തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് വിദ്യാര്‍ത്ഥിനിയ്ക്ക് പരിക്ക്
തിരുവനന്തപുരം: ശ്രീകാര്യത്തെ കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ ജീപ്പിടിച്ച് വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ദിവസം കോളേജില്‍ നടന്ന ഓണാഘോഷത്തിനിടെയാണ് അപകടം സംഭവിച്ചത്.
സിഇടി എന്നറിയപ്പെടുന്ന കോളേജ് ഓഫ് എന്‍ജിനീയറിംഗ് തിരുവനന്തപുരം കേരളത്തിലെ തന്നെ ഏറ്റവും മികച്ച എന്‍ജിനീയറിംഗ് കോളേജുകളില്‍ ഒന്നാണ്. നിയമം ലംഘിച്ചാണ് വിദ്യാര്‍ത്ഥികള്‍ കോളേജിനുള്ളില്‍ വാഹനം കയറ്റിയതെന്നും പറയുന്നു.

നിലമ്പൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഹോസ്റ്റലിലേയ്ക്ക് പോകും വഴിയാണ് വിദ്യാര്‍ത്ഥിനിയെ ജീപ്പ് ഇടിച്ച്. ആഗസ്റ്റ് 19 ബുധനാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. സഹപാഠികളാണ് ആശുപത്രിയില്‍ എത്തിച്ചത്.
എന്നാല്‍ ഉച്ചയ്ക്ക് നടന്ന അപകടത്തെ കുറിച്ച് കോളേജ് അധികൃതര്‍ പോലീസിനെ അറിയിക്കുന്ന രാത്രി എട്ടരയോടെ ആയിരുന്നു. ജീപ്പിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ മദ്യപിച്ചിരുന്നതായും ആരോപണം ഉയരുന്നുണ്ട്.
അപകടത്തെ തുടര്‍ന്ന് ജീപ്പ് കാര്യവട്ടെം കാമ്പസിന് പിറകില്‍ ഒളിപ്പിയ്ക്കുകയായിരുന്നു. ഈ ജീപ്പ് പോലീസ് കണ്ടെടുത്തു. വാഹനം ഓടിച്ചിരുന്ന വിദ്യാര്‍ത്ഥിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications