കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹന പരിശോധന നടത്താന്‍ അധികാരം ആര്‍ക്ക് ?

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: വാഹനങ്ങള്‍ പരിശോധിക്കാന്‍ പൊലീസില്‍ നിയമപരമായി അധികാരമുള്ളത് ആര്‍ക്കാണെന്ന ചോദ്യം വീണ്ടും ഉയരുന്നു. അണങ്കൂരില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി നടുറോഡില്‍ വെച്ച് ബൈക്ക് തടഞ്ഞുനിര്‍ത്തി വാഹന പരിശോധന നടത്തുന്നതിനിടെ കാറിടിച്ച് എം.ബി.എ വിദ്യാര്‍ത്ഥി മരിച്ചതോടെയാണ് ഈ ചോദ്യം വീണ്ടും ഉയരുന്നത്.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍, ഇനി ഷെഫ് മാസ്റ്റര്‍!! കുക്കിങിലും സച്ചിന്‍ സ്റ്റൈല്‍... വീഡിയോ വൈറല്‍
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. മോട്ടോര്‍ വാഹന നിയമപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ റാങ്കും അതിന് മുകളിലുമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് വാഹനങ്ങള്‍ പരിശോധിക്കാന്‍ നിയമപരമായി അധികാരമുള്ളത്. അസി. സബ് ഇന്‍സ്‌പെക്ടര്‍ക്ക് പോലും വാഹന പരിശോധന നടത്താന്‍ അധികാരമില്ലെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടും കാസര്‍കോട് പോലുള്ള പ്രദേശങ്ങളില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ വാഹന പരിശോധന നടത്തുന്നത് പതിവ് കാഴ്ചയാണ്. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ഷാഡോ പൊലീസുകാര്‍ക്ക് വാഹനങ്ങള്‍ പരിശോധിക്കാനുള്ള അധികാരമില്ലെന്ന് എന്‍.എ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. തിരക്കേറിയ ജങ്ഷനുകളിലും കൊടും വളവുകളിലും കയറ്റിറക്കങ്ങളിലും ഇടുങ്ങിയ റോഡുകളിലും പാലത്തിന്റെ മുകളിലും വാഹന പരിശോധന ഒഴിവാക്കേണ്ടതാണ്. വാഹന പരിശോധന നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ പരിശോധനാ വാഹനത്തിന്റെ അരികിലെത്തി വാഹന പരിശോധന പൂര്‍ത്തിയാക്കേണ്ടതാണെന്നും വാഹനത്തിലുള്ള യാത്രക്കാരോട് മാന്യമായി പെരുമാറണമെന്നും ഒരേസമയം ഒന്നില്‍ കൂടുതല്‍ വാഹനങ്ങളെ തടഞ്ഞുനിര്‍ത്തി പരിശോധന നടത്താന്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

traffic

വാഹന പരിശോധനക്കിടെ വിദ്യാര്‍ത്ഥി കാറിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ പൊലീസുകാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
English summary
checking rights for vehicle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X