നിസാം കേസില്‍ ഡിജിപിയുടെ ഇടപെടല്‍; ജോര്‍ജിന് തെളിവുകള്‍ നല്‍കിയത് ജേക്കബ് ജോബ്?
തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ വാഹനം ഇടിച്ചും മര്‍ദ്ദിച്ചും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി വിവാദ വ്യവസായി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ഇടപെട്ടുവെന്ന കാര്യത്തില്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന് തെളിവുകള്‍ നല്‍കിയത് സസ്പെന്‍ഷനിലായ മുന്‍ തൃശൂര്‍ പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് ആണെന്ന് റിപ്പോര്‍ട്ട്.
നിസാം കേസില്‍ ഇടപെടാന്‍ ശ്രമിച്ചെന്ന പേരിലായിരുന്നു ജേക്കബ് ജോബിനെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍, ഡിജിപിയുടെ നിര്‍ദ്ദേശം അനുസരിച്ച് നിസാം കേസ് അട്ടിമറിക്കാന്‍ കൂട്ടു നില്‍ക്കാത്തതിനെ തുടര്‍ന്നാണ് ജേക്കബ് ജോബിനെതിരായ നടപടിയെന്നാണ് പിസി ജോര്‍ജിന്റെ ആരോപണം. ജേക്കബ് ജോബ് നിരപരാധിയാണെന്നും ജോര്‍ജ് പറയുന്നു.

സസ്പെന്‍ഷനിലായ ഉടന്‍ ജേക്കബ് ജോബ് പിസി ജോര്‍ജിനെ രഹസ്യമായി സന്ദര്‍ശിച്ച് താനുമായി ഡിജിപി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ കൈമാറിയതായാണ് വിവരം. ഈ തെളിവുകളാണ് സിഡിയിലാക്കി ജോര്‍ജ് ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും കൈമാറിയത്. ഡിജിപി ബാല സുബ്രമണ്യത്തില്‍ പൂര്‍ണ വിശ്വാസമാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും ജോര്‍ജ് നല്കിയ തെളിവിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ നടപടി ഉണ്ടായില്ലെങ്കില്‍ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാനാണ് ജോര്‍ജിന്റെ തീരുമാനം.
നിസാമുമായി ഡിജിപിക്ക് നേരത്തെ തന്നെ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് പിസി ജോര്‍ജിന്റെ കൈയ്യിലുള്ള തെളിവുകള്‍. ഉതോടെ നിസാമിനെതിരെ കാപ്പാ ചുമത്താതിരിക്കാന്‍ ഡിജിപി ഇടപെട്ടതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിസാമിന്റെ ഭാര്യയെ കേസില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയതും ഡിജിപിയുടെ ഇടപെടല്‍ മൂലമാണെന്നാണ് സൂചന.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications