Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുഖ്യമന്ത്രി നുണയൻ, സർക്കാരിന് തീവ്രവാദ സംഘങ്ങളോട് മൃദു സമീപനം'; രാജീവ് ചന്ദ്രശേഖർ

തിരുവന്തപുരം: മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും തീവ്രവാദ സംഘങ്ങളോട് മൃദുസമീപനമാണെന്നും തന്നെ വർഗീയവാദിയെന്ന് വിളിക്കുന്ന മുഖ്യമന്ത്രി നുണയനാണെന്നും മന്ത്രി വിമർശിച്ചു.

കേരളത്തിൽ തീവ്രവാദം ശത്തമാകുമ്പോൾ സംസ്ഥാനം കണ്ടില്ലെന്ന് നടിക്കുകയാണ്. കോൺഗ്രസും ഇടതുപക്ഷവുമാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്. അതേസമയം തീവ്രവാദത്തെ എതിർക്കുന്ന തങ്ങളെ വർഗീയവാദികൾ എന്ന് വിളിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. കൊച്ചിയിൽ ബോംബ് പൊട്ടിയപ്പോൾ പിണറായി സർക്കാർ കേരളത്തിൽ രാഷ്ട്രീയം കളിക്കുകയായിരുന്നു. താൻ വർഗീയ വിഷം ചീറ്റുന്ന പരാമർശം നടത്തിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

rajeevpin-

'ഞാൻ ഒരു സമുദായത്തെ കുറിച്ചും മോശമായി പറഞ്ഞിട്ടില്ല. ഹമാസിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്. ഹമാസ് നേതാവ് കേരളത്തിലെ യോഗത്തില്‍ പ്രസംഗിക്കുന്നതിനെ മുഖ്യമന്ത്രി എതിര്‍ക്കുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയപ്പോൾ തന്നെ വർഗീയവാദി എന്ന് വിളിച്ച് ആക്ഷേപിച്ചു', കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

മന്ത്രി രാജീവ് ചന്ദ്രശേഖർ മാപ്പ് പറയണം-എംബി രാജേഷ്

കളമശേരി സ്‌ഫോടനത്തിന്‍റെ പേരിൽ കേരളത്തിനെതിരെ വിദ്വേഷ പ്രചരണത്തിന് കാരണക്കാരനായ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍ മാപ്പ് പറയണമെന്ന് മന്ത്രി എം ബി രാജേഷ്‌. നിരുത്തരവാദപരമായ പ്രസ്‌താവനയാണ്‌ ബിജെപി നേതാവ്‌ നടത്തിയതെന്നും കേരളത്തോട്‌ മാപ്പ്‌ പറയാൻ തയ്യാറാകണമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രിയുടെ കുറിപ്പ് വായിക്കാം

ഇന്നലെ എന്തൊരു ദിവസമായിരുന്നു! രാവിലെ കൊച്ചിക്കടുത്ത് കളമശ്ശേരിയിൽ ഒരു ബോംബ് സ്ഫോടനം നടന്നുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് രാവിലെ കേട്ടത്. കുറഞ്ഞ നിമിഷങ്ങൾ കൊണ്ട് സംസ്ഥാനമാകെ പരിഭ്രാന്തിയിൽ മുങ്ങി. ഉടൻതന്നെ ബഹു. മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ജനങ്ങൾക്ക് ആശ്വാസവും ധൈര്യവും നൽകി. കുറ്റവാളികൾ ആരായാലും അവരെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും കർശനമായ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ജനങ്ങൾക്ക് ഉറപ്പു നൽകി. ഡി ജി പിയുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം ഉടൻതന്നെ സംഭവസ്ഥലത്തെത്തി. ഉച്ചയോടെ ഡൊമിനിക് മാർട്ടിൻ എന്നയാൾ, താനാണ് സ്‌ഫോടനത്തിന് ഉത്തരവാദിയെന്ന് അവകാശപ്പെട്ട് പൊലീസിന് മുന്നിലെത്തി കുറ്റസമ്മതം നടത്തുകയും ചില തെളിവുകൾ കൈമാറുകയും ചെയ്തു. അതേസമയം ഒരു പ്രത്യേക സമുദായത്തിനും എൽ ഡി എഫ് സർക്കാരിനുമെതിരെയും സംസ്ഥാനത്തെയാകെയും അപകീർത്തിപ്പെടുത്താനുള്ള ക്രൂരമായ വിദ്വേഷ പ്രചാരണം ചിലർ അഴിച്ചുവിട്ടു.

സ്ഫോടനം നടന്ന വാർത്ത പുറത്തുവന്ന് മിനിറ്റുകൾക്കുള്ളിൽ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകിയത് മറ്റാരുമല്ല, കർണാടകത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയാണ് (ദൗർഭാഗ്യവശാൽ അദ്ദേഹം ഒരു മലയാളിയാണ്). കേന്ദ്ര ഏജൻസികളടക്കമുള്ള അന്വേഷണ ഏജൻസികളുടെ ആദ്യ പ്രതികരണത്തിന് പോലും കാത്തുനിൽക്കാതെയാണ് കേരളത്തിനെതിരെ വലിയ ഉത്സാഹത്തോടെ അദ്ദേഹം പ്രചാരണം നടത്തിയത്. സംസ്ഥാന ബി ജെ പി അധ്യക്ഷനും അവരുടെ സൈബർ സൈന്യവും കേന്ദ്ര മന്ത്രിയെ പിന്തുടർന്ന് വിദ്വേഷ പ്രചാരണം ഏറ്റെടുത്തു. എന്നാൽ മേല്പറഞ്ഞ അപവാദങ്ങൾ ഒഴികെ കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളത്തിലെ ജനങ്ങളാകെയും മാധ്യമങ്ങളിൽ വലിയൊരു വിഭാഗവും അഭിനന്ദനീയമായ പക്വതയും സന്ദർഭത്തിന് അനുയോജ്യമായ മിതത്വവും പാലിച്ചു. അപവാദപ്രചാരകർ തീർത്തും ഒറ്റപ്പെടുകയും ചെയ്തു.

പോലീസ് സമയോചിതമായി ഇടപെട്ട് സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി. ജനങ്ങൾ മാതൃകാപരമായ വിധത്തിലാണ് ഇതിനോട് പ്രതികരിച്ചത്. മലയാള മാധ്യമങ്ങളിൽ ഭൂരിപക്ഷവും വർഗീയ ശക്തികൾക്കും സമൂഹവിരുദ്ധർക്കും വിദ്വേഷ പ്രചാരണത്തിന് ഇടയാക്കാതെ അവരുടെ യൂട്യൂബ് ചാനലിന്റെ കമന്റ് ബോക്സുകൾ അടച്ചു.
കേരളം സമാധാനത്തിന്റെയും സൗഹാർദ്ദത്തിന്റെയും നാടാണ്. നാടിന്റെ മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിച്ച സന്ദർഭമായി ആ ദിവസം മാറി. ഒരു പ്രതിസന്ധി ഘട്ടത്തിൽ നാടിനെ പിന്നിൽ നിന്ന് കുത്താൻ ശ്രമിക്കുന്നവരാരെന്ന് തിരിച്ചറിയാൻ ജനങ്ങൾക്ക് അവസരം കിട്ടി. സ്‌ഫോടനത്തിൽ ഉണ്ടായ ജീവനഷ്ടത്തിൽ അതിയായ ദുഃഖമുണ്ടെങ്കിലും അവസാനം ആശ്വാസത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളാണ് ഇന്നലെ വൈകുന്നേരമാകുമ്പോഴേക്കും ഉണ്ടായത്.

കേരളമേ നന്ദി!
മലയാളിയും കർണാടകത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറോട്,ഇന്ന് നടത്തിയ വിശദീകരണത്തിനു ശേഷവും, ചോദിക്കാനുള്ള ചോദ്യം ഇതാണ്. തന്റെ നിരുത്തരവാദപരമായ പ്രസ്താവനയിലൂടെ കേരളത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന് കാരണക്കാരനായതിൽ താങ്കൾ കേരള ജനതയോട് മാപ്പ് പറയുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+