Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേരാപുരം മേഖലയിൽ സമൂഹ ദ്രോഹികൾ വീണ്ടും അഴിഞ്ഞാടി: സിപിഎം ലോക്കൽ കമ്മറ്റി ഓഫീസ് കരി ഓയിൽ ഒഴിച്ച് വികൃതമാക്കി

കുറ്റ്യാടി : ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ചേരാപുരം മേഖലയിൽ സമൂഹ ദ്രോഹികളുടെ അഴിഞ്ഞാട്ടം വീണ്ടും.സിപിഎം ചേരാപുരം ലോക്കൽ കമ്മറ്റി ഓഫീസായി പ്രവർത്തിക്കുന്ന തീക്കുനി അങ്ങാടിയിലെ സുന്ദരയ്യാ മന്ദിരവും കൊയ്യൂറ കുന്നിലെ എ. കണാരൻ സ്മാരക സ്തൂപവുമാണ് കഴിഞ്ഞ ദിവസം രാത്രി ഇരുട്ടിന്റെ മറവിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കിയിരിക്കുന്നത്. കഴിഞ ഒരു മാസത്തിനിടെ ചെറുതും വലുതുമായ ഒട്ടേറെ നശീകരണ പ്രവർത്തനങ്ങളാണ് മേഖലയിൽ നടന്നു കൊണ്ടിരിക്കുന്നത്.

അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഇരിങ്ങൽ സർഗ്ഗാലയ ക്രാഫ്റ്റ് വില്ലേജ് ഒരുങ്ങുന്നു
സി.പി.എം.കാക്കുനി ബ്രാഞ്ച് ഓഫീസായി പ്രവർത്തിക്കുന്ന കേളു വേട്ടൻ സ്മാരക മന്ദിരം ദിവസങ്ങൾക്ക് മുമ്പ് കരി ഓയിൽ ഒഴിച്ച് വികൃതമാക്കിയിരുന്നു.കാക്കുനിയിലും ,ചാലിൽ പാറയിലും മുസ്ലിം ലീഗിന്റെ കൊടികൾ കത്തിച്ച സംഭവവും പ്രചരണ സാമഗ്രികൾ നശിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

cpimoffice

ചേരാപുരം പ്രദേശത്ത് നിരന്തരമായി സി.പി.എം. ഓഫീസുകൾ, രക്തസാക്ഷി സ്തൂപങ്ങൾ, പ്രചരണ സാമഗ്രികകൾ എന്നിവ ഇരുട്ടിന്റെ മറവിൽ നശിപ്പിക്കപ്പെടുന്നതിൽ സി.പി.എം.ചേരാപുരം ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു.വ്യാപകമായ തോതിൽ ഇത്തരം സമൂഹ വിരുദ്ധ പ്രവർത്തനങ്ങൾ ആവർത്തിക്കപ്പെടുന്നതിൽ സമാധാന തൽപരരായ മുഴുവൻ ആളുകളും പ്രതികരിക്കണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു.

നാടിന്റെ സമാധാനം തകർക്കുന്ന ക്രിമിനലുകൾക്കെതിരെ പോലീസ് നടപടി ശക്തമാക്കണമെന്നും സംഭവസ്ഥലം സന്ദർശിച്ച സി.പി.എം നേതാക്കളായ കെ.കെ.ലതിക, കെ.കെ.ദിനേശൻ, കെ.കെ.സുരേഷ്, ടി.വി.മനോജൻ എന്നിവർ പറഞ്ഞു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+