Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രബോസ് വധം: നിസാമിന് വധശിക്ഷയില്ല, ജീവപര്യന്തം മാത്രം

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ വിവാദ വ്യവസായി മുഹമ്മദ് നിസാമിന് വധശിക്ഷയില്ല. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി നിസാമിന് വിധിച്ചത് ജീവപര്യന്തം മാത്രമാണ്. 24 വര്‍ഷം തടവും ജീവപര്യന്തം തടവും പ്രത്യേകം അനുഭവിയ്ക്കാനാണ് വിധിച്ചിട്ടുള്ളത്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് ആയി പരിഗണിച്ച് വധശിക്ഷ തന്നെ നല്‍കണം എന്നതായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

എണ്‍പത് ലക്ഷത്തി മുപ്പതിനായിരം പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. ഇതില്‍ അമ്പത് ലക്ഷം രൂപ കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കണം എന്നാണ് ഉത്തരവ്. ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ അതി ക്രൂരമായാണ് മുഹമ്മദ് നിസാം ആക്രമിച്ചത്. തലയ്ക്കടിയ്ക്കുകയും വാഹനം കയറ്റി കൊല്ലാന്‍ ശ്രമിയ്ക്കുകയും ചെയ്തു. നീണ്ട പതിനെട്ട് ദിവസം ആശുപത്രിയില്‍ കിടന്നതിന് ശേഷമാണ് ചന്ദ്രബോസ് വിധിയ്ക്ക് കീഴടങ്ങിയത്.

തൂക്കുകയര്‍ തന്നെ വേണം

തൂക്കുകയര്‍ തന്നെ വേണം

നിസാമിന് പരമാധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണം എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. അതിന് കൃത്യമായ കാരണങ്ങളും ഉണ്ടായിരുന്നു

സമൂഹത്തിന് ഭീഷണി

സമൂഹത്തിന് ഭീഷണി

നിസാം എന്ന വ്യക്തി സമൂഹത്തിന് തന്നെ ഭീഷണിയാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. അതുകൊണ്ട് വധശിക്ഷ തന്നെ നല്‍കണം എന്നായിരുന്നു ആവശ്യം.

അപൂര്‍വ്വത്തില്‍ അപൂര്‍വ്വം

അപൂര്‍വ്വത്തില്‍ അപൂര്‍വ്വം

അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസ് ആയി ചന്ദ്രബോസ് വധം പരിഗണിയ്ക്കണം എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യം കോടതി അംഗീകരിച്ചില്ല എന്ന് വേണം കരുതാന്‍.

അഞ്ച് കോടി

അഞ്ച് കോടി

ചന്ദ്ര ബോസിന്റെ കുടുംബത്തിന് അഞ്ച് കോടി രൂപ നഷ്ടപരിഹാരമായി നല്‍കണം എന്ന ആവശ്യവും പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ നിസാമിന്‍റെ കുടുംബത്തിന് അന്പത് ലക്ഷം രൂപ മാത്രമേ ലഭിയ്ക്കൂ.

വധശിക്ഷയില്ലെങ്കിലും

വധശിക്ഷയില്ലെങ്കിലും

വധശിക്ഷ വിധിച്ചില്ലെങ്കിലും നിസാമിന് ജയിലില്‍ നിന്ന് ഇറങ്ങാന്‍ അത്ര എളുപ്പമാകില്ല. കാരണം 24 വര്‍ഷത്തെ ശിക്ഷയും കൂടെ ജീവപര്യന്തം ജയില്‍ ശിക്ഷ കൂടി അനുഭവിച്ചേ മതിയാകൂ.

എല്ലാം യാദൃശ്ചികം

എല്ലാം യാദൃശ്ചികം

സംഭവിച്ചതൊന്നും താന്‍ മനപ്പൂര്‍വ്വം ചെയ്തതല്ലെന്നാണ് അവസാനഘട്ടത്തില്‍ നിസാം കോടതിയില്‍ വാദിച്ചത്. എല്ലാം യാദൃശ്ചികമായിരുന്നത്രെ!

കൂട്ടുകുടുംബത്തിന്റെ കദനകഥ

കൂട്ടുകുടുംബത്തിന്റെ കദനകഥ

തന്റേത് ഒരു കൂട്ടുകുടുംബമാണ്. കുടുംബത്തിന്റെ ഏക ആശ്രയം താന്‍ ആണ്. അതുകൊണ്ട് ശിക്ഷയില്‍ ഇളവ് വേണം എന്നായിരുന്നു നിസാമിന്റെ അഭ്യര്‍ത്ഥന.

കൊടും ക്രൂരത

കൊടും ക്രൂരത

നിസാം ചന്ദ്രബോസിനോട് ചെയ്തത് കൊടും ക്രൂരത തന്നെ ആയിരുന്നു. ക്രൂരമായ മര്‍ദ്ദനം, പിന്നീട് വണ്ടികൊണ്ട് ഇടിയ്ക്കല്‍, വീണ്ടും മര്‍ദ്ദനം. 18 ദിവസം ആശുപത്രിയില്‍ കിടന്നതിന് ശേഷമാണ് ചന്ദ്രബോസ് മരിച്ചത്.

ഒരു വര്‍ഷം

ഒരു വര്‍ഷം

2015 ജനുവരി 29 നാണ് ചന്ദ്രബോസിനെ നിസാം അതി ക്രൂരമായി മര്‍ദ്ദിച്ചത്. ആ സംഭവത്തിന് ഒരു വര്‍ഷം തികയാന്‍ ഇനി വെറും എട്ട് നാളുകള്‍ മാത്രമേ ഉള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+