Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷി ചിന്‍പിങിന് ആശംസയുമായി പിണറായി; പിന്നാലെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

ആശംസ അറിയിച്ചതിന് പിന്നാലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ചൂണ്ടിക്കാണിച്ച് വിമര്‍ശന കമന്റുകള്‍ നിറഞ്ഞു.

china

തിരുവനന്തപുരം: ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാം തവണയും ഷി ചിന്‍പിങിനെ തിരഞ്ഞെടുത്തതിന് പിന്നാലെ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ലോകരാഷ്ട്രീയത്തില്‍ ചൈന മുഖ്യശബ്ദമായി ഉയര്‍ന്നുവന്നത് പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചെനൈയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷി ജിന്‍പിങിന് വിപ്ലവ ആശംസകള്‍. ആഗോള രാഷ്ട്രീയത്തില്‍ മുഖ്യശബ്ദമായി ചൈന ഉയര്‍ന്നുവന്നത് പ്രശംസനീയമാണ്. കൂടുതല്‍ അഭിവൃദ്ധിപ്പെടാനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ആശംസകള്‍ എന്നാണ് അദ്ദേഹം ട്വീറ്റില്‍ കുറിച്ചത്.

ആശംസ അറിയിച്ചതിന് പിന്നാലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ചൂണ്ടിക്കാണിച്ച് വിമര്‍ശന കമന്റുകള്‍ നിറഞ്ഞു. നിരവധി പേരാണ് ട്വീറ്റിന് താഴെ കമന്റുമായി എത്തിയത്. ഈ കരുതല്‍ സ്വന്തം നാടിനോട് കാണിച്ചുകൂടെ, ബ്രഹ്മപുരത്തെ പ്രശ്‌നം പരിഹരിച്ചെങ്കില്‍ വന്‍ വിപത്തിന് സാക്ഷിയാകും, ബ്രഹ്മപുരത്തെ കുറിച്ച് രണ്ട് വരി പങ്കുവയ്ക്കൂ എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.

അതേസമയം, ചൈനയില്‍ പുതു ചരിത്രമെഴുതിയാണ് ഷി ജിന്‍പിങ് അധികാരത്തില്‍ വീണ്ടും എത്തിയത്. പത്ത് വര്‍ഷത്തിന് ശേഷം സ്ഥാനമൊഴിയുന്ന രീതിയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴ്‌വഴക്കം. നേരത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ്് പാര്‍ട്ടിയുടെ തലവനായി അഞ്ച് വര്‍ഷത്തേക്ക് കൂടി അദ്ദേഹത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതേസമയം, ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ബ്രഹ്മപുരം തീപിടുത്തം പത്ത് ദിവസം പിന്നിടുമ്പോള്‍ മുഖ്യമന്ത്രി ഒരക്ഷരം ഉരിയാടുന്നില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു. വൈക്കം വിശ്വന്റെ മരുമകന് അഴിമതി നടത്താന്‍ കൂട്ടുനിന്നതിന്റെ ജാള്യതയാകും പിണറായി വിജയനെന്നും വി മുരളീധരന്‍ പറഞ്ഞു. ദുരന്തം വരുമ്പോള്‍ ഓടിയൊളിക്കുകയാണ് മുഖ്യമന്ത്രി .

കര്‍ണാടകയില്‍ നിന്ന് ഒഴിവാക്കിയ കമ്പനിക്ക് കൊച്ചി കോര്‍പ്പറേഷന്റെ മാലിന്യ സംസ്‌കരണ കരാര്‍ എങ്ങനെ കിട്ടിയെന്ന് സിപിഎം പറയണം.
കൊച്ചിയെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷങ്ങളില്‍ കേന്ദ്രം അനുവദിച്ച കോടികള്‍ എന്ത് ചെയ്‌തെന്ന് മാറി മാറി ഭരണം നടത്തിയവര്‍ വ്യക്തമാക്കണം. ബ്രഹ്മപുരത്തേക്ക് കേന്ദ്രം ഉടനടി വ്യോമസേനയെ അയച്ചു. കേന്ദ്ര പരിസ്ഥിതി, ആരോഗ്യ നഗരവികസന മന്ത്രിമാരെ സ്ഥിതി ധരിപ്പിക്കുമെന്നും വി.മുരളീധരന്‍ വ്യക്തമാക്കി .

Travel: പച്ചപ്പ് വിരിച്ച മനോഹര നാടുകള്‍, നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+