സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ സഡന്‍ബ്രേക്കിട്ടു; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടിയിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം വാമനപുരത്ത് വെച്ചാണ് സംഭവം. ബ്രേക്ക് ചവിട്ടിയപ്പോള്‍ പിന്നാലെ വന്ന എസ്‌കോര്‍ട്ട് വാഹനങ്ങള്‍ ഓരോന്നായി ഇടിക്കുകയായിരുന്നു. നാല് വാഹനങ്ങള്‍ ഒപ്പമുണ്ടായിരുന്നു.
ഒരു കമാന്‍ഡോ വാഹനം, രണ്ട് പോലീസ് വാഹനം ഒരു ആംബുലന്‍സ് എന്നിവയുമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സ്‌കൂട്ടര്‍ യാത്രക്കാരി എംസി റോഡില്‍ നിന്നും ക്രോസ് ചെയ്ത് ആറ്റിങ്ങലിലേക്ക് തിരിയുമ്പോഴായിരുന്നു സംഭവം.

ഈ വാഹനങ്ങള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും ഇടിച്ചു. എന്നാല്‍ മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങിയില്ല. മുഖ്യമന്ത്രിയുടെ വാഹനം തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് യാത്ര തുടരുകയും ചെയ്തു. മറ്റ് നാല് വാഹനങ്ങളും സംഭവ സ്ഥലത്ത് നിര്‍ത്തിയിരിക്കുകയാണ്.












Click it and Unblock the Notifications