'പരസ്യത്തിന് മാറ്റിവെച്ച 12 ലക്ഷം മിച്ചം, ഇതാര്‍ക്ക് കൊടുക്കണം, നിങ്ങള്‍ പറയൂ'; ഷെഫ് സുരേഷ് പിള്ള
കൊച്ചി: തന്റെ റെസ്റ്ററന്റിന് സോഷ്യല്‍ മീഡിയ വഴിയുള്ള ഓണ്‍ലൈന്‍ പരസ്യത്തിനായി നീക്കി വെച്ച 12 ലക്ഷം രൂപ സമൂഹത്തിന് ദാനം ചെയ്യാനൊരുങ്ങി ഷെഫ് സുരേഷ് പിള്ള. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് സുരേഷ് പിള്ള ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈന്‍ പരസ്യത്തിനായി ഒരു മാസം ഒരു ലക്ഷം രൂപ വീതമാണ് സുരേഷ് പിള്ള മാറ്റി വെച്ചിരുന്നത്.
ഇത് പ്രകാരം 2021 നവംബര്‍ 1 മുതല്‍ 2022 ഒക്ടോബര്‍ 1 വരെയുള്ള ഒരു വര്‍ഷത്തേക്ക് കരുതിവച്ച 12 ലക്ഷം രൂപയില്‍ ഇതുവരെ തൊടേണ്ടി വന്നില്ല എന്ന് സുരേഷ് പിള്ള പറയുന്നു. സോഷ്യല്‍ മീഡിയ വഴി അതിന് അപ്പുറമുള്ള പ്രചാരം തനിക്ക് ജനങ്ങള്‍ തന്നു എന്നും അതിനാല്‍ ഈ തുക സമൂഹത്തിലെ ഏതെങ്കിലും പാവപ്പെട്ടവര്‍ക്ക് നല്കാന് ആഗ്രഹിക്കുന്നു എന്നും സുരേഷ് പിള്ള കൂട്ടിച്ചേര്‍ത്തു.

ഈ തുക ആര്‍ക്ക് നല്‍കണം എന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം എന്നും സുരേഷ് പിള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയില്‍ പഠനം പാതിവഴിയിലായൊരു കുട്ടി, മക്കളുടെ ജീവന് രക്ഷാ മരുന്നുകള്‍ മുടങ്ങിയൊരച്ഛന്‍, കുടുംബത്തിന്റെ ഭാരം താങ്ങുന്ന വിങ്ങുന്ന മനസ്സുള്ളൊരമ്മ എന്നിവരാണ് തന്റെ മനസില്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരേഷ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്:
പ്രിയപ്പെട്ടവരെ,
എന്റെ പാചകരഹസ്യം ഇത്രയേയുള്ളു- കറിയിലേക്ക് സ്നേഹം ചാലിച്ച് ചേരുവകള്‍ ഞാന്‍ അങ്ങോട്ടു കൊടുക്കും. മനോഹരമായ രുചിയായി എനിക്കത് തിരികെ തരും.
കൊടുക്കല്‍ വാങ്ങലാണ് എല്ലാം. പാചകം മാത്രമല്ല, ജീവിതവും.

അത്തരമൊരു കൊടുക്കല്‍ തീരുമാനം നിങ്ങളെ അറിയിക്കാനും നിങ്ങളുടെ ഉപദേശം തേടാനുമാണ് ഈ കുറിപ്പ്. നിങ്ങളാണ് എന്നെ നയിക്കുന്നത്, നയിക്കേണ്ടതും എന്നു ഞാന്‍ കരുതുന്നു.
ചേരുവ കിട്ടുമ്പോള്‍, പകരം രുചി തിരികെ തരുന്ന വിഭവങ്ങള്‍ പോലെ, ഒരു തിരിച്ചു നല്‍കലാണിപ്പോള്‍ എന്റെ മനസ്സില്‍.

ഷെഫ് പിള്ള റസ്റ്ററന്റ് തുടങ്ങുന്ന സമയത്ത് സോഷ്യല്‍ മീഡിയ വഴിയുള്ള ഓണ്‍ലൈന്‍ പരസ്യത്തിനായി മാസം ഒരു ലക്ഷം രൂപയാണ് ഞാന്‍ നീക്കി വച്ചിരുന്നത്. എന്നാല്‍ അതില്‍ ഒരു രൂപ പോലും ഇതു വരെ മാര്‍ക്കറ്റിങിനായി ചെലവഴിക്കേണ്ടി വന്നില്ല. ഞാന്‍ പ്രതീക്ഷിച്ചതിലപ്പുറം പിന്തുണയും പ്രചാരവും നിങ്ങള്‍ എനിക്കു നല്കി. എന്റെ ഒഴിവു സമയവും തുറന്ന മനസുമായിരുന്നു എന്റെ പോസ്റ്റുകളുടെ രുചിക്കൂട്ട്.

ഞാന്‍ പ്രതീക്ഷിച്ചതിലുമപ്പുറം പ്രചാരം എനിക്ക് നിങ്ങള്‍ സോഷ്യല്‍ മീഡിയ വഴി തന്നു.
റസ്റ്ററന്റ് തുടങ്ങിയിട്ട് 9 മാസമായി , 2021നവംബര്‍ 1 മുതല്‍ 2022 ഒക്ടോബര്‍ 1 വരെയുള്ള ഒരു വര്‍ഷത്തേക്ക് കരുതിവച്ച 12 ലക്ഷം രൂപ ഇതുവരെ തൊടേണ്ടി വന്നില്ല. ഈ നീക്കിയിരുപ്പ് എനിക്ക് ലാഭത്തിലേക്ക് ചേര്‍ക്കാം. പക്ഷേ, അതിനു മനസ് അനുവദിക്കുന്നില്ല.

പകരം ആ 12 ലക്ഷം രൂപ സമൂഹത്തിന് തിരിച്ചു കൊടുക്കണമെന്ന് മനസു ശക്തമായി പറയുന്നു. ഇനിയും 3 മാസം കൂടിയുണ്ട് ഒക്ടോബറിലേക്ക് എത്താനായി. എന്നാലും അത് ഉടന്‍ തന്നെ അര്‍ഹരിലേക്ക് എത്തിക്കണമെന്നാണ് ആഗ്രഹം. ഫെയ്സ്ബുക് വഴിയാണ് നമ്മള് സംവദിച്ചത്. അതിലൂടെ തന്നെ നിങ്ങള്‍ എന്നോടു പറയൂ, ഞാന്‍ ആ പണം സമൂഹത്തിന് എങ്ങനെ തിരിച്ചു നല്‍കണമെന്ന്.

സാമ്പത്തിക പ്രതിസന്ധിയില്‍ പഠനം പാതിവഴിയിലായൊരു കുട്ടി, അല്ലെങ്കില്‍ മക്കളുടെ ജീവന് രക്ഷാ മരുന്നുകള്‍ മുടങ്ങിയൊരച്ഛന്‍, കുടുംബത്തിന്റെ ഭാരം താങ്ങുന്ന വിങ്ങുന്ന മനസ്സുള്ളൊരമ്മ.. അങ്ങനെയൊക്കെയുള്ള മുഖങ്ങളാണ് എന്റെ മനസ്സിന്റെ ഫെയ്സ്ബുക് താളില്‍ തെളിയുന്നത്.
അതോ ഇതൊന്നുമല്ലാതെ മറ്റെന്തെങ്കിലും നിര്‍ദേശം നിങ്ങളുടെ മനസിലുണ്ടോ ?

ഇനി നിങ്ങള്‍ പറയൂ... എന്തിനു വേണ്ടിയാണ് ഈ പണം ഞാന്‍ വിനിയോഗിക്കേണ്ടത്. ?
കാലം എന്നോട് കാണിച്ച കരുണയെ നന്ദിയോടെ സ്മരിച്ചു കൊണ്ട്, അടുത്ത വര്‍ഷം ഇതില്‍ കൂടൂതല്‍ തിരിച്ചു നല്കുവാന് കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ...
നിങ്ങളുടെ സ്വന്തം
ഷെഫ് പിള്ള
ട്രാന്‍സ്പരന്റ് സാരിയില്‍ കലക്കന്‍ ചിത്രങ്ങളുമായി വിമല രാമന്; ഏറ്റെടുത്ത് ആരാധകര്‍
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications