പി.ശശിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നിയമനം: പി.ജയരാജന്റെ വിമർശനം തള്ളി സിപിഎം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ നിയമനത്തെ വിമർശിച്ച പി ജയരാജനെ തള്ളി സിപിഎം. പി ശശിക്കെതിരെ വിമർശനം ഉന്നയിച്ച പി ജയരാജൻ പാർട്ടിയിൽ ഒറ്റപ്പെടുകയാണ് ചെയ്തത്.
പി.ശശിക്ക് അയോഗ്യതയില്ലെന്നും ഒരു തെറ്റിന് ആജീവനാന്ത ശിക്ഷയില്ലെന്നും ഇപി ജയരാജൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, നിയമനത്തെ എം വി ഗോവിന്ദൻ പിന്തുണച്ചിരുന്നു.
അതേസമയം, നിയമനത്തിന് എതിരെ ഉളള പി ജയരാജന്റെ എതിർപ്പ് പാർട്ടിയിൽ ഏറെ ചർച്ച ആയിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി വിഷയത്തിൽ ശക്തമായി പ്രതികരിച്ച് ആയിരുന്നു പി ജയരാജൻ രംഗത്ത് എത്തിയിരുന്നത്.

സി പി എം സംസ്ഥാന സമിതിയിൽ ആയിരുന്നു പി ജയരാജൻ എതിർപ്പ് പ്രകടിപ്പിച്ചത്. പി ശശി ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കാൻ സാധ്യത ഉണ്ട്. അതിനാൽ തന്നെ ഈ നിയമനത്തിൽ ജാഗ്രത വേണം എന്നും സൂക്ഷ്മത കാണിക്കണം എന്നും പി ജയരാജൻ പറഞ്ഞിരുന്നു. അതേസമയം, പി ജയരാജൻ നിലപാടിനെ വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് എത്തിയിരുന്നു.

നേരത്തെ വിവരങ്ങൾ അറിയിക്കണം ആയിരുന്നു എന്ന് വ്യക്തമാക്കി ആണ് കോടിയേരി പ്രതികരിച്ചത്. കണ്ണൂരിൽ നടന്ന സി പി എം പാർട്ടി കോൺഗ്രസിന് ശേഷം ഉള്ള ആദ്യത്തെ സി പി എം സംസ്ഥാന സമിതി യോഗം ആയിരുന്നു ഇക്കഴിഞ്ഞ ദിവസം നടന്നത്. പാർട്ടിയിൽ എല്ലാം ശുഭകരം അല്ല എന്ന സൂചനയായിരുന്നു സി പി എം സംസ്ഥാന സമിതി യോഗത്തിന് പിന്നാലെ പുറത്ത് വന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെ നിയമിക്കുന്നത് കണ്ണൂരിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നിരുന്നു. നിയമനത്തെ പി ജയരാജൻ സംസ്ഥാന സമിതിയിൽ ചോദ്യം ചെയ്ത രംഗത്ത് എത്തി.

പി ശശിക്ക് എതിരെ ആയിരുന്നു പി ജയരാജന്റെ പ്രതികരണമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സുപ്രധാനമായ നിയമനം ആണിത്. ഈ നിയമനത്തിൽ പാർട്ടി ജാഗ്രതയും സൂക്ഷ്മതയും കാണിക്കണമെന്ന് പി ജയരാജൻ ആവശ്യപ്പെട്ടു. ഇതിന് മുൻപ് പി ശശി പാർട്ടിക്ക് ഉണ്ടാക്കിയ കളങ്ക സംഭവങ്ങൾ മറക്കാൻ പാടില്ല. തെറ്റുകൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ട് എന്നാണ് പി ജയരാജൻ പറഞ്ഞത്. അതേസമയം, ഇതിന് എതിരെ പ്രതികരിച്ച് ആയിരുന്നു കോടിയേരി രംഗത്ത് എത്തിയത്. പറയേണ്ട കാര്യങ്ങൾ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്നാണ് കൊടിയേരി ചോദിച്ചത്.
ആ കണ്ണുകൾ സംസാരിക്കുന്നുണ്ട്; ചിരി സൈലന്റ് ആണേ; നമിത പ്രമോദ് ഫോട്ടോസ് വൈറൽ

എന്നാൽ കോടിയേരിയുടെ ചോദ്യത്തിന് പി ജയരാജൻ മറുപടി നൽകിയിരുന്നു. സംസ്ഥാന സമിതി അംഗം ആയ താൻ പാർട്ടി കമ്മറ്റിയിൽ വിഷയം ചർച്ച ചെയ്യുമ്പോൾ ആണ് അഭിപ്രായം പറയുന്നതെന്ന് ജയരാജൻ പറഞ്ഞു. എന്നാൽ ജയരാജൻ എതിർപ്പ് നില നിർത്തി കൊണ്ട് തന്നെ സംസ്ഥാന സമിതി യോഗം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി പി ശശിയെ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരത്താണ് സി പി എം സംസ്ഥാന കമ്മിറ്റി യോഗം ചേർന്നത്.

ഈ യോഗത്തിലാണ് പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി തീരുമാനിച്ചത്. പുത്തലത്ത് ദിനേശൻ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ ആണ് പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി തീരുമാനിച്ചത്. എന്നാൽ, ഇതിന് പിന്നാലെ ആണ് ഇപ്പോൾ പി.ജയരാജന്റെ വിമർശനത്തിന് എതിരെ സിപിഎം പ്രതികരിച്ചിരിക്കുന്നത്.












Click it and Unblock the Notifications