ചെങ്ങന്നൂര്‍ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ച് അപകടം, തുഴച്ചില്‍ക്കാരന്‍ മുങ്ങിമരിച്ചു
ആലപ്പുഴ: പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തിനിടെ വന്‍ അപകടം. പള്ളിയോടങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തുഴച്ചില്‍ക്കാരന്‍ അപകടത്തെ തുടര്‍ന്ന് മുങ്ങിമരിച്ചു. മരിച്ചത് പാണ്ടനാട് മുതവഴി സ്വദേശി വിഷ്ണു ദാസാണ്.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഫൈനല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചു. മുതവഴി പള്ളിയോടം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഇതില്‍ തുഴക്കാരനാണ് മരിച്ച വിഷ്ണുദാസ്. ചൊവ്വാഴ്ച്ച വൈകീട്ട് നാലരയോടെ ബി ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരത്തിലായിരുന്നു അപകടമുണ്ടായത്. കോടിയാട്ടുകരയും മുതവഴിയുമാണ് മത്സരിച്ചത്.

ഫയര്‍ഫോഴ്‌സാണ് വെള്ളത്തില്‍ മുങ്ങിപ്പോയ വിഷ്ണുദാസിനെ കണ്ടെത്തുന്നത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടായി. ഇതാണ് ഫൈനല്‍ മത്സരം ഉപേക്ഷിക്കാന്‍ കാരണം. സ്റ്റാര്‍ട്ടിങ് പോയിന്റ് പിന്നിട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ ഒരേ ട്രാക്കിലെത്തിയ പള്ളിയോടങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇതോടെ ഇരു പള്ളിയോടങ്ങളുടെയും തുഴച്ചിലുകാര്‍ വെള്ളത്തില്‍ വീഴുകയായിരുന്നു.
ഇതില്‍ മുതവഴി പള്ളിയോടം തലകീഴായി മുങ്ങിപോവുകയായിരുന്നു. ബോട്ടുകളുടെ സഹായത്തോടെ അഗ്നിരക്ഷാ സേന തുഴച്ചിലുകാര്‍ക്കായി തിരച്ചിില്‍ നടത്തുകയായിരുന്നു. ഒടുവില്‍ കടവത്തിനാല്‍ക്കടവ് ഭാഗത്തുനിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്. എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരവും ഇതോടെ ഉപേക്ഷിച്ചു.












Click it and Unblock the Notifications