Get Updates
Get notified of breaking news, exclusive insights, and must-see stories!

മിന്നുന്നതൊന്നും പൊന്നല്ല..ചെറിയാൻ ഒരു സൂചകമാണ്; രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം; ചെറിയാൻ ഫിലിപ്പിന്റെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരണമായി യൂത്ത് കോൺഗ്രസ് നേതവ് രാഹുൽ മാങ്കൂട്ടത്തിൽ.
ഇന്ദിരാഭവനിലെ സർവ്വ സൈന്യാധിപനെന്ന് സ്വയം വിശേഷിപ്പിച്ചവൻ ഉന്തുവണ്ടി യൂണിയൻ ഭരിക്കുന്ന കാലുമാറ്റക്കാലത്ത് ചെറിയാൻ ഒരു സൂചകമാണെന്ന് രാഹുൽ പറഞ്ഞു.മിന്നുന്നതെല്ലാം പൊന്നല്ലായെന്ന് പാർട്ടി വിട്ട അത്തരക്കാരും തിരിച്ചറിയുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ പറഞ്ഞു.

cheriyan Philip

'ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയിരിക്കുന്നു.അദ്ദേഹം പോയതിനും വന്നതിനുമിടയിലെ 20 ആണ്ടുകൾക്കിടയിൽ ഈ പുഴയിലൂടെ അനേകം ജലമൊഴുകി, ഇനിയും ഒഴുകും ഒരു തടസ്സവുമില്ലാതെ...അധികാര അരമനകളെക്കാൾ പ്രത്യയശാസ്ത്രമായിരുന്നു ചെറിയാൻ എന്നും തന്റെ ശിഷ്യർക്കും സമകാലികർക്കും ക്യാമ്പുകളിലും കൂടിക്കാഴ്ചയിലും പറഞ്ഞു കൊടുത്തിരുന്നത്.
പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥിക്കാനായിരുന്നില്ല ചെറിയാൻ ഫിലിപ്പ് 20 ആണ്ട് മുമ്പ് എത്തിയത്, അധികാര വിതരണത്തിൽ അരക്കഴഞ്ചും തനിക്ക് ലഭിച്ചില്ലെന്ന പരിദേവനമാണ്. എന്നിട്ട് 2021 ൽ തന്റെ ആഗ്രഹപൂർത്തീകരണത്താലാണോ വരുന്നത്, അതുമല്ല...

രാജ്യസഭയിലെ പച്ച പരവതാനിയിൽ നടന്ന് പാർലമെൻറിന്റെ ശീതളിമയിൽ തനിക്ക് തുറന്ന് പറയാൻ സി പി .എം അവസരം നൽകാമെന്ന് പറഞ്ഞ് അദ്ദേഹത്തിന് മോഹം നൽകി പക്ഷേ പങ്ക് കച്ചവടം വശമില്ലാത്ത ചെറിയാന് ഒടുവിൽ സീറ്റില്ലാതെ പോയി. നിയമസഭയും, പാർലമെന്റും മാത്രം സ്വപ്നം കാണുന്നവർക്ക് ചെറിയാൻ ഫിലിപ്പ് ഒരു പാഠമാണ്.

ഇന്ദിരാഭവനിലെ സർവ്വ സൈന്യാധിപനെന്ന് സ്വയം വിശേഷിപ്പിച്ചവൻ ഉന്തുവണ്ടി യൂണിയൻ ഭരിക്കുന്ന കാലുമാറ്റക്കാലത്ത് ചെറിയാൻ ഒരു സൂചകമാണ്. മിന്നുന്നതെല്ലാം പൊന്നല്ലായെന്ന് പാർട്ടി വിട്ട അത്തരക്കാരും തിരിച്ചറിയും.
അക്കരപ്പച്ച തേടി നടക്കുന്നവർ ഇനി ഇടത്തോട്ടും വലത്തോട്ടും നീങ്ങില്ല...അൽപം ഇടത് ചാഞ്ഞ്, നടുക്ക് നിൽക്കുന്ന നെഹ്റുവിയൻ കോൺഗ്രസിൽ...
''കാൽ നൂറ്റാണ്ട്" കാരന് മാതൃ പ്രസ്ഥാനത്തിലേക്ക് സ്വാഗതം.. വിമർശിക്കുമ്പോഴും, എതിർ പാളയത്തിൽ നില്ക്കുമ്പോഴും അയാൾ KSUക്കാരനായിരുന്നു. മനസിൽ KSU വികാരമുണ്ടായപ്പോൾ, ആ ഇന്ദ്രനീല കൊടി പിടിച്ചുതുടങ്ങിയപ്പോൾ ആദ്യം തിരഞ്ഞു പോയത് കാൽ നൂറ്റാണ്ട് വായിക്കാനാണ്.
ഇനിയും എഴുതുക, പറയുക, പോരാടുക',രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

ഇന്നാണ് കോൺഗ്രസിലേക്ക് മടങ്ങുകയാണെന്ന് ചെറിയാൻ ഫിലിപ്പ് പ്രഖ്യാപിച്ചത്.
അധികാരങ്ങൾ മോഹിച്ചല്ല താൻ കോൺഗ്രസിലേക്ക് മടങ്ങുന്നതെന്നായിരുന്നു ഇന്ന് വാർത്താ സമ്മേളനത്തിൽ ചെറിയാൻ ഫിലിപ്പ് പറഞ്ഞത്.. കോൺഗ്രസിൽ അധികാര കേന്ദ്രങ്ങൾ രൂപപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു താൻ പാർട്ടി വിട്ടത്. ആ സ്ഥിതി ഇപ്പോൾ കോൺഗ്രസിൽ മാറിയെന്നും ചെറിയാൻ പറഞ്ഞു.

ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ

ഹോളിവുഡ് നടിയല്ല.. .ഞെട്ടിച്ച ലുക്കിൽ വീണ്ടും സാനിയ ഇയ്യപ്പൻ..വൈറൽ ഫോട്ടോകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+