സിഇടിയില്‍ തെസ്നിയുടെ ഘാതകനായ കാലന് ജീപ്പിന് രേഖകളില്ല?
തിരുവനന്തപുരം: സി ഇ ടി കാമ്പസിനുള്ളില്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുകൊന്ന ജീപ്പിന് മതിയായ രേഖകളില്ലെന്ന് റിപ്പോര്‍ട്ട്. സിവില്‍ എന്‍ജിനീയറിങ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയുമായ തെസ്നി ബഷീറിനെ ഇടിച്ച കെ ബി എഫ് 7268 നമ്പര്‍ ജീപ്പ് സംഭവത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജീപ്പിന് മതിയായ രേഖകളില്ല എന്ന കാര്യം വ്യക്തമായത്.
രണ്ട് ജീപ്പുകളാണ് സി ഇ ടി കാമ്പസിലെ ഓണാഘോഷ പരിപാടികള്‍ക്ക് ഉണ്ടായിരുന്നത്. ഈ രണ്ട് ജീപ്പുകളും പോലീസ് കസ്റ്റഡിയിലാണ്. ഇതിനൊപ്പം ഉണ്ടായിരുന്ന ചെകുത്താന് എന്ന് പേരെഴുതിയ ലോറിയും പോലീസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. കാമ്പസിലെ എസ് എഫ് ഐ പ്രവര്‍ത്തകരാണ് ജീപ്പുകള്‍ കൈവശം വെച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ലോറി കോളേജിലെ കുട്ടികള്‍ വാടകയ്ക്ക് എടുത്തതായിരുന്നു.

തെസ്നിയെ ഇടിച്ച വാഹനത്തിന് ഇന്‍ഷുറന്‍സ് അടക്കമുള്ള മതിയായ രേഖകളില്ലെങ്കില്‍ കുടുംബത്തിന് നഷ്ടപരിഹാരം കിട്ടാന്‍ പ്രയാസമാകും എന്നാണ് അറിയുന്നത്. തൃപ്പാദപുരത്തിനടുത്ത് ഒളിപ്പിച്ച നിലയിലാണ് ഈ ജീപ്പ് പോലീസിന് കിട്ടിയത്. സി ഇ ടി കാമ്പസിലെ കുട്ടികള്‍ കൈമാറി വന്നതായിരുന്നത്രെ ഈ ജീപ്പ്. തെസ്നിയെ ഇടിച്ച ജീപ്പ് ഓടിച്ച ബൈജു കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയിരുന്നു.
സി ഇ ടിയില്‍ നാലാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ് ബൈജു. 21കാരനായ ബൈജുവിനെ പോലീസ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ബുജുവിനെ കസ്റ്റഡിയില്‍ കിട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടേക്കും. കാമ്പസിലെ ഓണാഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങളുടേയും ഫോട്ടോയുടേയും അടിസ്ഥാനത്തില്‍ എട്ട് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications