Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗികാതിക്രമ കേസ്; നടൻമാരായ മുകേഷ്, ഇടവേള ബാബു എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടൻമാരായ മുകേഷ്, ഇടവേള ബാബു എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ആലുവ സ്വദേശിനിയായ നടി നൽകിയ പരാതിയിലെടുത്ത വ്യത്യസ്‌ത കേസുകളിലായാണ് കുറ്റപത്രം സമർപ്പിച്ചത്. എംഎൽഎ കൂടിയായ മുകേഷിനെതിരായ ലൈംഗിക പീഡന കേസിൽ വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

2011ല്‍ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ വച്ച് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു നടിയുടെ പരാതിയിൽ പറഞ്ഞിരുന്നത്. വടക്കാഞ്ചേരി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ എസ്ഐടിയാണ് അന്വേഷണം പൂർത്തിയാക്കിയത്. കേസിൽ നേരത്തെ നടൻ മുകേഷിന്റെയും പരാതിക്കാരിയുടെയും മൊഴികൾ എടുത്തിരുന്നു.

mukeshandidavelababucase

അമ്മയിൽ അംഗത്വം വാഗ്‌ദാനം ചെയ്‌ത്‌ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കൊച്ചി നോർത്ത് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഇടവേള ബാബുവിനെതിരായ കുറ്റപത്രം സമർപ്പിച്ചത്. ഇടവേള ബാബുവിനെതിരെയും ആലുവ സ്വദേശിനിയായ നടി തന്നെയാണ് പരാതി നൽകിയത്. ഈ കേസും എസ്ഐടി തന്നെയാണ് അന്വേഷിച്ചത്.

കൂടാതെ ഇതിനോടപ്പം ഹെയർ സ്‌റ്റൈലിസ്‌റ്റിന്റെ പരാതിയിൽ പൊൻകുന്നത്തും കൊച്ചി ഇൻഫോ പാർക്കിലും രജിസ്‌റ്റർ ചെയ്‌ത കേസുകളിലും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇതോടെ ആകെ ഏഴ് കേസുകളിലാണ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചത്. മറ്റ് പരാതികളിൽ അന്വേഷണം തുടരുകയാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രമുഖ നടൻമാർക്കെതിരെ ഉൾപ്പെടെ ഗുരുതരമായ ആരോപണം ഉയർന്നുവന്നത്. അതിൽ മലയാളത്തിലെ മുൻനിര നടൻമാരുടെ പേരും ഉൾപ്പെട്ടിരുന്നു. മുകേഷ്, ഇടവേള ബാബു എന്നിവർക്ക് പുറമേ മണിയൻപിള്ള രാജു, ജയസൂര്യ, ബാബുരാജ് തുടങ്ങിയ നടൻമാർക്കെതിരെയും പരാതി ഉയർന്നിരുന്നു.

അമ്മയുടെ ജനറൽ സെക്രട്ടറി പദവി വഹിക്കുന്ന വേളയിലാണ് സിദ്ദിഖിനെതിരെ പരാതി ഉയർന്നത്. ഇതോടെ അദ്ദേഹത്തിന് തൽ സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജി വയ്ക്കുകയും ചെയ്‌തു. നടന്മാർക്ക് എതിരെ മാത്രമല്ല പ്രമുഖ സംവിധായകർക്ക് എതിരെയും സമാനമായ ആരോപണം ഉയർന്നിരുന്നു.

സംവിധായകൻമാരായ രഞ്ജിത്ത്, വികെ പ്രകാശ്, ബാലചന്ദ്രമേനോൻ എന്നിവർക്ക് എതിരേയായിരുന്നു പരാതി ഉയർന്നത്. ഇതിന് പിന്നാലെ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടാണ് പല പരാതികൾക്കും വഴിയൊരുക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+