ചെകുത്താന് ലോറിയും സിനിമാ സ്റ്റൈല്‍ ജീപ്പും... ആ പാവം പെണ്‍കുട്ടി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് പരിക്കേറ്റ പെണ്‍കുട്ടി ഒടുവില്‍ മരണത്തിന് കീഴടങ്ങി. മലപ്പുറം വഴിക്കടവ് സ്വദേശിയും സിവില്‍ എന്‍ജിനീയറിങ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയുമായ തെസ്നി ബഷീര്‍ ആണ് മരിച്ചത്.
ഒരു കൂട്ടരുടെ ആഘോഷം അതിര് വിട്ടപ്പോള്‍ അതിലൊന്നും പങ്കാളിയാകാതെ പോവുകയായിരുന്ന തെസ്നിയുടെ ജീവനാണ് പൊലിഞ്ഞത്. കാമ്പസ്സുകളില്‍ വിദ്യാര്‍ത്ഥി സ്വാതന്ത്ര്യത്തിന് വേണ്ടി സമരങ്ങള്‍ നടക്കുന്ന കാലത്താണ് അമിത സ്വാതന്ത്ര്യമെടുത്ത് ഒരു കുട്ടിയുടെ ജീവന് നശിപ്പിച്ചത്.
ചെകുത്താന് എന്ന് പേരെഴുതിയ ലോറി, സിനിമാ സ്റ്റൈലില്‍ മോഡിഫൈ ചെയ്ത ജീപ്പ്... എന്തൊക്കെയായിരുന്നു അവിടെ സംഭവിച്ചത്...

പാവം തെസ്നി
ക്ലാസ്സ് കഴിഞ്ഞ് ഹോസ്റ്റലിലേയ്ക്ക് മടങ്ങുമ്പോഴാണ് തെസ്നിയെ ജീപ്പ് ഇടിച്ചിട്ടത്. ആദ്യം വാഹനം നിര്‍ത്താതെ പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെകുത്താന് ലോറി
ചെകുത്താന് എന്ന് പേരിട്ട ലോറിയായിരുന്നു ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നടത്തിയ ഓണാഘോഷത്തിന്റെ പ്രധാന ഹൈലൈറ്റ്. കയറാവുന്നതിലും ആളുകള്‍ ഈ ലോറിയില്‍ കയറിയിരുന്നു.

സിനിമാ സ്റ്റൈല്‍
ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കൈമാറികൈമാറിക്കിട്ടിയ ജീപ്പ് ആണ് തെസ്നിയെ ഇടിച്ചിട്ടത്. നാല് പേര്‍ക്ക് ഇരിയ്ക്കാവുന്ന ജീപ്പില്‍ പത്തിലധികം ആളുകള്‍ ഉണ്ടായിരുന്നു. മറ്റൊരു ജീപ്പും ഘോഷയാത്രയില്‍ ഉണ്ടായിരുന്നു.

മദ്യം
ആഘോഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ മദ്യപിച്ചിരുന്നതായും ആരോപണം ഉയരുന്നുണ്ട്.

കാമ്പസ്സിനുള്ളില്‍ വാഹനം
കോളേജ് കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്ക് പോലും കയറ്റാന്‍ അനുമതി ഉണ്ടായിരുന്നില്ല. അപ്പോഴാണ് ലോറിയും ജീപ്പും ഒക്കെ ഘോഷയാത്രയ്ക്കായി കൊണ്ടുവന്നത്.

സിഇടിയില്‍ രണ്ടാം തവണ
ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് കാമ്പസിനുള്ളില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിയ്ക്കുന്നത്. 2002 ല്‍ ബൈക്ക് ഇടിച്ച് അമിത ശങ്കര്‍ എന്ന വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. ഇതോടെയാണ് കാമ്പസ്സുകളില്‍ വാഹനം കയറ്റരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് വരുന്നത്.

സസ്പെന്ഷന്
ഓണാഘോഷം നടത്തിയതിന് നേതൃത്വം നല്കിയ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ യൂണിയന് ഭാരവാഹികളെ കോളേജില്‍ നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്.

മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ
മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരിയ്ക്കുന്നത്. ജീപ്പ് ഓടിച്ചിരുന്ന വിദ്യാര്‍ത്ഥിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications