• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൈബർ അടിമകൾക്കെതിരെ പിണറായി വിജയൻ; ചികിത്സാ കേന്ദ്രങ്ങളെ പറ്റി ആലോചിക്കണം, ചിലർക്ക് ലഹരി!!

കൊച്ചി: സൈബർ അടിമകൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവമാധ്യമങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള മാര്‍ഗ്ഗമായി മാറി. എല്ലാത്തിന്റെയും ഗുണദോഷങ്ങള്‍ പുതുതലമുറയ്ക്ക് പകർന്ന് നൽകാൻ കഴിയണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെരുമ്പാവൂർ കുറുപ്പംപടിയിൽ മേരിപോൾ സ്മാരക വായനശാല ഉദ്ഘാടനം ചെയ്യവെയാണ് സൈബർ പരാമർശം.

കാസർകോട് മകൻ പിതാവിനെ തല്ലിക്കൊന്നു; അക്രമം മദ്യ ലഹരിയിൽ, ഒരുമിച്ചുള്ള മദ്യപാനം കലാശിച്ചത് വൻ ക്രൂരതയിലേക്ക്...

മാധ്യമങ്ങൾ തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണ്. ചിലര്‍ക്ക് സമൂഹമാധ്യമങ്ങളോടുള്ള ആസക്തി ലഹരിയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിലെ പിജെ ആർമിക്കെതിരെ പരാമർശങ്ങളൊക്കെ വരുന്നതിനിടയിലാണ് ഇത്തരത്തിൽ മുഖ്യമന്ത്രി പ്രസംഗം.

‌കണ്ണൂരിലെ മുൻ സിപിഎം ജില്ല സെക്രട്ടറി പാർട്ടിക്ക് അതീതനായി വളരുന്നെന്ന ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. പിജെ ആർമി എന്ന ഫേസ്ബുക്ക് അക്കൗണ്ട‌ുകൾകികെതിരെ സിപിഎമ്മിനകത്ത് വിമർശനങ്ങൾ ഉയരുന്നുണ്ട്. തുടർന്ന് ഞാനും പാർട്ടിയും ഒന്നാണ് രണ്ടല്ല എന്ന് പി ജയരാജന് പ്രവർത്തകരോട് പറയേണ്ടിയും വന്ന സാഹചര്യം നിലനിന്നിരുന്നു.

എന്നാൽ ഇതിന് പിന്നാലെ പി ജയരാജനെ പുകഴ്ത്തി വീണ്ടും തളിപ്പറമ്പിൽ ഫ്ലക്സ് ബോർഡ് ഉയർന്നത് വീണ്ടും ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍ ഏറെ ജനപിന്‍തുണയുള്ള പി.ജയരാജനെ ഒതുക്കാന്‍ സംസ്ഥാന കമ്മിറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും പഠിച്ച പണി പതിനെട്ടെടുക്കുമ്പോഴാണ് പാര്‍ട്ടി ശക്തി കേന്ദ്രമായ തളിപ്പറമ്പില്‍ വീണ്ടും ഫ്ലക്സുയര്‍ന്നത്.

'ഈ ഇടങ്കയ്യനാല്‍ ചുവന്ന കാവിക്കോട്ടകളും പച്ചക്കോട്ടകളും ഒരുപാടുണ്ട് ഇങ്ങ് കണ്ണൂരില്‍... വാക്കു കൊണ്ടോ കവിത കൊണ്ടോ പ്രകീര്‍ത്തിച്ച് തീര്‍ക്കാവുന്ന ഒന്നല്ല ഞങ്ങള്‍ക്ക് ജയരാജേട്ടന്‍ സഖാവ് പി.ജെ'. എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ പറയുന്നത്. 'യുവത്വമാണ് നാടിന്റെ സ്വപ്നവും പ്രതീക്ഷയും. നിങ്ങള്‍ തളര്‍ന്നു പോയാല്‍ ഇവിടെ സാമൂഹ്യ വിരുദ്ധര്‍ തഴച്ചുവളരും. എല്ലാ കെടുതികള്‍ക്കും മീതെ നാടിന്റെ വിളക്കായ് എന്നും സൂര്യശോഭ പോലെ ജ്വലിച്ചു നില്‍ക്കാനാവണം' ഫ്‌ളക്‌സ് ബോര്‍ഡില്‍ പറയുന്നു.

ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയോടെയാണ് ജയരാജന്‍, നേതൃത്വത്തിന്റെ നിലപാടിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. ആത്മഹത്യയില്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ നേതൃത്വം ന്യായീകരിച്ചപ്പോള്‍ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്നു ജയരാജന്‍ തിരുത്തി. ജയരാജനെ വ്യക്തിപരമായി അണികള്‍ പുകഴ്ത്തുന്നതും നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നാണ് സൂചനകൾ.

English summary
Chief Minister Pinarayi Vijayan's comment against cyber addicted persons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X