oneindia Malayalam

  രാജ്യത്ത്‌ മെയ്‌ ഒന്നുമുതൽ മൂന്നാംഘട്ടമായി 18 വയസ്സിനു‌ മുകളിലുള്ളവര്‍ക്ക്‌ കോവിഡ്‌ വാക്‌സിൻ നൽകും. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ്‌ തീരുമാനം. വാക്സിന്‍ക്ഷാമം രൂക്ഷമായതിനു പിന്നാലെയാണ് കേന്ദ്രപ്രഖ്യാപനം. ഇറക്കുമതി ചെയ്യുന്ന വാക്‌സിനൊപ്പം രാജ്യത്തെ വാക്‌സിൻ ഉൽപ്പാദനം വർധിപ്പിച്ചും ക്ഷാമം മറികടക്കാനാണ് നീക്കം. പൊതു, സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തിൽ പരമാവധി വേഗത്തിൽ വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രം അവകാശപ്പെട്ടു. വാക്‌സിൻ ഉൽപ്പാദകർ പ്രതിമാസ ഉൽപ്പാദനത്തിന്റെ പകുതി കേന്ദ്രത്തിന് കൈമാറണം. ബാക്കി ഡോസുകൾ സംസ്ഥാന സർക്കാരുകൾക്കും പൊതുവിപണിക്കും. അങ്ങനെ കൈമാറുന്ന വാക്സിന്റെ വില മെയ്‌ ഒന്നിനുമുമ്പ്‌ നിശ്ചയിക്കണം. ആ തുകയ്‌ക്ക്‌ സംസ്ഥാനങ്ങൾക്കും സ്വകാര്യആശുപത്രികൾക്കും സംഭരിക്കാം. ഫലത്തിൽ മിതവിലക്ക് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ഉത്തരവാദിത്തിൽ നിന്ന് കേന്ദ്രം തലയൂരുകയാണ്.

  English summary
  Central govt is avoiding providing vaccines to the people at moderate prices: KT Kunhikannan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X