സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്, വെള്ളിയാഴ്‌ച്ച വരെ തുടരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നലെ പ്രഖ്യാപിച്ച മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിൽ ഉണ്ടായിരുന്നത്. എന്നാൽ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം യെല്ലോ അലർട്ട് 9 ജില്ലകളിലേക്ക് ഉയർത്തിയിട്ടിണ്ട്. കഴിഞ്ഞ ദിവസം കനത്ത മഴ പെയ്‌ത കോഴിക്കോട് അടക്കമുള്ള ജില്ലകളെ കൂടി ഇന്ന് യെല്ലോ അലർട്ടിന്റെ പരിധിയിലേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കൊണ്ട് വന്നിട്ടുണ്ട്.

നവംബർ 26ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രവചിക്കുന്നത്. ഇന്നലെ നൽകിയ മുന്നറിയിപ്പ് പ്രകാരം തെക്കൻ ജില്ലകളിലാണ് കൂടുതലായി മഴ സാധ്യത ഉണ്ടായിരുന്നത്. അതിനൊപ്പം ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളെ കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ കാലാവസ്ഥ വകുപ്പ്.

rain

വെള്ളിയാഴ്‌ചയും വിവിധ ജില്ലകളിൽ സമാനമായ രീതിയിൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ പ്രവചിക്കുന്നത്, അതായത് യെല്ലോ അലർട്ട് നിലവിൽ ഉണ്ടാവുക. ഇന്ന് തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ഉച്ചയോടെ മഴ ശക്തമായിരിക്കുകയാണ്.

അതേസമയം, തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വെള്ളിയാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

26/11/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്

27/11/2026: കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma